Wednesday, 7 January 2009

മാതൃകാസ്ഥാനം

ഒരു വേശ്യ അവരുടെ വീട്ടില്‍ പതിവു പോലെ 'ജോലി' ചെയ്യുകയായിരുന്നു,
ആ സമയത്താണു പോലീസ് ,നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു വീട്
റെയ്ഡ് ചെയ്യാനെത്തിയത് , ഇതു മനസിലാക്കിയ കസ്റ്റമര്‍
പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു , വീട് മുഴുവന്‍ പരിശോധിച്ചു നോക്കി
നിരാശരായി നില്‍ക്കുന്ന പോലീസുകാരോടു ആ സ്ത്രീ ഇങ്ങനെ പറഞ്ഞു
'സാറേ മാനം മര്യാദയോടെ ജീവിക്കുന്ന പാവങ്ങളെ ഇങ്ങനെ
അഭമാനിക്കരുതു,ഞാനൊരു ശ്രീ നാരായണഗുരു ഭക്തയാണു
സാറമ്മാരു ഉമ്മറത്ത് എഴുതിവച്ചിരിക്കുന്നത് ഒന്നുവായിക്ക്' വീടിന്റെ
മുന്‍വശത്ത് എഴുതി വെച്ചിരുന്ന നാലുവരി ഇതായിരുന്നു

"ജാതിഭേതം മതദ്വേഷം -
മേതുമില്ലാതെ സര്‍വരും
സോദരന്യേന വാഴുന്ന

മാതൃകാസ്ഥാനമാണിത്"


minute workers

©2008,2009 JITHIN