Monday 23 March, 2009

തരൂരിന്റെ ലീലാവിലാസങ്ങള്‍

നിങ്ങള്‍ എത്ര പേര്‍ ഈ വര്‍ത്ത വായിച്ചു എന്നറിയില്ല വായിക്കാത്തവര്‍ക്കായി വാര്‍ത്തയുടെ ചുരുക്കം ഇവിടെ നല്‍കുന്നു

"തരൂര്‍ കോടതിയില്‍ ഹാജരാകണമെന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടു. ദേശീയഗാനത്തോട്‌ അനാദരവ്‌ കാണിച്ചുവെന്ന കേസിലാണ്‌ തരൂരിന്‌ കോടതി നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ദേശീയ ഗാനം പാടുമ്പോള്‍ അമേരിക്കയില്‍ ദേശീയ ഗാനം പാടുമ്പോള്‍ ചെയ്യുന്നതുപോലെ വലതുകൈ നെഞ്ചോട്‌ ചേര്‍ത്ത്‌ വയ്‌ക്കണമെന്ന്‌ ശശി തരൂര്‍ സദസ്യരോട്‌ പറഞ്ഞിരുന്നു. അതനുസരിച്ച്‌ പലരും അങ്ങനെ ചെയ്‌തു. ദേശീയഗാനം അലപിക്കുമ്പോള്‍ ഇന്ത്യ തുടര്‍ന്നുവന്ന അറ്റന്‍ഷന്‍ രീതിയ്‌ക്ക്‌ വിപരീതയമായി അമേരിക്കന്‍ രീതി സ്വീകരിച്ചത്‌ അനുചിതമാണെന്ന്‌ കോടതി നിരീക്ഷിച്ചു."(കടപ്പാടു: ദാറ്റ്സ് മലയാളം)

ഇനി തരൂര്‍ അമേരിക്കയില്‍ നടക്കുന്ന പലകാര്യങ്ങളും ഇന്ത്യയിലേക്കു പറിച്ചു നട്ടേക്കും

1)ദേശീയഗാനം ചൊല്ലുമ്പോള്‍ അമേരിക്കന്‍ രീതി പിന്‍തുടരുക മാത്രമല്ല അമേരിക്കന്‍ ദേശീയഗാനം തന്നെ ഇന്ത്യയുടെ ദേശീയഗാനമാക്കണം

2)ഇനി മുതല്‍ അതിഥികളെ കൈകൂപ്പി കൊണ്ട് സ്വീകരിക്കരുത് കെട്ടിപ്പിടിച്ചു കൊണ്ട് സ്വീകരിക്കണം ഉമ്മകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം (ഒത്താല്‍ ഫ്രഞ്ച് തന്നെ നല്‍കണം)

3)ഇനി മുതല്‍ സ്ത്രീകള്‍ സാരി ധരിക്കരുതു പകരം അമേരിക്കയിലെ പോലെ അര്‍ദ്ധനഗ്നത പുറത്തുകാട്ടുന്ന വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ പുരുഷന്‍മാര്‍ കോട്ടും സ്യൂട്ടും ധരിക്കണം

4)സ്ത്രീകളുടെ മദ്യപാനം പുകവലി എന്നിവ പ്രോത്സാഹിപ്പിക്കണം . നാടിന്റെ മുക്കിലും മൂലയിലും ഡാന്‍സ് ബാറുകളും കാസിനോകളും സ്ഥാപിക്കണം

5)മലയാളികള്‍ ദേഷ്യം നിരാശ എന്നിവ വരുമ്പോള്‍ സര്‍വ്വദേശീയമായി ഉപയോഗിക്കുന്ന "മ _ ര്" എന്നവാക്ക് മാറ്റി പകരം f_ck എന്ന വാക്ക് ഉപയോഗിക്കണം

6)പ്രായപൂര്‍ത്തിയാകുന്നതിനു മുന്പു ലൈംഗിക ബന്ധമാവാം ,ഒരാള്‍ക്ക് എത്ര ഇണയേവേണമെങ്കിലും സ്വീകരിക്കാം

7)സദ്യക്കു പകരം പിസയും ബര്‍ഗറും നല്‍കണം

8)താജ്മഹല്‍ തല്ലിപ്പൊളിച്ച് അവിടെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പണിയണം

9)മറ്റുരാജ്യങ്ങളെ എപ്പോഴും ശത്രുക്കളായികാണണം ഇടക്കിടക്കു ബെര്‍മ ബൂട്ടാന്‍ നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കണം

10)ഹോളിവുഡ് സിനിമകളൊടൂ കടപിടിക്കാന്‍ നമുക്കു കഴിയില്ല എന്നാല്‍ കിടപ്പറരംഗങ്ങളിലെങ്കിലും ഒന്നു മത്സരിക്കാന്‍ ഷക്കീല തിരുച്ചുവരണം

Friday 20 March, 2009

എന്റെ ചിഹ്നം "ആസനം"

പ്രിയമുള്ളവരെ ബൂലോക മഠത്തിലേക്ക് നടക്കുന്ന ഇലക്ഷനില്‍ ഞാനും മത്സരിക്കുകയാണു (ഇപ്പോള്‍ നിങ്ങളുടെ മനസില്‍ തോന്നിയത് എന്താണെന്നു ഞാന്‍ പറയട്ടെ "ഇനി നിന്റെ പര കൂതറ പ്രചരണ പോസ്റ്റുകളും ഞങ്ങള്‍ സഹിക്കേണ്ടേ" ഇതല്ലെ..?) എന്റെ ചിഹ്നം "ആസനം" , ചിഹ്നം അനുവധിച്ച് കിട്ടാനുള്ള ചില സാങ്കേതിക തടസങ്ങള്‍ കാരണമാണു ഇലക്ഷനില്‍ മത്സരിക്കുന്ന വിവരം . നിങ്ങളെ അറിയിക്കാന്‍ ഇത്രയും വൈകിയത് . എന്റെ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി ഞാന്‍ ഒരു മത്സരം സംഘടിപ്പിക്കുകായാണു , മത്സരത്തിന്റെ പ്രധാന ഉദ്ദേശം എന്റെ ചിഹ്നത്തെ കൂടുതല്‍ പരിചിതമാക്കുക എന്നതാണ്‌ . മത്സരത്തിന്റെ പേരു "ഇത് ആരുടെ ആസനം" ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം "സ്വന്തം ആസനത്തിന്റെ പടമെടുത്ത് അയച്ചുതരുക ,ഞാന്‍ അത് ബ്ലോഗിലിടും ,ബ്ലോഗ് വായനക്കാര്‍ അതു ആരുടെ ആസനമാണെന്നു പറയണം " സ്ഥിരമായി ബ്ലോഗ് വായിക്കുന്ന നിങ്ങളോട് ഞാന്‍ ഇത്തരം "അര്‍ത്ഥവത്തായ" "മഹത്തായ" മത്സരങ്ങളുടെ റൂള്‍സ് & റെഗുലേഷന്‍സ് പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ . പിന്നെ ഒരു കാര്യം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാകും എന്നതു കൊണ്ട് സമ്മാനങ്ങളൊന്നും നല്‍കില്ല . അപ്പൊ എല്ലാവരും പടമെടുത്ത് അയക്കാന്‍ റെഡിയായിക്കോ... വോട്ട് "ആസനം" അടയാളത്തിനു തന്നെ നല്കണം

നോട്ട് : " ഇങ്ങനെ ഒരു പരകൂതറ പോസ്റ്റ് ഇട്ടുകൊണ്ട് അഗ്രിഗേറ്ററല്‍ നിങ്ങളുടെയെല്ലാം പോസ്റ്റുകളെ ഒരടി താഴോട്ടു തള്ളിയതിനു എന്നോടു ക്ഷമിക്കുക "

Thursday 19 March, 2009

"പൊന്നാനി" ..സഖാവിന്റെ ആത്മഗതം

പൊട്ടലിനും ചീറ്റലിനും ഒടുക്കം പൊന്നാനി പ്രശ്നം
പരിഹരിച്ചു(?) കഴിഞ്ഞപ്പോള്‍ ഒരു പ്രമുഖ
സഖാവിന്റെ ആത്മഗതം
" ഈ പൊന്നാനി കാരണം ഒന്നിനും ഒരു സമയം
കിട്ടിയിരുന്നില്ല എതിര്‍ പാര്‍ട്ടികള്‍ക്കെതിരെ ഒന്നു
പ്രസംഗിക്കാന്‍ പോലും ....... വിചാരിച്ച പോലെ
ഒരു മുസ്ലീമിനെ തന്നെ പൊന്നാനിയിലെ
സ്ഥാനാര്‍ത്ഥിയാക്കി . ഇനി നാളെമുതല്‍ ബിജെപി യുടേയും
മുസ്ലീം ലീഗിന്റെയും വര്‍ഗീയ ചിന്താഗതികള്‍ക്കെതിരെ
പ്രസംഗിക്കണം പ്രതികരിക്കണം അതു വഴി നാലു വോട്ടും പിടിക്കണം "

Sunday 15 March, 2009

"പൊതു" പോയ സ്വതന്ത്രന്‍ അസൈന്‍ മൂന്നത്താണിയുടെ കവിത

രാവിലെ വീടിന്റെ മുറ്റത്തതാ കലീല്‌
ചെറിയ അലിക്കുട്ടീന്റെ കുറ്റി
കുറ്റിപ്പുറത്തു വെച്ചു തെറിപ്പിച്ച കലീല്‌
"എന്താ കലീലേ രാവിലത്തന്നെ..? "
"മൂന്നത്താണി സാറെ
പിണങ്ങാറായിയും സദനിയും
ഒന്നിച്ചിരുന്ന് പൊന്നാനിയിലെ
പൊതുസ്വതന്ത്രനെ തീരുമാനിച്ചു
അതുതാങ്കളാണ്‌ താങ്കളാണു
താങ്കളാണു സാറേ"
സന്തോഷം കൊണ്ടു ഞാന്‍
"ന്റെ പടച്ചോനേ"ന്ന് വിളിച്ചുപോയി
കലീലെന്നോടു കണ്ണുരുട്ടിക്കൊണ്ട്
പറഞ്ഞു "ഇനി നിങ്ങള്‍ സഖാവാണു
ഇനിയിങ്ങനെ പരസ്യമായി ദൈവത്തെ
വിളിച്ചേക്കരുത് വിളിക്കാന്‍ തോന്നുമ്പോള്‍
ആരും കേള്‍ക്കാത്തരീതിയില്‍ വിളിക്കേണം"
കേട്ടപാതി കേള്‍ക്കാത്തപാതി
ഞാന്‍ പ്രഖ്യാപിച്ചു ഞാനാണ്
പൊതുസ്വതന്ത്രന്‍
അതും പോരാഞ്ഞു പൊന്നാനിയിലെ
മതിലായ മതിലിലെല്ലാം
"പൊതു സ്വതന്ത്രന്‍ മൂന്നത്താണിയെ
വിജയിപ്പിക്കുകയെന്നെഴുതിവെച്ചു"

അതിനിടക്കു വെളിവില്ലാത്തവനൊരു
വെളിപാടുണ്ടായി വെളിപാടില്‍
പലരും വിരണ്ടു ,എന്റെ പൊതുസ്വതന്ത്രത്വം
കയ്യാലപ്പുറത്തായി

വെളിവില്ലാത്തവന്റെ വെളിപാടുകേട്ട്
പിണങ്ങാറായിയെന്നെ ചതിച്ചു
കൂടെ സദനിയും ചതിച്ചു
കലീലിന്റെ അഡ്രസുമില്ല

എന്തായാലും നാണം കെട്ടു
ഇനി പിന്‍മാറില്ലെന്നുറപ്പിച്ച്
വളാഞ്ചേരി ടൌണിലേക്കിറങ്ങിയ
എന്നെകണ്ട എന്റെ കോളെജിലെ
കുട്ടികള്‍ കൂകിവിളിച്ചുകോണ്ട് പറഞ്ഞു
നോക്കടാ പൊന്നാനിയിലെ
പൊതു പോയ സ്വതന്ത്രന്‍
നമ്മടെ പ്രിന്‍സിപ്പാളുസാറേ

കൂട്ടരേ അരെങ്കിലും പറയുന്നതും കേട്ട്
മുന്നിലെന്താ പിന്നിലെന്താ എന്നു നോക്കാതെ
ഇറങ്ങിപ്പുറപ്പെടാന്‍ തൊന്നുമ്പോള്‍
ഓര്‍ക്കുക നിങ്ങളീ അത്താണി പോയ
മൂന്നത്താണിയെ

(കൈവിട്ടിട്ടില്ല ഞാനിപ്പോഴും
കൈവിട്ടു പോയിക്കൊണ്ടിരിക്കുമീ
എന്‍ പൊതുസ്വതന്ത്ര സ്വപ്നത്തെ")

Friday 13 March, 2009

" മൊട്ടത്തലയാ നട്ടപിരന്താ ഞങ്ങടെ കള്ള്‌ ഞങ്ങക്ക് " നട്ടപിരാന്തന്‍ ഗോബാക്"

ഇന്നലെ നട്ടപിരന്തന്റെ ഷാപ്പന്വേഷണത്തെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു .കൂടുതല്‍ എഴുതിയില്ല എന്ന് നട്ടപിരാന്തനും ജോയും ദീപക് രാജും കമന്റിലൂടെ അറിയിച്ചിരുന്നു . അതു കൊണ്ട് ആ പോസ്റ്റ് ഒന്നു കൂടി പരിഷ്കരിക്കുന്നു . ഇവിടെ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റിലോട്ട് പോകാം

Thursday 12 March, 2009

കേരളത്തിലെ കള്ള്‌ കുടിയന്‍മാര്‍ ചേര്‍ന്നു വിളിച്ചു " നട്ടപിരാന്തന്‍ ഗോബാക്ക്"

കേരളത്തെ തെരെഞ്ഞെടുപ്പും മാര്‍ച്ച് മാസവും കൂടി ആകെ ചൂടു പിടിപ്പിക്കുകയാണ്‌ . അതിനിടക്കാണ്‌ മറ്റൊരു ചൂടന്‍ വാര്‍ത്ത ടീവിയില്‍ കണ്ടത് " കേരളത്തില്‍ കള്ളിന്റെ വില കുടി " അല്‍പ്പസമയത്തിനകം തന്നെ " കേരളത്തില്‍ കള്ള്‌ കിട്ടാനില്ല" എന്ന വാര്‍ത്തയും അതേ ചാനലില്‍ തന്നെ കണ്ടു (അതോടെ കറന്റും പോയി) .ആദ്യം കരുതിയത് വല്ല മദ്യവിരുദ്ധ സംഘടനകള്‍ എന്തെങ്കിലും ഒപ്പിച്ചതായിരിക്കും എന്നാണ്‌ . വീടിനു പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ അങ്ങനെയല്ല കാര്യം എന്ന് മനസിലായി നാട്ടിലെ പ്രധാനരും അപ്രധാനരുമായ കള്ളുകുടിയന്‍മാരെല്ലാം സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയാണ്‌ " മൊട്ടത്തലയാ നട്ടപിരന്താ ഞങ്ങടെ കള്ള്‌ ഞങ്ങക്ക് " നട്ടപിരാന്തന്‍ ഗോബാക്" "അങ്ങനെ പലതരം മുദ്രാവാക്യങ്ങള്‍ . നാട്ടിലെ വളരെ സമാധാനപ്രിയനും ഏറ്റവും പ്രായം ചെന്ന കുടിയനുമായ . ഗോപാലന്‍ ചേട്ടന്‍ മാത്രം ഒരു മൂലയില്‍ ഇരുന്ന് എന്തോ പിറുപിറുക്കുന്നുണ്ട് . ഞാന്‍ കാര്യമെന്താണെന്ന് അന്വേഷിച്ചു ഗോപാലച്ചേട്ടന്‍ പിറുപിറുത്തതല്ലത്രെ അദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു " ദൈവമേ നാട്ടിലെ കള്ള്‌ മുഴുവന്‍ കുടിച്ച് തീര്‍ക്കാനായി ഒരു പിരാന്തന്‍ ഇറങ്ങിയവിവരം അങ്ങ് അറിഞ്ഞിരിക്കുമല്ലോ . ആ പിരാന്തന്‍ എന്തു കൊണ്ടാണു ഹോട്ട് അടിക്കാത്തതെന്നും അങ്ങേക്കറിയാമല്ലോ . അതു കൊണ്ട് പിരന്തന്റെ കൂടെ കള്ള്‌ കുടിക്കുന്ന അരെങ്കിലും അപ്പോള്‍ തന്നെ വാളൂവെക്കണമെന്നും .ഹോട്ട് കേസിലെന്ന പോലെ തന്നെ "വാള്‍ ഏറ്റ് വാങ്ങനുള്ള "ഭാഗ്യം പിരാന്തനുതന്നെ നല്‍കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണു. അങ്ങനെ വരുകയാണെങ്കില്‍ വഴിപാടായി സ്ഥിരം ക്വാട്ടയുടെ കൂടെ രണ്ട് കുപ്പി കള്ള്‌ കൂടീ ഞാന്‍ കുടിച്ചോളാം"

നട്ടപിരാന്തന്റെ വരവ് കേരളം മുഴുവന്‍ സംസാര വിഷയമായിരിക്കുന്നു . കള്ളുകുടിയന്‍ മാര്‍ക്കു മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിരാന്തന്റെ വരവ് ഇഷ്ടപ്പെട്ടിട്ടില്ല .കാരണം ചാനലുകാരും പത്രക്കാരും തെരഞ്ഞെടുപ്പ്‌ വര്‍ത്തകളൊക്കെ ഉപേക്ഷിച്ച് പിരന്തന്റെ ലീലാവിലാസങ്ങള്‍ക്കു പിന്നാലെയാണു . ആളുകളാരും തെരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കുന്നു പോലുമില്ല. അവസാനം കേരള കള്ളുകുടിയന്‍ അസോസിയേഷന്‍ പിരന്തനോടു കാര്യം പറയാന്‍ ഉറപ്പിച്ചു

കള്ളുകുടി അസോസിയേഷന്‍ പിരാന്തനു എഴുതിയ കത്തിന്റെ പൂര്‍ണരൂപം

ശ്രീ. നട്ടപിരന്തന്‍ , താങ്കള്‍ ഷാപ്പന്വേഷണം നടത്തികൊണ്ട് ബ്ലോഗില്‍ പോസ്റ്റ് ഇട്ടപ്പോള്‍ അത് താങ്കളുടെ ഒരു പിരാന്ത് ആയാണു കരുതിയത് . താങ്കള്‍ ശരിക്കും ഷാപ്പ് അന്വേഷിച്ച് ഇറങ്ങുമെന്നു സ്വപ്‌നത്തില്‍ പോലും കരുതിയില്ല . താങ്കള്‍ ഷാപ്പ് അന്വേഷിച് ഇറങ്ങുക മാത്രമല്ല . ഷാപ്പിലെ കള്ള്‌ മൊത്തം മോന്തുകയും ചെയ്തു കൊണ്ടിരിക്കുകയാണ്‌ ആ ഒറ്റ കാരണം കൊണ്ട് തന്നെ കേരളത്തില്‍ ഒറ്റ ഷാപിലും കള്ള്‌ കിട്ടാനില്ല ഇനി കള്ളൂ ഉള്ള ഷാപ്പാണെങ്കിലോ താങ്കള്‍ക്ക് കൂടുതല്‍ വിലക്കു നല്‍കാനായി കരിഞ്ചന്തയില്‍ പൂഴ്തിവക്കുന്നു . താങ്കള്‍ ദയവു ചെയ്ത ഷാപ്പന്വേഷണം നിര്‍ത്തണം .കൊക്കക്കോള കമ്പനി പ്ളാച്ചിമടയിലെ ജനങ്ങളൊടു ചെയ്ത ദ്രോഹം താങ്കള്‍ പാവപ്പെട്ട കള്ളുകുടിയന്‍ മാരോടു ചെയ്യരുതു . ഇനിയും ഷാപ്പുകള്‍ വറ്റിക്കാനാണ്‌ താങ്കളുടെ പരിപാടിയെങ്കില്‍ താങ്കളെ ഷാപ്പുകള്‍ക്ക് മുന്നില്‍ വെച്ചുതടയുമെന്നും എന്നിട്ടും താങ്കള്‍ അടങ്ങുന്നില്ലെങ്കില്‍ താങ്കളുടെ മൊട്ടത്തല അടിച്ചുപൊട്ടിക്കുമെന്നും ഇതിനാല്‍ അറിയിക്കുന്നു

അതിനിടക്ക് നട്ടപിരാന്തനു മറ്റൊരുകത്ത് കിട്ടി കേരള കള്ളുക്കുടി അസോസിയേഷനിലെ അംഗങ്ങളുടെ ഭാര്യമാര്‍ ചേര്‍ന്നു രൂപം നല്‍കിയ ഒരു അസോസിയേഷനാണു പിരാന്തനു കത്തെഴുതിയത്

ശ്രീ . പിരാന്തന്‍ താങ്കള്‍ കേരളത്തില്‍ എത്തിയ വിവരം അറിഞ്ഞു . ഭര്‍ത്താക്കന്‍ മാരുടെ കള്ളുകുടിമൂലം പൊറുതിമുട്ടിയ ഞങ്ങളേ രക്ഷിക്കാന്‍ വന്ന ദൈവ ദൂതനാണു താങ്കള്‍ . ഞങ്ങള്‍ പലരുടേയും ദാമ്പത്യ ജീവിതംതകര്‍ച്ചയുടെ വക്കിലായിരുന്നു പലതും തകര്‍ന്നിരുന്നു . എന്നാല്‍ താങ്കള്‍ നട്ടിലെത്തിയതോടു കൂടി ഭര്‍ത്താക്കന്‍മാര്‍ നേരത്തിനു വീട്ടിലെത്താന്‍ തുടങ്ങി (തെറ്റി ധരിക്കണ്ട താങ്കള്‍ ആ ടൈപ്പാണെന്നല്ല പറഞ്ഞത് ഷാപില്‍ പോയിരുന്നിട്ട് കാര്യമില്ലല്ലൊ കള്ളൊക്കെ താങ്കള്‍ തീര്‍ത്തിട്ടുണ്ടാകുമാല്ലൊ അതാണു ഉദ്ദ്യേശിച്ചത്) സ്നേഹം പ്രകടീപ്പിക്കാന്‍ തുടങ്ങി വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി . തകര്‍ന്ന ചില ദാമ്പത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു . അങ്ങിനെ അങ്ങിനെ പോകുന്നു ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ നാട്ടിലെത്തിയ അന്നുമുതല്‍ ഞങ്ങളുടെ ജീവിതം സ്വര്‍ഗ്തുല്യമാണ്‌ . ഇനിയും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കണമെന്നാണു ആഗ്രഹം അതിനായി ദൈവദൂതാ താങ്കള്‍ ഇനിയെന്നും കേരളത്തില്‍ തന്നെ ഉണ്ടാവണമെന്നു അപേക്ഷിക്കുന്നു....


ഇതു പഴയ പോസ്റ്റ്


ഇന്നലെ കേട്ട വാര്‍ത്ത : കേരളത്തില്‍ കള്ളിനു വില കൂടി

ഇന്നു കേട്ട വാര്‍ത്ത : കേരളത്തില്‍ കള്ള്‌ കിട്ടാനില്ല

കേരളത്തിലെ കള്ള്‌ കുടിയന്‍മാര്‍ ചേര്‍ന്നു വിളിച്ചു " നട്ടപിരാന്തന്‍ ഗോബാക്ക്" ക്വിറ്റ് കള്ള്‌ ഷാപ്പ് "

അഖില കേരള കള്ളൂകുടി അസോസിയേഷന്‍ നട്ടപിരാന്തനു അയച്ച തുറന്ന കത്തിന്റെ ചുരുക്കം " ശ്രീ. നട്ടപിരാന്തന്‍ ദയവുചെയ്ത് ഷാപ്പന്വേഷണം നിര്‍ത്തുക . പ്ലാച്ചിമടയിലെ ജനങ്ങളോട് കൊക്കക്കോള കമ്പനി ചെയ്ത ദ്രോഹം പാവം കേരളത്തിലെ കള്ള്‌കുടിയന്‍ മാരോട് താങ്കള്‍ ചെയ്യരുതു . ഇനിയും ഷാപ്പിലെ ഉറവ വറ്റിക്കാനാണ്‌ താങ്കളുടെ പരിപാടിയെങ്കില്‍ താങ്കളെ ഷാപ്പുകളുടെ മുന്നില്‍ വെച്ച് തടയുമെന്നു ഇതിനാല്‍ അറിയിക്കുന്നു"

നട്ടപിരാന്തന്റെ ഷാപ്പന്വേഷണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Tuesday 10 March, 2009

കെട്ടിവെക്കാന്‍ കാശില്ലാതെ ഭാര്യയുടെ കെട്ട് താലി വിറ്റ് കിട്ടിയ പണം കെട്ടിവെച്ചു കൊണ്ട് മത്സരിക്കുന്ന കുടിയന്‍ വാസുവിന്റെ പ്രകടന പത്രിക

ഈ ലോകസഭ മണ്ഡലത്തിലെ പ്രിയപ്പെട്ട കുടിയന്‍മാരെ കെട്ടിവെക്കാന്‍ കാശില്ലാതെ ഭാര്യയുടെ കെട്ട് താലി വിറ്റ് കിട്ടിയ പണം കെട്ടിവെച്ചു കൊണ്ട് കുടിയന്‍ വാസു എന്ന അപരനാമത്തില്‍ അറിയപ്പെടൂന്ന കുടിക്കാത്ത വീട്ടില്‍ വാസു എന്ന സുന്ദരനും സുമുഖനും സൂശീലനും സര്‍വ്വോപരി മദ്യപാനിയുമായ ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി (സ്വതന്ത്രന്റെ മുന്നില്‍ പൊതു ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ) "വാള്‍" അടയാളത്തില്‍ മത്സരിക്കുന്നവിവരം അടൂത്തള്ള ഷാപ്പില്‍ നിന്നോ ബാറില്‍ നിന്നോ നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ . വാഗ്ദാനപ്പെരുമഴ തീര്‍ക്കാനോ ന്യൂനപക്ഷ പ്രീണനത്തിനോ ഞാനില്ല . ഈ മണ്ഡലത്തിലേ കുടിയന്‍ മാര്‍ക്കു വേണ്ടി ഞാന്‍ എന്തൊക്കെ ചെയ്യുമെന്നാണ്` ഇനി പറയാന്‍ പോകുന്നത്

1) ഓരോ വാര്‍ഡിലും ഓരോ കള്ളുഷാപും ഒരോ മുനിസിപ്പാലിറ്റി/ പഞ്ചായത്ത് എന്നിവിടങ്ങളില്‍ മൂന്ന് വീതം ബാറുകളും ബീവറേജ് മദ്യ വിതരണശാലകളും തുറക്കും

2)ഒരു പെഗ് പോലും അടിക്കാന്‍ കാശില്ലാത്ത BPL ( ബിലൊ പെഗ് ലെവല്‍)കാര്‍ക്കു . ഒരു രൂപക്ക് ഒരോ പെഗ് വീതം നല്‍കും


3) ബാറിലോ ഷാപ്പിലോ നിങ്ങള്‍ ബോധമില്ലാതെ കിടന്നാല്‍ സര്‍ക്കാര്‍വക വാഹനത്തില്‍ സൌജന്യമായി വീട്ടിലെത്തിക്കും

4)വെള്ളമടിച്ചു റോഡില്‍ വാളൂവെക്കുന്നത് ഒഴിവാക്കാനായി ഒരോ ഇലക്ട്രിക് പോസ്റ്റുകളിലും " വാള്‍ ബേസിനുകള്‍" സ്ഥാപിക്കും നിങ്ങള്‍ക്ക് അതില്‍ വാളുവെക്കാം

5)എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത കുടിയന്‍ മാര്‍ക്കു പെന്‍ഷന്‍ മദ്യം ഏര്‍പ്പെടൂത്തും (ഇപ്പോള്‍ എഴുന്നേറ്റ് നടക്കുന്ന കുടിയന്‍ മാര്‍ എഴുന്നേല്ക്കാന്‍ വയ്യാത്ത അവസ്ഥയിലേ പെന്‍ഷനു അപേക്ഷിക്കാന്‍ പാടുകയൊള്ളു) വയ്യായിക മൂലം പുറത്തിറങ്ങാന്‍ വയ്യ എന്നാല്‍ മദ്യപിക്കാതെ ജീവിക്കാനും വയ്യ അത്തരക്കാരുടെ വീട്ടില്‍ മാസത്തില്‍ മൂന്ന് ഫുള്‍ വീതം പെന്‍ഷനായി എത്തിച്ചു കൊടുക്കും

6) ഒരു ഫുള്ളിന്‌ ആവശ്യമായ പണത്തിന്റെ 80% വരെ ഒരു ദിവസത്തില്‍ ലോണായി നല്‍കും

8) മദ്യപിച്ച്‌ കരളടിച്ച്` പോയവരെ സൌജന്യമായി ചികില്‍സിക്കും . കരളു മാത്രമല്ല മൊത്തമായി അടിച്ചു പോയവരുടെ ശവമടക്കിനുള്ള തുക എംപി ഫണ്ടില്‍ നിന്നു നല്‍കുന്നതായിരിക്കും

9)പുതുതായി മദ്യ ഫീല്‍ഡില്‍ ഇറങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാനായി സ്കോളര്‍ഷിപ് നല്കും മത്രമല്ല മദ്യത്തിന്റെ ഗുണങ്ങളെ കുറിച്ചു സൌജന്യമായി ക്ലാസെടുത്തുകൊടുക്കും


10) നിങ്ങളുടെ അമിത മദ്യപാനം മൂലം ഭാര്യ പിണങ്ങിപ്പോയെങ്കില്‍ പകരം എന്റെ ഭാര്യമാരില്‍ ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് സൌജന്യമായി നല്‍കുന്നതായിരിക്കും വെള്ളപ്പുറത്ത് പറയുന്നതൊന്നുമല്ല അങ്ങിനെയെങ്കിലും ആ ശല്യങ്ങള്‍ ഒഴിഞ്ഞു പോകുമല്ലോ എനിക്ക് വീണ്ടും കെട്ടുകയും ചെയ്യാം


ഇത്രയുമാണ്` ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ വെക്കുന്ന തെരെഞ്ഞെടൂപ്പ് വാഗ്ദാനങ്ങള്‍ എന്നാല്‍ എന്റെ സ്വപ്നം ഇതൊന്നുമല്ല കരുണാനിധി എല്ലാവീട്ടിലും ടീവി നല്‍കിയതു പോലെ എല്ലാ വീട്ടിലും ബാര്‍ അതാണെന്റെ സ്വപ്നം . എന്റെ സ്വപ്ന സാക്ഷാത്കാരത്തിനും മദ്യമൊഴുകുന്ന മണ്ഡലത്തിനും വേണ്ടി നിങ്ങളുടേ വിലയേറിയ വോട്ടുകള്‍ "വാള്‍" അടയാളത്തില്‍ തന്നെ നല്‍കണമെന്നു വിനീതമായി അപേക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു

Monday 9 March, 2009

ഇടി അഹമ്മദ് കഷീര്‍ ജയിച്ചാല്‍ പൊന്നാനി മണ്ഡലത്തിന്റെ മൂക്കിലും മുലയിലും ക്ഷമിക്കണം മുക്കിലും മൂലയിലും തേനും പാലുമൊഴുക്കും

പ്രിയമുള്ള വോട്ടര്‍ മാരെ നമ്മുടെ സ്വന്തം ഇടി അഹമ്മദ് കഷീര്‍ യൂസിഎഫ് സ്ഥനാര്‍ഥിയായി കോണം അടയാളത്തില്‍ പൊന്നാനിയില്‍ മത്സരിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമാല്ലോ . പൊന്നാനിയുടെ സമഗ്ര വികസനത്തിനായി കഷീറിനെ ജയിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ . ഇനി കഷീര്‍ ജയിച്ചാല്‍ പൊന്നാനിക്കു വേണ്ടി എന്തെല്ലാം ചെയ്യുമെന്നു നോക്കാം . പൊന്നാനി മണ്ഡലത്തിന്റെ മൂക്കിലും മുലയിലും ക്ഷമിക്കണം മുക്കിലും മൂലയിലും തേനും പാലുമൊഴുക്കും (വയനാടന്‍ കാടുകളില്‍ നിന്നു തേനും കര്‍ണാടകത്തില്‍ നിന്നു പാലും ബുക്ക് ചെയ്തിട്ടുണ്ട്) . എല്ലാ മുസ്ലീങ്ങളേയും സൌജന്യമായി ഹജ്ജിനു കൊണ്ടു പോകും ഹാജിമാര്‍ക്കു വിമാനത്തവളത്തേക്കുള്ള യാത്രാ ദൂരം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പ്രശ്നം പരിഹരിക്കാനായി വളാഞ്ചേരി എംപിസ് കോളേജ് പൊന്നാനി എംപിസ് കോളേജ് എന്നിവയില്‍ ഏതെങ്കിലും ഒന്നു അടിച്ചുതകര്‍ത്ത് മൈതാനം കൂടി കൂട്ടിച്ചേര്‍ത്ത് അവിടെ ഒരു വിമാനത്താവളം പണിയും . (കോളേജുകളുടെ ആവശ്യം ഇനിവരില്ല കാരണം മദ്രസ പഠനം സിബിഎസിക്കു തുല്യമാകിയതു പോലെ ഉടന്‍ തന്നെ യൂണിവേഴ്സിറ്റി ബിരുദ ബിരുദാനന്തരബിരുദങ്ങള്‍ക്കു തുല്യമാകുന്നതായിരിക്കും) . എല്‍സിഎഫുകാര്‍ മദ്രസ അദ്ധ്യാപകര്‍ക്കു പെന്‍ഷന്‍കൊടുക്കുമെന്നാണ്` പറഞ്ഞത് എന്നാല്‍ ഞങ്ങള്‍ പെന്‍ഷന്‍ മാത്രമല്ല ശബളവും നല്‍കും ഇതൊന്നും പോരാഞ്ഞു അദ്ധ്യാപകരുടെ കുടുംബ ചെലവ്` മൊത്തം വഹിക്കുമെന്നു നിങ്ങളെ അറിയിക്കുകയാണു മാത്രമല്ല മദ്രസയില്‍ നിന്നു പഠിച്ചിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ 99% സംവരണം നല്‍കുന്നതായിരിക്കും. നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ കോണം അടയാളത്തില്‍ തന്നെ നല്‍കണമെന്ന് വിനീതമായി അപേക്ഷിച്ചു കൊണ്ട് ഈ പത്രിക ചുരുക്കുന്നു


എല്‍ സി എഫ്, സീജേപി , ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി എന്നിവരുടെ പ്രകടന പത്രികകള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍

Friday 6 March, 2009

പൊന്നാനി ചില മൊബൈല്‍/ടെലിഫോണ്‍ സംഭാഷണങ്ങള്‍

സദനി - പിണങ്ങാറായി


സദനി : ഹലോ പിണങ്ങാറായി അല്ലെ ഇതു എഡിപി ഓഫീസില്‍ നിന്നു സദനിയാണ് എന്തായി നിങ്ങളുടേ തീരുമാനം

പിണങ്ങാറായി : സാര്‍ ക്ഷമിക്കണം ആ വെളിവില്ലാത്തവന്‍ വല്ലാതെ ഉടക്കുണ്ടാക്കുന്നു

സദനി : അങ്ങിനെയെങ്കില്‍ വെളിവില്ലാത്തവനേയും അവന്റെ പാര്‍ട്ടിയേയും ഏ ഡി ഏഫില്‍നിന്ന് പുറത്താക്ക് എന്നിട്ട് മറ്റ് മൂന്നിടങ്ങളില്‍ കൂടി നമുക്കു പൊതു സമ്മതരെ നിര്‍ത്താം ,വേണമെങ്കില്‍ ഞാനും പൂത്തറ ഹരാജും പൊതുസമ്മതരാവാം .അതിനു പകരമായി ഞങ്ങള്‍ ജയിക്കുകയും മൂന്നാം മുന്നണി അധികാരത്തില്‍ വരുകയും ചെയ്താല്‍ ആഭ്യന്തരവും പ്രതിരോധവും തന്നാല്‍ മതി

പിണങ്ങാറായി : സാര്‍ പറഞ്ഞകാര്യം ആലോചിക്കാവുന്നതാണ്` . വെളിവില്ലാത്തവന്റെ മൊട്ടത്തലക്ക് ഒരു കൊട്ട് കൊടുത്ത് നമ്മടെ വഴിക്കു കൊണ്ടുവരാന്‍ ശ്രമിക്കാം പറ്റിയില്ലെങ്കില്‍ ചെവിക്കു പിടിച്ചു പുറത്താക്കാം. സാര്‍ പറഞ്ഞമാതിരി എല്ലാകാര്യവും ഒത്തു വന്നാല്‍ ആഭ്യന്തരം തങ്കള്‍ക്ക് തന്നെ അതു ഉറപ്പു

സദനി : അച്ചുമ്മാമ ഉടക്കുണ്ടാക്കോ അല്ലെങ്കില്‍ ആഭ്യന്തര കാര്യത്തില്‍ കാരക്കാട്ടെ പ്രകാശനു എന്തെങ്കിലും എതിര്‍പ്പുണ്ടാകോ

പിണങ്ങാറായി : സാര്‍ ജയദേവന്‍ സഖാവ് പറഞ്ഞത് കേട്ടിട്ടില്ലേ " പാര്‍ട്ടിയെന്നാല്‍ പിണങ്ങാറായി" എന്നാണു ജയദേവന്‍ പറഞ്ഞതു.. അതു സത്യമാണു . ഞാന്‍ ഫോണ്‍ വെക്കുകയാണു . ആരോ പുറത്തുവന്നിട്ടുണ്ട് .

സദനി : സിബിഐ ഒന്നുമല്ലല്ലൊ പുറത്ത്..

പിണങ്ങാറായി : ഊതല്ലെ സാറേ


വെളിവില്ലാത്തവന്‍ - പിണങ്ങാറായി



പിണങ്ങാറായി : ഞാനാ പിണങ്ങാറായി . താങ്കള്‍ രണ്ടിലൊന്നു തീരുമാനിക്കണം

വെളിവില്ലാത്തവന്‍ : പൊന്നാനിയില്‍ പൊതു സമ്മതന്‍ തന്നെ നില്ക്കും . പൊതു സമ്മതന്‍ ഞങ്ങളുടെ മാത്രം സമ്മതന്‍ ആയിരിക്കും . അതാരെന്നു ഞങ്ങള്‍ തന്നെ തീരുമാനിക്കും

പിണങ്ങാറായി : അതൊന്നും പറ്റില്ല അതൊക്കെ സദനി സാര്‍ തീരുമാനിക്കും . സദനി സാര്‍ക്ക് സമ്മതനായവനാണ്` പൊന്നാനിയിലെ പൊതു സമ്മതന്‍

വെളിവില്ലാത്തവന്‍ : അതൊന്നു കാണണം

പിണങ്ങാറായി : ഇങ്ങോട്ടു മാറിനില്‍ക്കു ഞാന്‍ കാട്ടിത്തരാം . താങ്കള്‍ ഉടക്കാനാണു ഭാവമെങ്കില്‍ താങ്കളുടെ പാര്‍ട്ടിയെ ഏഡിഎഫില്‍ നിന്നു പുറത്താക്കാന്‍ ഞാനും സദനി സാറും തിരുമാനിച്ചിട്ടുണ്ട്

വെളിവില്ലാത്തവന്‍ : ഓ പിന്നേ.. ( ദേഷ്യപ്പെട്ടു ഫോണ്‍ കട്ടുചെയ്യുന്നു)


വെളിവില്ലാത്തവന്‍ - ആഡി ബദാമന്‍ (മലയാളപരിഭാഷ)


വെളിവില്ലാത്തവന്‍ : ബദാമന്‍ സാറെ ആകെ പ്രശ്നമാ . പൊന്നാനിയെ കുറിച്ചു അവര്‍ പറയുന്നത് കേട്ടില്ലെങ്കില്‍ നമ്മളെ ഏഡിഎഫില്‍ നിന്നു പുറത്താക്കും എന്നാണു പറയുന്നത്

ബദാമന്‍ : അതു ചുമ്മാ പറയാ

വെളിവില്ലാത്തവന്‍ : പറഞ്ഞത് അച്ചുമ്മാമ്മ യല്ല പിണങ്ങാറായിയാണു

ബദാമന്‍ : അങ്ങിനെ വന്നാല്‍ മറ്റ് മൂന്നു സീറ്റും പ്രശ്നമാകുമല്ലൊ..?

വെളിവില്ലാത്തവന്‍ : മറ്റ് മൂന്നും മൂഞ്ചും

ബദാമന്‍ : അങ്ങിനെയെങ്കില്‍ പൊന്നാനി യുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്തോളൂ . പക്ഷേ പത്രക്കാര്‍ക്കും മറ്റുമൊന്നും നമ്മള്‍ വിട്ടുവീഴ്ച്ച ചെയ്തതാണെന്നു തോന്നരുതു

വെളിവില്ലാത്തവന്‍ : വിട്ടുവീഴ്ച ചെയ്യാതെ പറ്റില്ല .. എന്നലും അവസാന പ്രതീക്ഷ എന്ന നിലയില്‍ അച്ചുമ്മാമ്മയെ ഒന്നു മൂപ്പിച്ചു നോക്കട്ടേ


വെളിവില്ലാത്തവന്‍- അച്ചുമ്മാമ



അച്ചുമ്മാമ്മ : എടോ വെളിവില്ലാത്തവനേ തന്റെ നമ്പര്‍ മൊബൈലില്‍ കണ്ടപ്പോഴേ മനസിലായി . എന്തിനാ എന്നെ വിളിക്കുന്നതെന്നു . എന്നെ എപ്പോഴും തള്ളിപ്പറഞ്ഞിട്ടുള്ള നിങ്ങളെ ഞാന്‍ സഹായിക്കില്ല .. ഇല്ല ഇല്ല ( ഫോണ്‍ കട്ട്)


പിണങ്ങാറായി - സദനി- മൂന്നത്താണി ( വോയ്സ് കോണ്‍ഫറന്‍സ്)



പിണങ്ങാറായി : സാറെ സ്താനാര്‍ത്ഥിയെ തീരുമാനിച്ചൊ

സദനി : മൂന്നത്താണിയെ നിര്‍ത്തിയാലോ എന്നാണ്` അലോചിക്കുന്നതു

പിണങ്ങാറായി : അതാരാ

സദനി : അതെനിക്കും അറിയില്ല , ഞാന്‍ മൂന്നത്താണിക്കു ഒന്നു കോള്‍ ചെയ്യാം കോണ്‍ഫറന്‍സ് വഴി താങ്കള്‍ക്കും സംസരിക്കം

പിണങ്ങാറായി : അങ്ങിനെയാവട്ടെ

മൂന്നത്താണി : ഏത് മറ്റേതിലേ മോനാടാ നട്ടപ്പാതിരക്കു ഫോണ്‍ ചെയ്യുന്നത്

സദനി : ഞാന്‍ സദനി കൂടെ പിണങ്ങാറയിയുമുണ്ട്

മൂന്നത്താണി : ഓ നിങ്ങളോ എന്താവിശേഷിച്ചു

സദനി : താങ്കള്‍ പൊന്നാനിയില്‍ തെരഞ്ഞെടുപ്പില്‍ പൊതു സമ്മതനായി മത്സരിക്കണം

മൂന്നത്താണി : ഞാനോ പൊന്നാനിയിലോ .. പൊതു സമ്മതന്‍ എന്ന പാര്‍ട്ടിയൊക്കെ കേരളത്തിലുണ്ടോ

പിണങ്ങാറായി ; പൊതു സമ്മതന്‍ എന്നാല്‍ പാര്‍ട്ടിയല്ല

മൂന്നത്താണി : അതെന്തെങ്കിലും ആവട്ടെ , ഞാന്‍ തയ്യറാണ്` .. ജയിക്കില്ലെ

പിണങ്ങാറായി ; ജയിക്കുന്നകാര്യം ഉറപ്പല്ലെ



പിണങ്ങാറായി - ബ്ലോഗര്‍ സൂപ്പര്‍ സ്റ്റാര്‍ മൊയ്തുട്ടി


മൊയ്തുട്ടി : സഖാവേ ഞാന്‍ മൊയ്തുട്ടി

പിണങ്ങാറായി : എന്താ മൊയ്തുട്ടി പടങ്ങളൊക്കെ പൊട്ടാണല്ലോ

മൊയ്തുട്ടി ; എന്തു പറയാനാ . വല്ലാത്ത കഷ്ടപ്പാടിലാ സാറൊന്നു സഹായിക്കണം

പിണങ്ങാറായി : എടോ തന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ ലവാലിന്‍ കാരില്‍ നിന്നു ഞാന്‍ പണം വാങ്ങിയിട്ടില്ല . പിന്നെ എങ്ങിനെയാ ഞാന്‍ സഹായിക്കാ

മൊയ്തുട്ടി : ഞാന്‍ പണം തന്നു സഹായിക്കാനല്ല പറഞ്ഞത്

പിണങ്ങാറായി : പിന്നെ

മൊയ്തുട്ടി : സാര്‍ എന്നെ പൊന്നാനിയിലെ പൊതു സമ്മത സ്ഥനാര്‍ത്ഥിയാക്കണം

പിണങ്ങാറായി : തീയേറ്ററില്‍ പോലും ആളെകയറ്റാന്‍ പരാജയപ്പെടുന്ന താങ്കളെങ്ങിനാ പോളിങ് ബൂത്തില്‍ ആളെ കയറ്റാ .

മൊയ്തുട്ടി : സാര്‍ പേടിക്കണ്ട . വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയുട്ടുണ്ട് കോടിക്കണക്കിനു ആളുകള്‍ വായിക്കുന്ന ബ്ലോഗാണ്` എന്റെതു അവരോക്കെ എനിക്കു വോട്ട് ചെയ്യും

പിണങ്ങാറായി: എന്റെ മൊയ്തുട്ടി ആകെ പത്തു പതിനഞ്ചു ലക്ഷം വോട്ടര്‍മാരെ പൊന്നാനിയിലൊള്ളൂ

മനസറിയാത്തവനെ അമേരിക്കന്‍ ദക്ഷിണ - ദക്ഷിണ ആധുനിക വിമര്‍ശകനായ സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തില്‍ പ്രശംസിച്ചതിനെ പറ്റി

രണ്ട് ദിവസമായി ഞാന്‍ വല്ലാത്ത ധര്‍മ്മ സങ്കടത്തിലായിരുന്നു . അതിനു കാരണം എന്റെ നര്‍മ്മലഹരി എന്ന ബ്ലോഗിന്റെ മലയാള തര്‍ജമ വായിച്ചതിനു ശേഷം അമേരിക്കന്‍ ദക്ഷിണ - ദക്ഷിണ ആധുനിക വിമര്‍ശകനായ സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തില്‍ എനിക്കു അയച്ച ഒരു ഈ മെയില്‍ ആണ്‌ . എന്നെയും എന്റെ ബ്ലോഗിനെയും വല്ലാതെ പുകഴ്ത്തിക്കൊണ്ടാണ്‌ സുഡോള്‍ഫ് സ് സിഡാന്‍ എനിക്കു മെയില്‍ അയച്ചത്. ആ മെയില്‍ ബൂലോകര്‍ക്കുമുന്നില്‍ പരസ്യപ്പെടുത്തി ഒന്നു ആളാകണമെന്ന് വല്ലാത്ത ആഗ്രഹം പക്ഷെ അത് അല്‍പ്പത്തരമാകുമോ എന്ന ചിന്ത ആഗ്രഹത്തിനു വിലങ്ങുതടിയായി നിന്നു. അങ്ങനെ ഇരിക്കുമ്പോളാണ്` എം.കെ ഹരികുമാറിന്റെ ഒരു ബ്ലോഗ് പോസ്റ്റ് കണ്ണില്‍പ്പെട്ടതു, അതു വായിച്ചപ്പോള്‍ എനിക്കു കിട്ടിയ മെയില്‍ ബൂലോകരെ കാണിക്കാനുള്ള ധൈര്യം കിട്ടി

ആദ്യം ആരാണു സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തില്‍ എന്നു പറഞ്ഞുകൊണ്ട് മെയിലിലേക്ക് കടക്കാം . മെയില്‍ കിട്ടുന്നതു വരെ എനിക്കും ആളെ അറിയില്ലായിരുന്നു . അദ്ദേഹം മുന്‍പ് ജോര്‍ജ്ജ് ബുഷിനേയും ഇപ്പോള്‍ ഒബാമയെയും വിറപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. അമേരിക്കയിലെ പ്രമുഖ ദക്ഷിണ- ദക്ഷിണ ആധുനിക ചിന്തകനാണു (ഇതൊക്കെ അദ്ദേഹം തന്നെ മെയിലില്‍ എഴുതിയിരുന്നതാണ്`).

ഇനി മെയിലില്‍ എന്നെയും ബ്ലോഗിനെയും കുറിച്ചു എഴുതിയ ഭാഗത്തിന്റെ മലയാള പരിഭാഷ " മനസറിയാതെ താങ്കളെ പോലെ അതിശക്തരായ എഴുത്തുകാര്‍ അമേരിക്കയില്‍ ഇല്ലാതെ പോയല്ലോ. താങ്കള്‍ വളരെ വലിയ ചിന്തകനാണ്. തങ്കളുടെ ബ്ലോഗിലേ ചില ലേഖനങ്ങളുടെ തര്‍ജമ വായിച്ചു ഞാന്‍ പോട്ടിപ്പൊട്ടി ചിന്തിച്ചു ചിരിക്കാറുണ്ട് (എങിനെയാണാവോ ചിന്തിച്ചു ചിരിക്കാ..!!) . എന്റെ ഭാര്യ പിണങ്ങിനില്‍ക്കുമ്പോള്‍ ഞാന്‍ താങ്കളുടെ പോസ്റ്റുകളെ കുറിച്ചു പറയും അപ്പോള്‍ അവള്‍ പുഞ്ചിരിക്കും അങ്ങനെ ഞങ്ങളുടെ പിണക്കം മാറും .ഞങ്ങളുടേ ദാമ്പത്യ ജീവിതം തകരാതിരിക്കുന്നതു സത്യം പറഞ്ഞാല്‍ താങ്കള്‍ കാരണമാണ്. എന്റെ കല്യാണം കഴിഞ്ഞിട്ട് 10 വര്‍ഷമായി എന്നിട്ടും കുട്ടികള്‍ ഉണ്ടായില്ല ഞാന്‍ ഭാര്യയോടു താങ്കളുടെ പോസ്റ്റുകള്‍ വായിക്കാന്‍ പറഞ്ഞു . അദ്ഭുത മെന്നു പറയട്ടെ അവള്‍ക്കിപ്പോള്‍ ഗര്‍ഭം പതിമ്മൂന്നാം മാസമാണ്` (ബ്ലോഗ് വഴിയുണ്ടാകുന്ന ഗര്‍ഭം പതിനാലു മാസം വരെ നീളുമത്രെ) . ഞാന്‍ ഒബാമയോടു താങ്കളുടെ പോസ്റ്റുകളെ കുറിച്ചു പറഞ്ഞിരുന്നു . അദ്ദേഹം തര്‍ജമ വായിക്കാന്‍ കൂട്ടാക്കിയില്ല . പകരം മലയാളം പഠിച്ചിട്ട് ചൂടും ചൂരും ഒട്ടും ചോരാതെ താങ്കളുടെ ബ്ലോഗ് വായിക്കാനാണത്രെ അദ്ദേഹത്തിനു താല്‍പ്പര്യം . താങ്കളുടെ ബ്ലോഗ് തര്‍ജമകൂടാതെ വായിക്കാനായി ഒബാമയും ഞാനും മറ്റു അമേരിക്കന്‍ നിവാസികളും മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണു...." ഇങ്ങനെ പോകുന്നു.. സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തിലിന്റെ ഈ മെയില്‍ ..ഇനി നിങ്ങള്‍ പറയൂ എന്നെ പുകഴ്ത്തിക്കൊണ്ട് എനിക്കു കിട്ടിയ മെയില്‍ പരസ്യപ്പെടുത്തിയതു അല്‍പ്പത്തരമായോ..? മടിക്കാതെ പറഞ്ഞോളൂ....

Monday 2 March, 2009

ശങ്കരന്‍ വേലിക്കകത്തോ പുറത്തോ..? അച്ചുമ്മാമയുമായി അഭിമുഖം

അച്ചുമ്മാമയുടെ മുഖം ശംഖുമുഖത്ത് നഷ്ടപ്പെട്ടെന്നു പരിഹസിച്ചവരെ ഞെട്ടിച്ചു കൊണ്ട്.ഗോര്‍ബച്ചേവിനെ കൂട്ട് പിടിച്ചു അദ്ദേഹം വീണ്ടും മുഖം മിനുക്കുകയാണു .

അവിചാരിതമായാണു അച്ചുമ്മാമയുമായി ഒരു അഭിമുഖം തരപ്പെട്ടത്

മനസറിയാതെ : താങ്കള്‍ പി.ബി (പിണങ്ങാറായി ബ്യൂറോ) ക്കു മുന്നില്‍ കീഴടങ്ങിയെന്നു കരുതിയിരിക്കുമ്പോഴാണു. കീഴടങ്ങിയിട്ടില്ല എന്നു പരസ്യമായി പ്രഖ്യാപിച്ചതു അതിനെ കൂറിച്ചു എന്തുപറയുന്നു

അച്ചുമ്മാമ: ഞാന്‍ ബംഗാളിലെ സഖാവ് സൌരവ് ഗാംഗുലിയെ പോലെയാണു എല്ലാവരും എഴുതിത്തള്ളുമ്പോള്‍ അതിശക്‌തമായി തിരിച്ചു വരും എല്ലവരും പ്രതീക്ഷിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഔട്ടായും പോകും

മനസറിയാതെ : താങ്കള്‍ എന്തിനാണു പോകില്ല പോകില്ല എന്നു പറഞ്ഞിട്ടും ശംഖുമുഖത്തേക്ക് പോയത്

അച്ചുമ്മാമ: ശംഖുമുഖത്തേക്കു വന്നില്ലെങ്കില്‍ നാളത്തന്നെ പെട്ടിയും പടവും മടക്കി അമ്പലപ്പുഴയിലുള്ള വീട്ടിലേക്കു പൊയ്ക്കൊള്ളാന്‍ പിബി പറഞ്ഞു

മനസറിയാതെ : എന്നാല്‍ വീട്ടിലേക്കു പോകാമയിരുന്നില്ലെ

അച്ചുമ്മാമ : അങ്ങിനെ പോയാല്‍ മലയാളമണ്ണിലെ പ്രജകളെ ആരുകാക്കും . നമ്മുടെ അമ്മപെങ്ങന്‍മാര്‍ക്കു നാട്ടിലിറങ്ങി നടക്കാന്‍ പറ്റുമോ...?

മനസറിയാതെ :താങ്കള്‍ മുഖ്യമന്ത്രി ആയാല്‍ കിളിത്തൂര്‍ കേസിലെ പ്രതികളെ കയ്യാമം വെച്ചു നടത്തിക്കും എന്നു പറഞ്ഞിട്ട് അതുപോലും ചെയ്യാന്‍ കഴിയാത്ത താങ്കളാണോ അമ്മപെങ്ങന്‍മാരെ കാക്കുന്നത്

അച്ചുമ്മാമ : എടോ പോഴാ തനിക്കെന്താ ചെവി കേള്‍ക്കില്ലേ .. ആഭ്യന്തരം കയ്യില്‍ കിട്ടിയാല്‍ എന്നാണു ഞാന്‍ പറഞ്ഞതു അല്ലാതെ മുഖ്യമന്ത്രി ആയാല്‍ എന്നല്ല

മനസറിയാതെ : എന്നാല്‍ ആഭ്യന്തരനോട് പറഞ്ഞുകൂടെ അറസ്റ്റ് ചെയ്യേണ്ടകാര്യം

അച്ചുമ്മാമ : എങ്ങിനെ ഞാനതു പറയും കേരളത്തില്‍ എന്തു തെമ്മാടിത്തരം നടന്നാലും .അതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന അടുത്ത വാര്‍ത്ത ആ സംഭവത്തില്‍ അഭ്യന്തര പുത്രനുള്ള പങ്കിനെ കുറിച്ചാണു

മനസറിയാതെ : എന്തിനാണു താങ്കള്‍ കെ.പി.എന്‍ ചെറിയ മുഹമ്മദിനെ കുരങ്ങന്‍ എന്നു വിളിച്ചതു .

അച്ചുമ്മാമ : ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ മതികെട്ടാന്‍ മലയിലോട്ടു പോയിരുന്നു . മലകയറ്റത്തിനിടക്കു .ഒരു കുരങ്ങനെന്റെ ഭക്ഷണപ്പൊതിയും തട്ടിപ്പറച്ച് ഓടിക്കളഞ്ഞു. അന്നെന്നെ പട്ടിണിക്കിട്ട ആ കുരങ്ങന്റെ വര്‍ഗത്തെ മൊത്തത്തില്‍ അപമാനിക്കാന്‍ വേണ്ടിയാണു കെ പി എന്‍ എന്ന വിവര ദോഷിയെ കുരങ്ങന്‍ എന്നു വിളിച്ചതു

മനസറിയാതെ : ലവാലിന്‍ കേസിനെ കുറിച്ചു താങ്കളുടെ നിരീക്ഷണം എന്താണ്

അച്ചുമ്മാമ : അത് പറയാന്‍ കാരക്കാട്ടെ പ്രകാശന്റെ വില്ക്കുണ്ട്

മനസറിയാതെ : ഞാന്‍ ആരോടും പറയില്ല

അച്ചുമ്മാമ : എങ്കില്‍ ഞാന്‍ പറയാം


വേലിക്കകത്ത് ശങ്കരന്‍ അച്ചുമ്മാമയുമായുള്ള അഭിമുഖം അടുത്ത പോസ്റ്റില്‍ തുടരും അവസാനിക്കും

Wednesday 11 February, 2009

കമന്റ് ഓപ്ഷന്‍ പൂട്ടിവെച്ച വാര്‍ളി ഗോമസുമായി അഭിമുഖം

ബ്ലോഗില്‍ കമന്റ് ബോക്സ് പൂട്ടിവെച്ച വാര്‍ളി ഗോമസുമായി നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപമാണ്. താഴെ കൊടുത്തിരിക്കുന്നതു

വളരെ കഷ്ടപ്പെട്ടതിനു ശേഷമാണു അഭിമുഖത്തിനുവേണ്ടി പത്തു മിനിറ്റ് എന്റെ കൂടെ ചെലവഴിക്കാമെന്നു വാര്‍ളി സമ്മതിച്ചത് . അദ്ദേഹം ഒരു ദിവസം തന്നെ അഞ്ചും പത്തും പോസ്റ്റുകള്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു

മനസറിയാതെ : വാര്‍ളീ താങ്കള്‍ എന്തുകൊണ്ടാണ് ബ്ലോഗിലെ കമന്റ് ഓപ്ഷന്‍ ലോക്ക് ചെയതത്

വാര്‍ളി : അതു ചോദിക്കാന്‍ നീയാരാ. എനിക്കു ബ്ലോഗ് പൂര്‍വികരായി കൈമാറിയതോ ഭാര്യ വീട്ടില്‍ നിന്നു സ്ത്രീധനം കിട്ടിയതൊ അല്ല , കയ്യീന്നു കാശുമുടക്കി ഡൊമൈന്‍ റെജിസ്റ്റെര്‍ ചെയ്തു ഉണ്ടാകിയതാ അതുകൊണ്ട് എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്കു തോന്നിയതു ചെയ്യും . നീ വേണേല്‍ വന്നു വായിച്ചു പോടേ . അല്ലെങ്കില്‍ തന്റെ പണി നോക്കടോ .എന്റെ ബ്ലോഗ് വെറും കൂതറ ബ്ലോഗ് ആണു വെറും കൂതറ (ബ്ലോഗ് എഴുതുന്ന ആളോ..?)

മനസറിയാതെ : ഞാന്‍ ഒരു പത്രപ്രവര്‍ത്തകനാണു ഞാന്‍ എന്റെ പണിതന്നെയാണു ഇപ്പോള്‍ ചെയ്യുന്നതു

വാര്‍ളി : പത്രമോ!!!! അതെന്താ....?

മനസറിയാതെ : നിങ്ങള്‍ ജോലിചെയ്യുന്നതും പത്രത്തില്‍ തന്നെയാണ്

വാര്‍ളി : ഓ പത്രം അഹങ്കാരം കൊണ്ട് വന്നവഴിയൊക്കെ മറന്നു നില്‍ക്കുന്ന ഇടവും

മനസറിയാതെ : അപ്പോ അഹങ്കാരമൊക്കെ ഉണ്ടല്ലേ

വാര്‍ളീ : എന്നുവെച്ചു അഹങ്കാരമുള്ളതിന്റെ അഹങ്കാരമൊന്നും എനിക്കില്ല , എങ്ങിനെ ഞാന്‍ അഹങ്കരിക്കാതിരിക്കും , ഞാന്‍ ബ്ലോഗിലെ മെഗസ്റ്റാര്‍ അല്ലെ ,എന്റെ തിരുവായക്കു എതിര്‍വായയുണ്ടൊ ബൂലോകത്ത്, ഞാന്‍ എന്തു പറഞ്ഞാലും അതാണു ശരി ഇനി ആരെങ്കിലും എതിര്‍ത്താല്‍ തന്നെ ഒരു പോസ്റ്റിട്ടുകൊണ്ട് അവനെ നാണംകെടുത്തിവിടും. അതുകൊണ്ട് എന്നെ എതിര്‍ക്കുന്നവര്‍ അനോണിയായെ എതിര്‍ക്കാറൊള്ളു

മനസറിയാതെ : നിങ്ങളുടെ ബ്ലോഗ് വായിക്കുന്നവരെ അല്‍പം ബഹുമാനിച്ചുകൂടേ

വാര്‍ളീ : ഞാന്‍ എന്തിനു ബഹുമാനിക്കണം ഞാന്‍ ബ്ലോഗിലെ മെഗാസ്റ്റാര്‍ ആണു .. പിന്നെ ഞാന്‍ വിളിച്ചിട്ടൊന്നുമല്ലല്ലോ വായിക്കാന്‍ വരുന്നതു വലിഞ്ഞുകയറി വരുന്നതല്ലെ. അവര്‍ എന്റെ വായിലിരിക്കുന്നതു കേള്‍ക്കാന്‍ ബാധ്യസ്തരാണു

മനസറിയാതെ : വായനക്കാര്‍ ഉള്ളതു കൊണ്ടാണു നിങ്ങള്‍ ഇങ്ങനെ പ്രശസ്തനായത്

വാര്‍ളി : വായനക്കരില്ലെങ്കിലും ഞാന്‍ പ്രശസ്തന്‍ തന്നെയാണു.. വായനക്കാര്‍ വിവരദോഷികള്‍ അല്ലെങ്കില്‍ എന്റെ പോസ്റ്റിനു നിലവാരമില്ലാ എന്നു കമന്റ് ഇടുമോ, എന്റെ പോസ്റ്റുകള്‍ എല്ലാം മഹത്തരമാണ്. അതു മോശമാണെന്നു മറ്റുള്ളവര്‍ പറയുംമ്പോളുള്ള ചൊറിച്ചില്‍ മാത്രമാണു എനിക്കുള്ളത് (വായില്‍ നിന്നു ഇങ്ങനെ ഒരു വാചകം അറിയാതെ വീണു പോയി)

മനസറിയാതെ : ഇനി കമന്റ് ഓപ്ഷന്‍ തുറക്കാന്‍ ഒരു സധ്യതയുമില്ലെ

വാര്‍ളി : എല്ലാ ബ്ലോഗര്‍മാരും എന്റെ എല്ലാ പോസ്റ്റിനും മഹത്തരം എന്ന് കമന്റ് ഇടുമെന്നു മുദ്രപ്പത്രത്തില്‍ എഴുതി തന്നാല്‍ തീര്‍ച്ചയായും കമന്റ് ഓപ്ഷന്‍ തുറക്കുന്നതായിരിക്കും

ഇത്രയും പറഞ്ഞതിനു ശേഷം തന്റെ പോസ്റ്റുകള്‍ പഴപോലെ ഏല്‍ക്കുന്നില്ല എന്നു പറയുന്നവര്‍ വെറും മൂരാച്ചികളാണെന്ന് പിറുപിറുത്തുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് പോയി .

Tuesday 10 February, 2009

നിങ്ങള്‍ പ്രശസ്തനല്ലേ..അല്ലെങ്കില്‍ മരണശേഷം പ്രശസ്തനാവാന്‍ ഒരു വഴിയിതാ....

പലര്‍ക്കും തോന്നാറുണ്ട് ഞാന്‍ പ്രശസ്തനല്ലല്ലോ, എന്നെ ആര്‍ക്കും അറിയില്ലല്ലോ ,ഞാനൊക്കെ മരിച്ചാല്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിനു യാതൊരു തെളിവുമില്ലല്ലോ ,മരിക്കുന്നതിനു മുന്‍പ് പ്രശസ്തനായില്ലെങ്കില്‍ ഒന്നു മരിച്ചതിനു ശേഷമെങ്കിലും പ്രശസ്തനായാല്‍ മതിയായിരുന്നു ,പ്രശസ്തനാവാന്‍ എന്തും ചെയ്യാന്‍ തയ്യാറാണു എന്നൊക്കെ അത്തരക്കാര്‍ക്ക്ക് മരണ ശേഷം പ്രശസ്തനാവനുള്ള വഴിയാണു ഇവിടെ ഉപദേശിക്കുന്നത്

ആദ്യം ചെയ്യേണ്ടത് കുറച്ചു വെടിമരുന്നു കുപ്പിച്ചില്ലു പൊടി കുറച്ച പാരസെറ്റമൊള്‍ ഗുളിക പൊടിച്ചതു അങ്ങിനെ ചില്ലറ സാധനങ്ങള്‍ ഗോ മൂത്രത്തില്‍ കുഴക്കുക എന്നിട്ട് ഈ കുഴമ്പ് ഒരു ചെറിയ കുപ്പിയില്‍ നിറക്കുക (ഇങ്ങനെ ചെയ്യുന്നതു എന്തിനാണെന്ന് പിന്നീട് വിശദീകരിക്കാം) അതിനു ശേഷം കുറച്ചു വസ്ത്രം വാങ്ങണം ആ വസ്ത്രത്തില്‍ നിങ്ങളെ കാണുമ്പോള്‍ ഭീകരത തോന്നണം അത്തരത്തിലുള്ള വസ്ത്രങ്ങളാണു തെരഞ്ഞെടുക്കേണ്ടതു ഇനി ചെയ്യേണ്ടത് രാജ്യത്തിന്റെ ഏതെങ്കിലും പ്രധാനപ്പെട്ട സൈനിക കേന്ദ്രത്തിലേക്ക് ആ വസ്ത്രം ധരിച്ചു മുഖം മൂടികൊണ്ട് കുപ്പിയുമായി എങ്ങിനെയെങ്കിലും നുഴഞ്ഞു കയറുക. ഇനിയിപ്പൊള്‍ നുഴഞ്ഞുകയറ്റത്തിനിടക്കു സൈനികരുടെ കണ്ണില്‍ പെട്ടാല്‍ അവര്‍ നിങ്ങളോട് സ്വാഭാവിക മായി തോക്ക് ചൂണ്ടിക്കൊണ്ട് കീഴടങ്ങാന്‍ പറയും. അപ്പോള്‍ നിങ്ങള്‍ കയ്യിലിരിക്കുന്ന കുപ്പി ഉയര്‍ത്തികാട്ടിക്കൊണ്ട്
ഇതൊരു പ്രത്യേകതരം ബോംമ്പാണു എന്നു പറയണം ( പ്രത്യേകം ശ്രദ്ധിക്കുക മലയാള ഭാഷ മാത്രമേ ഉപയോഗിക്കാവൂ നിങ്ങള്‍ ഹിന്ദിയോ ഇംഗ്ലീഷോ തമിഴോ മറ്റോ സംസാരിച്ചാല്‍ നിങ്ങള്‍ തീവ്രവാദിയാണോ എന്ന കാര്യത്തില്‍ സൈനികര്‍ക്കു സംശയം ഉണ്ടാവാന്‍ സാധ്യതയുണ്ട് കാരണം ഇപ്പോള്‍ പിടിക്കപെടുന്ന തീവ്രവാദികളെല്ലാം "ദൈവത്തിന്റെ സ്വന്തം മക്കളാണല്ലോ") അതിനു ശേഷം എങ്ങോട്ടെങ്കിലും ഓടണം അധികം ഓടിത്തളരേണ്ടി വരില്ല അപ്പോഴേക്കും നിങ്ങളെ വെടിവച്ച്‌ കൊന്നിരിക്കും (നിങ്ങളുടെ കയ്യില്‍ ബോംമ്പ് ഉള്ളതു കൊണ്ട് സൈനികര്‍ നിങ്ങളെ ജീവനോടെ പിടിക്കില്ല)

നിങ്ങള്‍ ഒരു ഹിന്ദുവാണെങ്കില്‍ മരണശേഷം വളരെ പ്രശസ്തനാവും ഹിന്ദു തീവ്രവാദവും ഇന്ത്യയില്‍ ഉണ്ട് എന്നുപറയുന്നവര്‍ക്ക് ഏറ്റവും വലിയ തെളിവാണല്ലോ നിങ്ങളുടെ മരണം , എന്തിനു.. ന്യൂനപക്ഷ വോട്ടിനു വേണ്ടി കേന്ദ്രകേരള സര്‍ക്കാറുകള്‍ നിങ്ങളുടെ മരണം ഏറ്റെടുത്തോളും നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ പരിവാര സംഘടനകള്‍ നിങ്ങള്‍ക്കു വേണ്ടി രംഗത്തെത്തിറങ്ങും . ഇത്രയും പ്രശസ്തി പോരായെന്നുണ്ടെങ്കില്‍ സൈനികര്‍ കീഴടങ്ങാന്‍ പറയുംമ്പോള്‍ " മുതലിക്ക് കീ ജയ് , ശ്രീറാം സേനാ കീജയ് " എന്ന മുദ്രാവാക്യം മുഴക്കണം (മറ്റൊരു സംഘടനയ്ക്കും ജയ് വിളിക്കരുതു കാരണം ഇപ്പോള്‍ മാര്‍ക്കറ്റ് ഈ സേനക്കാണു)

ഇനി നിങ്ങള്‍ ക്രിസ്ത്യാനിയാണെങ്കില്‍ രക്ഷപ്പെട്ടു ഇതു വരെ ക്രിസ്ത്യന്‍ തീവ്രവാദം എന്നാല്‍ മതപരിവര്‍ത്തനമായിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ ഉപജ്ഞാതാവായി നിങ്ങള്‍ അറിയപ്പെടും ന്യൂനപക്ഷ വോട്ടിനു വേണ്ടി കേന്ദ്രകേരള സര്‍ക്കാറുകള്‍ നിങ്ങളുടെ മരണം ഏറ്റെടുക്കാന്‍ സാധ്യതയില്ല എന്നു വെച്ചു നിങ്ങള്‍ പേടിക്കേണ്ട .പരിവാരസംഘടനകള്‍ നിങ്ങളുടെ കാര്യം നോക്കിക്കോളും ,ക്രിസ്ത്യന്‍ തീവ്രവാദം ഉടലെടുക്കാന്‍ സാധ്യയുണ്ടെന്നു മുന്‍കൂട്ടി കണ്ടതു കൊണ്ടാണു ഒറീസയില്‍ കൂട്ടക്കൊല നടത്തിയതു എന്നു വരെ പറഞ്ഞു കളയും .ഇപ്പോഴും ക്രിസ്ത്യാനിയായ നിങ്ങള്‍ക്കു ഒരു സന്ദേഹമില്ലേ മരിച്ച ഹിന്ദുവിനെ പരിവാരസംഘടനകള്‍ നോക്കാന്‍ സാധ്യത ഉള്ളതു പോലെ നിങ്ങളെ ക്രിസ്ത്യനികള്‍ നോക്കുമോ യെന്നു അതൊക്കെ നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും ഒരു പക്ഷേ നിങ്ങള്‍ക്കു വേണ്ടി ഇടവകകളില്‍ ഇടയലേഖനങ്ങള്‍ വരെ ഇറങ്ങും

ഇനി നിങ്ങള്‍ മുസ്ലീം ആണെങ്കില്‍ വലിയ പ്രശസ്തിയൊന്നും കിട്ടാന്‍ സാധ്യതയില്ല നിങ്ങളുടെ മരണം വലിയ കോളിളക്കമൊന്നു സൃഷ്ടിക്കില്ല ചിലപ്പോള്‍ പരിവാര സംഘടനകള്‍ പോലും തിരിഞ്ഞു നോക്കി എന്നു വരില്ല എന്നു വച്ചു വിഷമിക്കെണ്ട ഓടുന്ന സമയത്തു "അല്‍ ഖ്വയ്ത കീ ജയ് , ബിന്‍ ലാദന്‍ കീ ജയ് " എന്നു ഉറക്കെ ജയ് വിളിക്കണം .നിങ്ങളുടെ മരണം ബിന്‍ ലാദന്‍ ഇന്ത്യയിലോട്ട് തീവ്രവാദികളെ ഇറക്കിയുട്ടുണ്ട് അല്‍ ഖ്വയ്ത ഇന്ത്യയില്‍ വേരോട്ടം തുടങ്ങി എന്ന നിലയിലുള്ള ചര്‍ച്ചകള്‍ക്കു കാരണമാകും നിങ്ങളെ പരാമര്‍ശിക്കാതെ ചര്‍ച്ചകള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. അങ്ങിനെ നിങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കും . ഒരു കാര്യം കൂടി ഇതുവരെ യുള്ള അനുഭവംവെച്ച് നിങ്ങള്‍ക്കു ഒടുക്കത്തെ ഭാഗ്യമുണ്ടെങ്കില്‍ കൂടീ സമുദായം നിങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യത കുറവാണു

ഇപ്പോഴും ഒരു സംശയം ബാക്കിയില്ലേ ആദ്യം നടത്തിയ "ബോംമ്പ്" നിര്‍മാണത്തെ കുറിച്ചു. അങ്ങിനെ "ബോംമ്പ്" ഉണ്ടാക്കാന്‍ കാരണം നിങ്ങളെ ഒന്നു കൂടി പ്രശസ്തനാക്കാന്‍ വേണ്ടിയാണു. തീര്‍ച്ചയായും നിങ്ങളുടെ മരണശേഷം ആ ബോംമ്പ് പരിശോധനക്കു വിധേയമാക്കും .അതിലടങ്ങിയിരിക്കുന്ന അസംസ്കൃത വസ്തുക്കള്‍ മനസിലാക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ ഒന്നു ഞെട്ടും പശുവിന്‍ മൂത്രത്തില്‍ നിന്നൊക്കെ ബോമ്പോ .അതുതന്നെ ഒരു വലിയ ചര്‍ച്ചയാകും . അതു ഓപ്രേറ്റ് ചെയ്യുന്നതു എങ്ങിനെയാണെന്നും അതിന്റെ വിസ്ഫോടന ശേഷിയെ കുറിച്ചും ശാസ്ത്രലോകം ഊണും ഉറക്കവുമില്ലാതെ ചര്‍ച്ച ചെയ്യും

അതി പ്രശസ്തമായ ഒരു മരണം ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു


Sunday 8 February, 2009

ഇനി ബിരുദ പഠനത്തിന്റെ കൂടെ സൌജന്യമായി കമ്മ്യൂണിസ പഠനവും

അറിഞ്ഞില്ലേ ഡിഗ്രി പഠനത്തിന്റെ കൂടെ സൌജന്യ മായി ഇനി കമ്മ്യൂണിസവും പഠിക്കാം അധികം വൈകാതെ തന്നെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കു ഈ സൌഭാഗ്യം ലഭിക്കാനാണു സാധ്യത വാര്‍ത്ത മാത്തുക്കുട്ടിച്ചായന്റെ വെബ്‌സൈറ്റിലുണ്ട്


ഈ വാര്‍ത്ത ശരിയാണോ എന്നറിയാന്‍ നര്‍മ്മലഹരി സഖാവ് പിണങ്ങാറായിയുമായി ബാന്ധപ്പെട്ടു (ആ ബന്ധപ്പെടലല്ല) വീട്ടിലേക്കു കയറിച്ചെന്ന ഞങ്ങളോടു പിണങ്ങാറായി " പരിപ്പു വടയും കട്ടന്‍ ചായയും എടുക്കട്ടെ അതോ ബര്‍ഗറും പെപ്സിയോ " 'പരിപ്പുവടയും കട്ടന്‍ ചായയും' ഇതു കേട്ട ഞാനൊന്നു ഞെട്ടി എന്റെ ഞെട്ടല്‍ മനസിലാക്കിയ പിണങ്ങാറായി "ചില കണ്‍ട്രി സഖാക്കന്‍മാര്‍ ഇടക്കൊക്കെ വരാറുണ്ട് അവര്‍ക്കു വേണ്ടികരുതിയതാ"

മുഖവുരയൊന്നും കൂടാതെ പിണങ്ങാറായിയോടു വാര്‍ത്തയുടെ സത്യാവസ്ഥയെ കൂറിച്ചു അന്വേഷിച്ചു പിണങ്ങാറായിയുടെ മറുപടി " വാര്‍ത്ത 100% സത്യമാണു ഇപ്പോള്‍ ബിരുദതലത്തില്‍ മാത്രമേ കമ്മ്യൂണിസം പഠിപ്പിക്കാന്‍ ഉദ്യേശിക്കുന്നൊള്ളൂ. സമീപ ഭാവിയില്‍ തന്നെ കുഞ്ഞിന്` അമ്മയുടെ മുലപ്പാലിനൊപ്പം കുറച്ചു കമ്മ്യൂണിസം കൂടി നല്കാന്‍ നിയമം കൊണ്ട് വരും (പിബി യുടെ പരിഗണനയിലാണു ഈ വിഷയം) ഏത് ബിരുദവിഷയമെടുത്താലും കമ്മ്യൂണിസം പഠിച്ചിരികണം ആ രീതിയിലണു സിലബസ് ക്രമീകരിക്കാന്‍ പോകുന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കൂടെകമ്മ്യൂണിസവും പഠിച്ച് വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി "സഖാവ് ഡോക്ടര്‍" എന്നറിയപ്പെടും അതുപോലെ തന്നെ മറ്റ് കോഴ്സ് പഠിക്കുന്നവരും
(ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ജേര്‍ണലിസത്തോടൊപ്പം കമ്മ്യൂണിസം കൂടി പഠിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ഡിക്ഷണറിയില്‍ നിന്നു മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വാക്ക് നീക്കം ചെയ്യുന്നതായിരിക്കും)

സിലബസിനെ കുറിച്ച് വ്യക്തത കൈവന്നിട്ടില്ലെങ്കിലും പിണങ്ങാറായി സിലബസിനെ കൂറിച്ചു ചില സൂചനകള്‍ തന്നു" എന്നും ഒരു മണിക്കൂര്‍ വെച്ച് ഒരു കമ്മ്യൂണിസ്റ്റ് എങ്ങിനെയാവരുതു എന്ന വിഷയത്തെ കുറിച്ചു ക്ലാസ് ഉണ്ടാകും അച്ചുമ്മാമ്മയെ ഉദാഹരിച്ചാണു ക്ലാസ് മുന്‍പോട്ട് പോകുക പിന്നെ കണ്ണൂരിലെ സഖാക്കളുടെ വക വെട്ടും തടവും പ്രാക്ടിക്കല്‍ സഹിതം. സഖാവു സൂപ്പര്‍സ്റ്റാര്‍ മാമുട്ടിയുടെ വക ബ്ലോഗിലൂടെ എങ്ങിനെ കമ്മ്യൂണിസം പ്രൊജക്ട്ചെയ്യാം എന്ന വിഷയത്തെ കുറിച്ചു ക്ലാസ് ഉണ്ടാകും , മന്ത്രിയും മഹാകവിയുമായ ജി യുടെ വക "തേന്‍ മൊഴി" കളെ കുറിച്ചു ക്ലാസ് ഉണ്ടാകുംപിന്നെ കെ പി എന്‍ അഹമ്മദ് കുഞ്ഞിന്റെ വക കുരങ്ങന്‍ ചാട്ടം . ഈ പി ജയദേവന്‍ സഖാവിന്റെ വക ബോണ്ടും ബോണ്ടയും . പിണങ്ങാറായി എങ്ങിനെയാണു കൃസ്തുവിനും നബിക്കും തുല്യമാകുന്നതു എന്ന വിഷയത്തെ പി ജയദേവന്‍ കൈകാര്യം ചെയ്യും.


മടങ്ങും നേരം പിണങ്ങറായിയോട് ജനയാത്രയുടെ സമാപനത്തില്‍ ആരൊക്കെ പങ്കെടുക്കും എന്നു ചോദിച്ചു പിണങ്ങാറായി "സിബിഐ യുടെ കാടത്തത്തിനിരയായ പലരും പങ്കെടുക്കും സിസ്റ്റെര്‍ സ്റ്റെഫി , ഫാദര്‍ തത്രക്ക, ഫാദര്‍ ഡ്രസ്സൂരാന്‍ തുടങ്ങിയവര്‍ വേദിയുടെ മുന്നില്‍ തന്നെയുണ്ടാകും"

വാല്‍കഷ്ണം : നമ്മുടെ കുഞ്ഞെലിക്കുട്ടി സാഹിബങ്ങാനും കേരളത്തിന്റെ മുഖ്യമന്ത്രി ആയാല്‍ എന്തൊക്കെയാണാവോ സിലബസില്‍ ചേര്‍ക്കുക ഓര്‍ക്കുമ്പോളേ കോരിത്തരിക്കുന്നു പ്രാക്ടിക്കല്‍ കൂടി ഉണ്ടെങ്കില്‍ തൃപ്തിയായി...

Tuesday 3 February, 2009

ബൂലോക വാര്‍ത്തകള്‍

നര്‍മ്മലഹരി ബൂലോകവാര്‍ത്തകള്‍ വായിക്കുന്നതതു മനസറിയാതെ.. പ്രധാന വാര്‍ത്തകള്‍

1) ബ്ലോഗ് സാധാരണ ജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബൂലോക അക്കാദമി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലേക്കുള്ള അപേക്ഷ ക്ഷണിച്ചു പതിനെട്ട് വയസുകഴിഞ്ഞ ആര്‍ക്കും അപേക്ഷിക്കാം കൊടുങ്ങല്ലൂരു ഭാഗത്തുള്ളവര്‍ക്ക് മുന്‍ഗണന

2)വെളുത്തേടം പ്രഖ്യാപിക്കാന്‍ പോകുന്ന ബ്ലോഗ്‌ അവാര്‍ഡുകളില്‍ അശ്ലീല ബ്ലോഗ് അശ്ലീല ബ്ലോഗര്‍ അവാര്‍ഡുകള്‍ ആര്‍ക്കാണെന്ന വിവരം ലീക്കായി (അശ്ലീലത്തെ പേടിയുള്ളതുകൊണ്ട്` നര്‍മ്മലഹരി വാര്‍ത്തകള്‍ ആ പേരുവിവരം പുറത്തു വിടുന്നില്ല )

3) സൂപ്പര്‍താരം ബ്ലോഗ് എഴുത്ത് നിര്‍ത്താന്‍ കാരണം . ബ്ലോഗ് എഴുതി കൊടുക്കുന്ന ആള്‍ ലോഗിന്‍ പാസ്‌വേഡുമായി മുങ്ങിയതാണത്രെ
മറ്റൊരു വാര്‍ത്തയും പരക്കുന്നുണ്ടു സിനിമയില്‍ തട്ടിമുട്ടിയാണെങ്കിലും ലാലേട്ടനോടു കട്ടക്കു നില്‍ക്കുന്ന സൂപ്പറിനെ, ബ്ലോഗില്‍ ബാര്‍ളിയുമായി ഒരു മല്‍സരത്തിനു പോലും സ്കോപ്പില്ലെന്നു ആരോ ഉപദേശിച്ചത്രെ

ഒരു ഇടവേളക്കുശേഷം വാര്‍ത്തകള്‍ തുടരും

Monday 2 February, 2009

ബെര്‍ളിയോടു മുട്ടിയ ജോ പുസ്തകമെഴുതുന്നു

ബൂലോകത്തുനിന്നു ഒരു പുസ്തകം കൂടി... ബെര്‍ളിയുമായി മുട്ടിക്കൊണ്ട് ബ്ലോഗര്‍മാരെയും ബ്ല്ലോഗ് വായനക്കാരെയും വെറും ഉണ്ണാക്കന്‍ മാരാക്കിയ ശ്രീമാന്‍ ജോക്കര്‍ എന്ന സോറി ജോഹര്‍ എന്ന ജോ ഒരു പുസ്തകത്തിന്റെ രചനയുടെ അവസാന ഘട്ടത്തിലാണു. എങ്ങിനെ ബ്ലോഗില്‍ വായനക്കാരെ കൂട്ടാം എന്ന വിഷയത്തെ കുറിച്ചുള്ളതാണു പുസ്തകം (ഈ വിഷയത്തെ കുറിച്ചു എഴുതാന്‍ ജോയോളം അനുഭവജ്ഞാനം ബൂലോകത്തെല്ല ഭൂലോകത്തും ആര്‍ക്കും കാണില്ല) ഈ പുസ്തകം പുറത്തിറങ്ങുന്നതോടേ ആദ്യാക്ഷരി അപ്പുവൊക്കെ ബ്ലോഗ് പൂട്ടി പോകാനാണു സാധ്യത എന്തെന്നാല്‍ ബ്ലോഗിലെ സകലമാന ഹുഡായിപ്പുകളും ജോയുടെ പുസ്തകത്തിലുണ്ടാകും പിന്നെയെന്തിനാ ആദ്യാക്ഷരി (വേണമെങ്കില്‍ അപ്പുവിനു ജോയുടേ പുസ്തകം വാങ്ങി വായിച്ചു ബ്ലോഗില്‍ നാലാളെക്കൂട്ടാം)

പുസ്തകരചനയുടെ അവസാനഘട്ടത്തില്‍ ജോ വല്ലാതെ ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടെന്ന്` ജോയുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു . പ്രധാനമായും രണ്ട് കാരണങ്ങളാണു ജോയെ ടെന്‍ഷനടിപ്പിക്കുന്നതു. കാരണം ഒന്നു പുസ്തകം ആരെങ്കിലും വാങ്ങി വായിക്കണമെങ്കില്‍ ആരോടാണു കൊമ്പ് കോര്‍ക്കേണ്ടത് (ബെര്‍ലിയുമായി മുട്ടി ബ്ലോഗില്‍ ഹിറ്റ് കൂട്ടിയതു പോലെ). എട്ടില്‍ എട്ടുവട്ടം പൊട്ടിയിട്ടും പുസ്തകം തുറന്നുനോക്കാത്ത ജോ. കൂടുതല്‍ കോപ്പികള്‍ വിറ്റ് പോയ മലയാള പുസ്തകങ്ങളെ കുറിച്ചു അന്വേഷിക്കാന്‍ തുടങ്ങി അങ്ങനെ ഏതോ ഒരു നളിനി ജമീലയുടെ പുസ്തകമാണു ഏറ്റവും വിറ്റ് പോയതെന്നു കണ്ടെത്തി. നളിനി ജമീല നളിനി നെറ്റോ(നീലന്‍)യുടെ ചേച്ചിയൊ, മറ്റോ ആണെന്നാണു ജോയുടെ വിചാരം നളിനി ജമീല ആരാണെന്നു ജോയെ ആരൊ മനസിലാക്കി കൊടുത്തു അങ്ങിനെ ആ ഉദ്യമത്തില്‍ നിന്നു ജോ പിന്‍മാറി. പിന്നെ എം ടി യോട് മുട്ടിയാല്‍ എന്താ എന്നായി അധികം പ്രതികരിക്കാത്ത എംടിയോടു മുട്ടിയിട്ട് കാര്യമില്ലെന്നു ജോ തന്നെ ഗവേഷണങ്ങളിലൂടെ മനസിലാക്കി അവസാനം എംവി ദേവനോടോ ,ടി പദ്മനാഭനോടോ മുട്ടാമെന്നു ജോ ഉറപ്പിച്ചു അതിനിടക്കു മന്ത്രി സുധാകരനോട് മുട്ടിയാലോ എന്ന ചിന്ത വന്നതാണു അദ്ദേഹവും ഒന്നു രണ്ട് കവിത എഴുതിയിട്ടുണ്ടല്ലൊ ഒരു ദിവസം സുധാകരന്റെ വാമൊഴിവഴക്കം ടീവിയില്‍ കണ്ട ജോ അപ്പണി വേണ്ടെന്നു അപ്പഴേ ഉറപ്പിച്ചു . നമ്മുടെ ജോ ഇപ്പോള്‍ എം. വി ദേവന്റേയും, ടി. പദ്മനാഭന്റെയും ഓര്‍ക്കൂട്ട് പ്രൊഫൈല്‍ തപ്പിക്കൊണ്ടിരിക്കുകയാണു ഒരു ഫ്രണ്ട്ഷിപ്പു റിക്വസ്റ്റ് നല്‍കാന്‍ ( എന്തായാലും പുസ്തക രചനകോണ്ട് ഒരു ഗുണമുണ്ടായി ജോ രണ്ട് മൂന്നു എഴുത്തുകാരുടെ പേര്‌ പഠിച്ചു)

കാരണം രണ്ട് പുസ്തകത്തിന്‍ ആരെക്കൊണ്ട് അവതാരിക എഴുതിക്കും തന്നെ പ്രശസ്തനാക്കിയ ബെര്‍ളിയെക്കൊണ്ടോ അതോ പ്രശസ്തനാവനുള്ള വഴി പറഞ്ഞുതന്ന സുഹൃത്തിനെ കൊണ്ടോ..? ബെര്‍ളിയെകൊണ്ട് അവതാരിക എഴുതിക്കാനാണു ജോവിനു താല്പര്യം കാരണം സുഹൃത്ത് അവതാരികയിലങ്ങാനും "ഇവന്റെ ഗുരു താനാണെന്നു" എഴുതി പിടിപ്പിച്ചാലോ. പക്ഷെ അവതാരിക എഴുതിപ്പിച്ചു ഒന്നു സോപ്പിട്ടില്ലെങ്കില്‍ പുസ്തകം ഇറങ്ങിയാല്‍ ഇതിലെ ആശയം മുഴുവന്‍ തന്റേതാണെന്നു പറഞ്ഞു സുഹൃത്ത് കേസിനു പോയാലോ. കക്ഷത്തിലിരിക്കുന്നതു പോകും ചെയ്യരുതു ഉത്തരത്തില്‍ ഇരിക്കുന്നതു കിട്ടുകയും വേണം


വാല്‍കഷ്ണം : രണ്ട് ദിവസമായി ഊണും ഉറക്കവുമില്ലാതെ ടെന്‍ഷനടിച്ചു കഴിയുന്ന മീനാക്ഷി റെഡ്ഡി മാധവനോട് പിതാവു എന്‍. എസ് മാധവന്‍ " എന്താ മോളെ നിനക്കു ഇത്ര വിഷമം രണ്ട് ദിവസമായിട്ടു ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ലല്ലോ" മീനാക്ഷി " അച്ഛാ അതച്ഛനു പറഞ്ഞാല്‍ മനസിലാവില്ല മലയാളത്തില്‍ ഒരു ബ്ലോഗറുണ്ട് വണ്‍ മിസ്റ്റര്‍. ജോ , അദ്ദേഹം ഉടന്‍ ഇംഗ്ലീഷിലും ബ്ലോഗെഴുതുന്നുണ്ടത്രെ"

Sunday 1 February, 2009

മറ്റേ സൂപ്പര്‍ താരവും ഉടന്‍ ബ്ലോഗുന്നു

ഒരു സൂപ്പര്‍താരം തുടങ്ങിയ ബ്ലോഗില്‍ പുതിയ പോസ്റ്റൊന്നും കണാത്തത്തിന്റെ
കാരണം അന്വേഷിച്ച് കണ്ടെത്തി ഇവിടെ പോസ്റ്റിയിരുന്നു . ആ അന്വേഷണത്തിനിടക്കു എക്സ്ക്ലുസീവ് ആയി ഒരു കാര്യം അറിയാന്‍ കഴിഞ്ഞു. നമ്മുടെ മറ്റേ സൂപ്പറും ഉടന്‍ ബ്ലോഗാന്‍ തുടങ്ങുന്നു .

ബ്ലോഗ് തുടങ്ങാനുള്ള കാരണം അദ്യം ബ്ലോഗ് തുടങ്ങിയ സൂപ്പര്‍താരത്തിന്റെ ബ്ലോഗ് തുടക്കത്തിലെ വെടിക്കെട്ടിനു ശേഷം വെറും നനഞ്ഞ പടക്കമായി മാറിയതാണത്രെ ഈ സൂപ്പറിന്റെ ബ്ലോഗില്‍ എന്നും ആഘോഷമായിരിക്കും.

ബ്ലോഗിന്റെ വിജയത്തിനു വേണ്ടി താന്‍ എന്തിനും തയ്യാറാണെന്നു പെരുമ്പാവൂരുകാരന്‍ സൂപ്പറിനെ അറിയിച്ചിട്ടുണ്ട്.

ബ്ലോഗ് എങ്ങിനെയായിരിക്കണം എന്നതിനെ കുറിച്ചു തിരക്കിട്ട ചര്‍ച്ച കളാണു നടക്കുന്നതു...ഭക്ഷണ പ്രിയനും പാചകകലയില്‍ നിപുണനുമായ സൂപ്പര്‍ സ്റ്റാര്‍ എങ്ങിനെ നന്നായി പാലു കാച്ചാം എന്ന പാചക കുറിപ്പുമായിട്ടാണു ബൂലോകത്തേക്ക് പ്രവേശിക്കാന്‍ സാധ്യത പിന്നെ പോത്തിറച്ചി കൊണ്ട് എങ്ങിനെ സാബാറുണ്ടാക്കാം , ഒണക്ക ചെമ്മീന്‍ഐസ് ക്രീം എന്നിങ്ങനെ പാചക പരീക്ഷണങ്ങള്‍ നീളൂം അതു പോലെ പാചക ടിപ്പുകളും നല്കും വെജിറ്റബിള്‍ കറികളില്‍ അല്പം ചിക്കന്‍ മസാല ചേര്‍ത്താല്‍ രുചി കൂടും തൂടങ്ങിയ ടിപ്പുകള്‍

'രതിയാണു നിന്റെ വീക്‌നെസ് എങ്കില്‍ അതിന്റെ എറ്റവും ഉയര്‍ച്ചയില്‍ പോകുക' എന്ന ഓഷോ വചനത്തെ അതികരിച്ചു ഒരു ബൃഹത്ത് ലേഖനമുണ്ടാകും അതില്‍ ഇങ്ങനെ ഒരു സംശയം ഉന്നയിക്കാന്‍ സാധ്യത ഉണ്ട് 'രതിയെന്നു വെച്ചാല്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് ഒടുവില്‍ ലഭിക്കുന്നതല്ലെ ഉയരത്തില്‍ മാത്രം പോയാല്‍ ഇതു ലഭിക്കുമോ..?'

പിന്നെ മറ്റേ സൂപ്പറിന്റെ പോലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചോര്‍ത്ത് നെഞ്ചത്തടിച്ചു കരയാനോ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും സ്പാനിഷ് സജീദിനെ പോലെ പശുവളര്‍ത്താന്‍ ഇറങ്ങണമെന്നോ, ഈ സൂപ്പര്‍ പറയില്ല .പകരം നിങ്ങള്‍ ഡൂപ്ലികേറ്റ് ചോയ്‌സ് മദ്യമടിച്ചു സുഖായ് കിടന്നുറങ്ങാ കയ്യില്‍ എന്തെങ്കിലും പണമായി ഉണ്ടെങ്കില്‍ ആ പണം എഡ്‌ജ്‌ വഴി ഓഹരിയില്‍ നിക്ഷേപിക്കുക സമ്പത്തിക പ്രതിസന്ധി മാറുമ്പോള്‍ ഒഹരി വിപണി ഉയരും നിങ്ങള്‍ പണക്കാരാകും അല്ലെങ്കില്‍ ട്രാവന്‍കൂര്‍ ഗോള്‍ഡില്‍ നിന്നു സ്വര്‍ണ്ണം വാങ്ങുക സ്വര്‍ണ്ണത്തിനു വില കൂടുംബോള്‍ മറിച്ചു വില്ക്കുക . പശുവിനു പുല്ലും വൈക്കോലും കൊടുത്തോ ചാണം വാരിയോ സമയം കളയണ്ടാന്നു ചുരുക്കം . ആ സമയം നിങ്ങള്‍ ആഘോഷിക്കുക

പിന്നെ ടൊററ്റോറിയല്‍ ആര്‍മിയെ കുറിച്ചു ഒരു ചുക്കുമറിയാതെ മറ്റെ സൂപ്പറിനെ സി ബി ഐ ഡയറക്ടറാക്കണമെന്നു പോസ്റ്റിട്ടവര്‍ക്കുള്ള മറുപടി ബ്ലോഗില്‍ ഉണ്ടാവാന്‍ സധ്യതയുണ്ട്

പിന്നെ കമന്റ് മോഡറേഷന്‍ ഉണ്ടാവില്ല അതിനു സൂപ്പര്‍ പറയുന്ന ന്യായം ഇതാണു ' സുഖിക്കുക ആഘോഷിക്കുക തുടങ്ങിയ കാര്യങ്ങളിലാണു എനിക്കു താല്പര്യമെങ്കിലും സുഖിപ്പിക്കുന്നവരെക്കാള്‍ എനിക്കിഷ്ടം വിമര്‍ശിക്കുന്നവരെയാണു അല്ലാതെ ചില കണ്‍ട്രീസിനെ പോലെ മോഡറേഷന്‍ വെച്ചു സിഖിപ്പിക്കുന്ന കമന്റ് മാത്രം അനുവധിക്കാന്‍ എന്നെക്കോണ്ടാവില്ല, മോനെ ദിനേശാ ഞാന്‍ കൊണ്ടും കൊടുത്തുമാ വളര്‍ന്നതു പിന്നെ ഒരുത്തന്റെ കയ്യില്‍ നിന്നു അനൊണിമസ് ആയി തെറികേള്‍ക്കാനാണു വിധിയെങ്കില്‍ അതു സഭവിച്ചിരിക്കും അതാണുയോഗം വിധിയെ തടുക്കാന്‍ ഞാന്‍ ആരു ... ശംഭോ മഹാദേവാ... (ഇതു പറയുബോഴും സൂപ്പറിന്റെ മുഖത്തു ഒരു ഭയം ഞാന്‍ കണ്ടു എന്താകാര്യമെന്നു ഞാന്‍ രഹസ്യമായി ചോദിച്ചു ആരോടും പറയരുതു എന്നു പറഞ്ഞു സൂപ്പര്‍ എന്നൊടു കാര്യം പറഞ്ഞു ഡെ മനസറിയാതെ ആ 'ചിത്രംവരക്കാരനെങ്ങാനും' കയറി കമന്റുമോ)
സൂപ്പര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു " പിന്നെ നിങ്ങളൊക്കെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പറയാന്‍ ഞാന്‍ ആളല്ല എന്തോകൊണ്ടെന്നാല്‍ പൊന്നാനിയെന്നോ മഞ്ചേരി (ഇപ്പോള്‍ മലപ്പുറം)യെന്നൊ പറഞ്ഞു എന്നെ ഒരു പുല്ലനും കാണാന്‍ വന്നിട്ടില്ല അതുകൊണ്ട് നിങ്ങള്‍ വോട്ട് ചെയ്താലെന്ത് ചെയ്തില്ലെങ്കിലെന്തു..."

ചര്‍ച്ചകള്‍ക്കിടയിലാണു സൂപ്പറിന്റെ മാമ (ആ മാമയല്ല അമ്മയുടെ സഹോദരന്‍) കൂടിയായ സംവിധായകന്‍ സി.ഉണ്ണികൃഷ്ണന്‍ അവിടേക്ക് കയ്യറിവന്നതു . എന്തിനെ കുറിച്ചാണു ചര്‍ച്ചയെന്നു അന്വേഷിച്ചറിഞ്ഞ ഉണ്ണികൃഷ്ണനും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു
ഉണ്ണികൃഷ്ണന്റെ വക ഒരു കമന്റ് "മറ്റേ സൂപ്പറിന്റെ ബ്ലോഗ് നമ്മളു പൂട്ടിക്കും എന്നു പറഞ്ഞാലോ " സൂപ്പറിന്റെ മറുപടി " എന്റെ അമ്മാവൊ നിങ്ങളെന്നെകൊണ്ട് ചിറകരിയും എന്നു പറയിപ്പിച്ചതിന്റെ പുകില്‍ ഇപ്പോളും അടങ്ങിയിട്ടില്ല..ഇനിയും പുലിവാലുപിടിപ്പിച്ചു നിങ്ങളെന്നെ കംസനാക്കരുതു "

പുരാവസ്തു പ്രിയനായ സൂപ്പര്‍ തൊണ്ണൂറു വയസു കഴിഞ്ഞവരെ ബൂലോകത്തേക്ക് കൊണ്ടുവരാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്..

ഒറ്റ പ്രശ്‌നമേ ഉള്ളൂ ബ്ലോഗ് വായിക്കുന്ന ആണുങ്ങള്‍ എന്‍ സി ആര്‍ മുണ്ട് ധരിച്ചുകൊണ്ട് വേണം ബ്ലോഗ് വായിക്കാന്‍ പെണ്ണുങ്ങള്‍ എന്‍ സി ആര്‍ ചുരിദാര്‍ ധരിക്കണം..







Sunday 25 January, 2009

ചിത്രംവരക്കാരനും വെള്ളിയബലവും പിന്നെ കുറേ മുലകളും

എങ്ങിനെയെങ്കിലും പ്രശസ്തനാകുക എന്നത് അവന്റെ സ്വപ്നമായിരുന്നു. വീടിന്റെ ചുമരില്‍ എന്തോ കുത്തികുറിക്കുന്നതു കണ്ട വീട്ടിലെ വേലക്കാരി അവനെ ഒന്നു സോപ്പിടാനായി പറഞ്ഞു മോന്‍ നന്നായി വരക്കുന്നുണ്ടല്ലോ. ഈ അഭിനന്ദനം സത്യസന്ധമാണെന്നു കരുതി അവന്‍ അല്പം അഹങ്കാരത്തോടെ സ്വയം "ചിത്രംവരക്കാരന്‍" എന്ന പേര്‌ സ്വീകരിച്ചു

പിന്നെ പിന്നെ ചിത്രം വരക്കുന്നവരേയും വരച്ചിരുന്നവരേയും കളിയാക്കലായി അവന്റെ പണി രവി വര്‍മ്മയൊക്കെ അവന്റെ മുന്നില്‍ വെറും ശിശു പ്രശസ്തിക്കു ഇതു പോരാന്ന്‌ വന്നപ്പോള്‍ ഉയര്‍ന്ന ജാതിക്കാരെ തെറിവിളിക്കലായി പിന്നെ ജാതിമതഭേതമില്ലാതെ ദൈവങ്ങളെ ആക്ഷേപിക്കലായി എന്നിട്ടും അവന്‍ പ്രശസ്തനാകുന്നില്ല

പ്രശസ്തനാവനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ട ചിത്രം വരക്കാരനോടു ഒരു സുഹൃത്താണു അമീര്‍ഖാന്റെ "ഗജനി" യെ കുറിച്ചു പറഞ്ഞതു റിലീസിന്റെ രണ്ട് ദിവസം മുന്‍പ് മദ്രാസ്‌ ഹൈകോടതിയില്‍ സിനിമക്കാര്‍ തന്നെ സ്വന്തം സിനിമക്കെതിരെ കേസ് കൊടുത്ത് സിനിമക്കു വന്‍ പബ്ലിസിറ്റി നേടിയെടുത്ത സംഭവം . ഇതറിഞ്ഞ ചിത്രംവരക്കാരന്‍ "വെള്ളിയ്യബലം" എന്ന തന്റെ സുഹൃത്തിനെ കൂറിച്ച് ഓര്‍ത്തു (വെള്ളിയ്യബലവും പ്രശസ്തിയുടെ അസ്കിതയുള്ള വ്യക്തിയാണ്) ഉടന്‍ ഫോണെടുത്ത് വെള്ളിയെ വിളിച്ചു " ഡാ വെള്ളി മച്ചൂ നമുക്കു പ്രശസ്തരാവാനുള്ള വഴി തെളിഞ്ഞിട്ടുണ്ട് " വെള്ളിയുടെ മറുപടി "എങ്ങിനാ..?" ചിത്രം വരക്കാരന്‍ " നീ ഗജനി കേസിനെ കുറിച്ച് അറിഞ്ഞില്ലെ..?" വളരെ പാവവും ലോകവിവരം കുറഞ്ഞവനുമായ വെള്ളിയുടെ ഉത്തരം " ഏത് കൊല്ലംകോട്ടെ രജനിയോ!! നീ ഇപ്പഴും ആ കേസ് കെട്ട് വിട്ടില്ലെ" അല്പം ദേഷ്യത്തോടെയാണെങ്കിലും ചിത്രംവരക്കാരന്‍ തന്റെ പദ്ധതി വെള്ളിക്കു വിവരിച്ചു കൊടുത്തു " ഈ അടുത്തു സ്തനാര്‍ബുദം വന്നു മുല നീക്കം ചെയ്യപ്പെട്ട ശാന്ത ചേച്ചിയെ കുറിച്ചു എന്റെ ബ്ലോഗില്‍ 'ശാന്തക്കു എത്ര മുലകളുണ്ടെന്ന്' എന്ന പേരില്‍ ഒരു ലേഖനം എഴുതും എത്ര മുലകളാണു നീക്കം ചെയ്തതെന്നു ഡോക്ടര്‍ക്കും ശാന്തേച്ചിക്കും പിന്നെ അവരുടെ ഭര്‍ത്താവിനും മാത്രമല്ലേ അറിയൂ . നീ ഇതിനെതിരെ പ്രതികരിക്കണം പോലീസില്‍ പരാതിനല്കണം" വെള്ളിയുടെ കമന്റ് " അയ്യോ എനിക്കു പോലീസെന്നു കേട്ടാലേ മുള്ളാന്‍ മുട്ടും എനിക്കൊന്നും വയ്യ വേറെ എന്തെങ്കിലും വഴിയുണ്ടോ ആ രജനി കേസില്‍ അകത്തു കിടന്ന സംഭവം നീ മറന്നിട്ടില്ലല്ലോ.." വീണ്ടും ചിത്രംവരക്കാരന്‍ " പ്രശസ്തനാവണമെങ്കില്‍ ഒന്നുകൂടി സ്റ്റേഷനിലൊക്കെ കയറേണ്ടിവരും" ആവസാനം വെള്ളി പരാതിപ്പെടാന്‍ സമ്മതിച്ചു
ചിത്രംവരക്കാരന്‍ തുടര്‍ന്നു " ഞാന്‍ ലേഖനം ഇട്ട ഉടന്‍ തന്നെ മറ്റു ബ്ലോഗുകാര്‍ പ്രശ്നം ഏറ്റെടുത്തോളും. നീ പോലീസില്‍ പരാതിപ്പെട്ടാല്‍ എറ്റെടുക്കലിന്റെ ശക്തി ഒന്നു കൂടി കൂട്ടി പ്രശ്നം വിവാദമാക്കിക്കൊള്ളും പിന്നെ പത്രക്കാരും ടി.വിക്കാരും ഏറ്റെടുക്കും അങ്ങനെ എഴുതിയ ഞാനും കേസ് കൊടുത്ത നീയും പ്രശസ്തരാവും. എങ്ങിനെ ഉണ്ടെന്റെ ബുദ്ധി " ഇപ്പോഴും പാവം വെള്ളിയുടെ സംശയം തീര്‍ന്നിട്ടില്ല "പത്രക്കാരും ടീവിക്കാരും പ്രശ്നം ഏറ്റെടുക്കും എന്നു ഉറപ്പാണ്` പക്ഷെ വിവരമുള്ള ബ്ലോഗ് എഴുത്തുകാര്‍ ഇതു ഏറ്റെടുക്കുമോ..?" "ബ്ലോഗ് എഴുത്തുകാര്‍ക്ക് വിവരമോ....? " ചിത്രംവരക്കാരന്‍ പൊട്ടിച്ചിരിച്ചു...
വെള്ളിയബലത്തിനു അതത്ര ഇഷ്ടപ്പെട്ടില്ല . വെള്ളിപറഞ്ഞു "അങ്ങനെയൊന്നും ബ്ലോഗര്‍മാര്‍ ഏറ്റെടുക്കില്ല ഒരു ബ്ലോഗര്‍ കൂടി നീ എഴുതിയതിനു ശേഷം അതിനെ വിമര്‍ശിച്ചോ അനുകൂലിച്ചോ എഴുതണം" ചിത്രംവരക്കാരന്‍ " അങ്ങനെയാണെങ്കില്‍ നീ "ശ്രവണ ദോഷ"ക്കാരനോടു പറയൂ ഒരു ലേഖനം എഴുതാന്‍ ചുളിവില്‍ അവനും ഒന്നു പ്രശസ്തനാവട്ടെ നമുക്കു നല്ലകാലം വന്നപ്പോള്‍ അവനെ മറന്നു എന്നു അവനു തോന്നരുതല്ലോ .." ചിത്രംവരക്കാരന്റെ കണക്കുകൂട്ടല്‍ 100% വിജയിച്ചു ഇതു എഴുതുംബോഴും ചിത്രംവരക്കാരനും വെള്ളിയബലവും കൂടെ ചുളുവില്‍ ശ്രവണ ദോഷക്കാരനും" പ്രശസ്തി"യുടെ പടി ഓരോന്നായി കയറിക്കൊണ്ടിരിക്കുന്നു.....


നോട്ട് : മുന്‍പ് ഇത്തരത്തില്‍ പ്രശസ്തരായവര്‍ക്കോ ഇപ്പോള്‍ പ്രശസ്തരായിക്കൊണ്ടിരിക്കുന്നവര്‍ക്കോ ഇനി പ്രശസ്തരാവന്‍ പോകുന്നവര്‍ക്കോ എന്റെ ചിത്രംവരക്കാരന്‍ ,വെള്ളിയബലം, ശ്രവണദോഷക്കാരന്‍ എന്നിവരുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികമല്ലെന്നു ഇതിനാല്‍ അറിയിക്കുന്നു

Friday 23 January, 2009

ബ്ലോഗ് തുടങ്ങിയ സൂപ്പര്‍താരം പ്രതിഫലം കൂട്ടി

സൂപ്പര്‍താരത്തിന്റെ ബ്ലോഗ് ബൂലോകത്തിന് പുത്തന്‍ ഉണര്‍വ് നല്കിയെങ്കിലും സിനിമാ ലോകത്തിനുപ്രധാനമായും നിര്‍മാതാക്കള്‍ക്കു തിരിച്ചടിയാണു നല്കിയത് . സൂപ്പര്‍താരത്തിന്റെ ബ്ലോഗില്‍ പതിനഞ്ച്ദിവസത്തോളമായി പുതിയ പോസ്റ്റൊന്നും കണാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ്‌ഞെട്ടിക്കുന്ന ചിലവിവരങ്ങള്‍ ലഭിച്ചത്. സുപ്പര്‍താരവും അദ്ദേഹത്തിനു ബ്ലോഗ് എഴുതിക്കൊടുക്കുന്ന അജ്ഞാതനും (നമ്മുടെ ബ്ലോഗര്‍ അജ്ഞാതനല്ല) തമ്മിലുള്ള ഒടക്കാണത്രെ ബ്ലോഗില്‍ പുതിയപോസ്റ്റുകള്‍ വരാതിരിക്കാനുള്ള കാരണം. ഒടക്കിനു പിന്നില്‍ ചരട് വലി നടത്തിയതു മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്, ചരട് വലിക്കു കാരണംബ്ലോഗ് എഴുതികൊടുക്കുന്ന ആള്‍ ബ്ലോഗിനെ കുറിച്ചു അധികം അറിവൊന്നുമില്ലാത്തസൂപ്പര്‍താരത്തിന്റെ കയ്യില്‍ നിന്നു ഓരോന്നു പറഞ്ഞു പണം പിടുങ്ങാന്‍ തുടങ്ങിയതാണു .രണ്ട് ദിവസംമുന്‍പ് അയാള്‍ സൂപ്പര്‍താരത്തോട് പറഞ്ഞു " നമ്മുടെ ബ്ലോഗിന്റെ 'ഡാഷ് ബോഡ്' പോയി " സൂപ്പര്‍താരത്തിന്റെ മറുപടി "റബ്ബേ!!! ഇനി എന്തു ചെയ്യും" അയാള്‍ "സാര്‍ പേടിക്കണ്ട നമുക്കു പുതിയഡാഷ് ബോഡ് വാങ്ങാം ഒന്നൊന്നര ലക്ഷം രൂപവരും" സൂപ്പര്‍താരം വേഗം മൂന്ന് ലക്ഷം രൂപയുടെചെക്ക് എഴുതി കൊടുത്തു എന്നിട്ടു പറഞ്ഞു "രണ്ടെണ്ണം വാങ്ങിക്കൊ ഒന്ന് സ്റ്റെപ്നിയാക്കി വെക്കാം" ഇങ്ങനെ ആഴ്ച്ചയില്‍ ലക്ഷങ്ങളാണു ബ്ലോഗ് എഴുതി കൊടുക്കുന്ന ആള്‍ തട്ടിയെടുക്കുന്നതു, സ്വന്തമായിസ്റ്റുഡിയോകള്‍, നിര്‍മ്മാണ വിതരണ കബനികള്‍, ഷെയര്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ ,ഹോട്ടലുകള്‍, എന്തിനു മീന്‍കച്ചോടവും (ഹാര്‍ബര്‍ മാര്‍ക്കറ്റ്) അച്ചാര്‍ വില്പനയും (ടേസ്റ്റ് ബഡ്സ്) പോലുമില്ലാത്തസൂപ്പര്‍താരം എവിടെന്നു ബ്ലോഗിനു വേണ്ടി ഇത്ര പണം ഉണ്ടാക്കും. ഒറ്റ വഴിയേ ഉള്ളൂ നിര്‍മ്മാതാക്കളുടെതലക്കടിക്കുക. ഇങ്ങനെ തല്ക്കു അടിയേറ്റ നിര്‍മ്മാതാക്കളാണ്‌ സൂപ്പര്‍താരത്തെയും ബ്ലോഗ് എഴുതികൊടുക്കുന്ന ആളെയും തമ്മില്‍ തെറ്റിച്ചത്. എന്നാല്‍ ബ്ലോഗ് എഴുതാന്‍ കഴിയാതെ നിരാശനായിനില്ക്കുന്ന സൂപ്പര്‍താരത്തെ സഹായിക്കാനുള്ള വഴിയും നിര്‍മ്മാതാക്കള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട് . നിര്‍മ്മാതാക്കള്‍ അവരുടെ സംഘടന വഴി ഫെഫ് യുമായി ബന്ധപ്പെട്ടു ,ക്ലാപ്പടിച്ചും ഷൂട്ടിങ്ങ് കണാന്‍വരുന്ന ജനങ്ങളെ മാറ്റിയും പ്രത്യേഗിച്ച് പണിയൊന്നുമില്ലാതിരിക്കുന്ന സഹ സംവിധായകരെസൂപ്പര്‍താരത്തിനു ബ്ലോഗ് എഴുതിക്കാനായി സൌജന്യമായി വിട്ടുനല്കും.


നോട്ട് : സഹസംവിധായകര്‍ എഴുതുന്ന പോസ്റ്റുകള്‍ ഉടന്‍ തന്നെ ബ്ലോഗില്‍ വരുന്നതായിരിക്കും

Thursday 22 January, 2009

പി.എച്ച്.ഡി ഫ്രം കൊണ്ടോട്ടി മദ്രസ

.എസ്.ആര്‍. യില്‍ ഒരു പ്രധാന പോസ്റ്റിലേക്കുള്ള അഭിമുഖം നടക്കുകയാണു , ഉദ്യോഗത്തിനു വേണ്ട മിനിമം യോഗ്യത ..ടി ബിരുദമാണു. മാധവന്‍ നായരും നാലഞ്ച് സഹപ്രവര്‍ത്തകരുമാണു അഭിമുഖം നടത്തുന്ന ബോ(ര്‍)ഡിലുള്ളതു . അഭിമുഖത്തിനു വന്നവര്‍അവരവരുടെ ഊഴത്തിനായി അല്പം പരിഭ്രമത്തോടെ പുറത്തുകാത്തുനില്ക്കുന്നു ,പരിഭ്രമം ഒട്ടുമില്ലാത്തഒരാളും അവിടെ ഉണ്ടായിരുന്നു "കൊണ്ടോട്ടിക്കാരന്‍ ബീരാനിക്ക", അങ്ങനെ ബീരാനിക്കയുടെഊഴവുമെത്തി, ബീരാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാധവന്‍നായരെ ഏല്പിച്ചു
അതിലൂടെ കണ്ണോടിച്ച മാധവന്‍ നായര്‍ ബീരാനോട് പറഞ്ഞു "മിസ്റ്റര്‍. ബീരാന്‍ , ഉദ്യോഗത്തിനുവേണ്ട മിനിമം യോഗ്യത ..ടി ബിരുദമാണു താങ്കള്‍ക്ക് ബിരുദം പോയിട്ടു ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലല്ലോ..??!!!" ബീരാന്റെ മറുപടി "ഇങ്ങ്ളു ഏത് ദുനിയാവിലാണു നായരേ രാബിലെ കടലാസൊന്നും ബായിക്കലില്ല്ലെ.? എനി ജോലിക്കെല്ലാം ബലിയ പടിപ്പൊന്നും ബേണ്ട മദ്രസേപോയാമതി .ഞമ്മളെ ബേകം ജോലിക്കു വെക്കീന്നു"


ഇപ്പോള്‍ കിട്ടിയ വാര്‍ത്ത :
(1) മദ്രസ പഠനം സി.ബി.എസ്.സി ക്ക് തുല്ല്യമാക്കുന്നതിനു പിന്നാലെ ..എം. , ..ടി , ..എസ്.സി എന്നിവിടങ്ങളിലെ ബിരുദ, ബിരുദാനന്ത ബിരുദങ്ങള്‍ക്കുംതുല്ല്യമാക്കുന്നതായിരിക്കും.. സമീപഭാവിയില്‍തന്നെ മദ്രസ പഠനം ഇഡ്യന്‍ സിവില്‍ സര്‍വീസിനു (.എഫ്.എസ്, ..എസ്, .പി.എസ് മുതലായവ) തുല്യമാക്കുന്നതയിരിക്കും

(2)തങ്ങളുടെ സണ്‍ഡേ ക്ലാസിനു ഇത്തരത്തില്‍ തുല്യത നല്കണമെന്നു ക്രിസ്ത്യാനികളുംവേദപഠനങ്ങള്‍ക്കും തുല്യത വേണമെന്നു ഹിന്ദുക്കളും ആവശ്യമുന്നയിച്ചു . ആവശ്യം അംഗീകരിക്കാന്‍കഴിയില്ലെങ്കില്‍ തങ്ങളെ ഹിന്ദുമദ്രസകളും ക്രിസ്ത്യന്‍ മദ്രസകളും തുടങ്ങാന്‍ അനുവധിക്കണം

Wednesday 7 January, 2009

മാതൃകാസ്ഥാനം

ഒരു വേശ്യ അവരുടെ വീട്ടില്‍ പതിവു പോലെ 'ജോലി' ചെയ്യുകയായിരുന്നു,
സമയത്താണു പോലീസ് ,നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു വീട്
റെയ്ഡ് ചെയ്യാനെത്തിയത് , ഇതു മനസിലാക്കിയ കസ്റ്റമര്‍
പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു , വീട് മുഴുവന്‍ പരിശോധിച്ചു നോക്കി
നിരാശരായി നില്‍ക്കുന്ന പോലീസുകാരോടു സ്ത്രീ ഇങ്ങനെ പറഞ്ഞു
'സാറേ മാനം മര്യാദയോടെ ജീവിക്കുന്ന പാവങ്ങളെ ഇങ്ങനെ
അഭമാനിക്കരുതു,ഞാനൊരു ശ്രീ നാരായണഗുരു ഭക്തയാണു
സാറമ്മാരു ഉമ്മറത്ത് എഴുതിവച്ചിരിക്കുന്നത് ഒന്നുവായിക്ക്' വീടിന്റെ
മുന്‍വശത്ത് എഴുതി വെച്ചിരുന്ന നാലുവരി ഇതായിരുന്നു

"ജാതിഭേതം മതദ്വേഷം -
മേതുമില്ലാതെ സര്‍വരും
സോദരന്യേന വാഴുന്ന

മാതൃകാസ്ഥാനമാണിത്"


minute workers

©2008,2009 JITHIN