Sunday 25 January, 2009

ചിത്രംവരക്കാരനും വെള്ളിയബലവും പിന്നെ കുറേ മുലകളും

എങ്ങിനെയെങ്കിലും പ്രശസ്തനാകുക എന്നത് അവന്റെ സ്വപ്നമായിരുന്നു. വീടിന്റെ ചുമരില്‍ എന്തോ കുത്തികുറിക്കുന്നതു കണ്ട വീട്ടിലെ വേലക്കാരി അവനെ ഒന്നു സോപ്പിടാനായി പറഞ്ഞു മോന്‍ നന്നായി വരക്കുന്നുണ്ടല്ലോ. ഈ അഭിനന്ദനം സത്യസന്ധമാണെന്നു കരുതി അവന്‍ അല്പം അഹങ്കാരത്തോടെ സ്വയം "ചിത്രംവരക്കാരന്‍" എന്ന പേര്‌ സ്വീകരിച്ചു

പിന്നെ പിന്നെ ചിത്രം വരക്കുന്നവരേയും വരച്ചിരുന്നവരേയും കളിയാക്കലായി അവന്റെ പണി രവി വര്‍മ്മയൊക്കെ അവന്റെ മുന്നില്‍ വെറും ശിശു പ്രശസ്തിക്കു ഇതു പോരാന്ന്‌ വന്നപ്പോള്‍ ഉയര്‍ന്ന ജാതിക്കാരെ തെറിവിളിക്കലായി പിന്നെ ജാതിമതഭേതമില്ലാതെ ദൈവങ്ങളെ ആക്ഷേപിക്കലായി എന്നിട്ടും അവന്‍ പ്രശസ്തനാകുന്നില്ല

പ്രശസ്തനാവനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ട ചിത്രം വരക്കാരനോടു ഒരു സുഹൃത്താണു അമീര്‍ഖാന്റെ "ഗജനി" യെ കുറിച്ചു പറഞ്ഞതു റിലീസിന്റെ രണ്ട് ദിവസം മുന്‍പ് മദ്രാസ്‌ ഹൈകോടതിയില്‍ സിനിമക്കാര്‍ തന്നെ സ്വന്തം സിനിമക്കെതിരെ കേസ് കൊടുത്ത് സിനിമക്കു വന്‍ പബ്ലിസിറ്റി നേടിയെടുത്ത സംഭവം . ഇതറിഞ്ഞ ചിത്രംവരക്കാരന്‍ "വെള്ളിയ്യബലം" എന്ന തന്റെ സുഹൃത്തിനെ കൂറിച്ച് ഓര്‍ത്തു (വെള്ളിയ്യബലവും പ്രശസ്തിയുടെ അസ്കിതയുള്ള വ്യക്തിയാണ്) ഉടന്‍ ഫോണെടുത്ത് വെള്ളിയെ വിളിച്ചു " ഡാ വെള്ളി മച്ചൂ നമുക്കു പ്രശസ്തരാവാനുള്ള വഴി തെളിഞ്ഞിട്ടുണ്ട് " വെള്ളിയുടെ മറുപടി "എങ്ങിനാ..?" ചിത്രം വരക്കാരന്‍ " നീ ഗജനി കേസിനെ കുറിച്ച് അറിഞ്ഞില്ലെ..?" വളരെ പാവവും ലോകവിവരം കുറഞ്ഞവനുമായ വെള്ളിയുടെ ഉത്തരം " ഏത് കൊല്ലംകോട്ടെ രജനിയോ!! നീ ഇപ്പഴും ആ കേസ് കെട്ട് വിട്ടില്ലെ" അല്പം ദേഷ്യത്തോടെയാണെങ്കിലും ചിത്രംവരക്കാരന്‍ തന്റെ പദ്ധതി വെള്ളിക്കു വിവരിച്ചു കൊടുത്തു " ഈ അടുത്തു സ്തനാര്‍ബുദം വന്നു മുല നീക്കം ചെയ്യപ്പെട്ട ശാന്ത ചേച്ചിയെ കുറിച്ചു എന്റെ ബ്ലോഗില്‍ 'ശാന്തക്കു എത്ര മുലകളുണ്ടെന്ന്' എന്ന പേരില്‍ ഒരു ലേഖനം എഴുതും എത്ര മുലകളാണു നീക്കം ചെയ്തതെന്നു ഡോക്ടര്‍ക്കും ശാന്തേച്ചിക്കും പിന്നെ അവരുടെ ഭര്‍ത്താവിനും മാത്രമല്ലേ അറിയൂ . നീ ഇതിനെതിരെ പ്രതികരിക്കണം പോലീസില്‍ പരാതിനല്കണം" വെള്ളിയുടെ കമന്റ് " അയ്യോ എനിക്കു പോലീസെന്നു കേട്ടാലേ മുള്ളാന്‍ മുട്ടും എനിക്കൊന്നും വയ്യ വേറെ എന്തെങ്കിലും വഴിയുണ്ടോ ആ രജനി കേസില്‍ അകത്തു കിടന്ന സംഭവം നീ മറന്നിട്ടില്ലല്ലോ.." വീണ്ടും ചിത്രംവരക്കാരന്‍ " പ്രശസ്തനാവണമെങ്കില്‍ ഒന്നുകൂടി സ്റ്റേഷനിലൊക്കെ കയറേണ്ടിവരും" ആവസാനം വെള്ളി പരാതിപ്പെടാന്‍ സമ്മതിച്ചു
ചിത്രംവരക്കാരന്‍ തുടര്‍ന്നു " ഞാന്‍ ലേഖനം ഇട്ട ഉടന്‍ തന്നെ മറ്റു ബ്ലോഗുകാര്‍ പ്രശ്നം ഏറ്റെടുത്തോളും. നീ പോലീസില്‍ പരാതിപ്പെട്ടാല്‍ എറ്റെടുക്കലിന്റെ ശക്തി ഒന്നു കൂടി കൂട്ടി പ്രശ്നം വിവാദമാക്കിക്കൊള്ളും പിന്നെ പത്രക്കാരും ടി.വിക്കാരും ഏറ്റെടുക്കും അങ്ങനെ എഴുതിയ ഞാനും കേസ് കൊടുത്ത നീയും പ്രശസ്തരാവും. എങ്ങിനെ ഉണ്ടെന്റെ ബുദ്ധി " ഇപ്പോഴും പാവം വെള്ളിയുടെ സംശയം തീര്‍ന്നിട്ടില്ല "പത്രക്കാരും ടീവിക്കാരും പ്രശ്നം ഏറ്റെടുക്കും എന്നു ഉറപ്പാണ്` പക്ഷെ വിവരമുള്ള ബ്ലോഗ് എഴുത്തുകാര്‍ ഇതു ഏറ്റെടുക്കുമോ..?" "ബ്ലോഗ് എഴുത്തുകാര്‍ക്ക് വിവരമോ....? " ചിത്രംവരക്കാരന്‍ പൊട്ടിച്ചിരിച്ചു...
വെള്ളിയബലത്തിനു അതത്ര ഇഷ്ടപ്പെട്ടില്ല . വെള്ളിപറഞ്ഞു "അങ്ങനെയൊന്നും ബ്ലോഗര്‍മാര്‍ ഏറ്റെടുക്കില്ല ഒരു ബ്ലോഗര്‍ കൂടി നീ എഴുതിയതിനു ശേഷം അതിനെ വിമര്‍ശിച്ചോ അനുകൂലിച്ചോ എഴുതണം" ചിത്രംവരക്കാരന്‍ " അങ്ങനെയാണെങ്കില്‍ നീ "ശ്രവണ ദോഷ"ക്കാരനോടു പറയൂ ഒരു ലേഖനം എഴുതാന്‍ ചുളിവില്‍ അവനും ഒന്നു പ്രശസ്തനാവട്ടെ നമുക്കു നല്ലകാലം വന്നപ്പോള്‍ അവനെ മറന്നു എന്നു അവനു തോന്നരുതല്ലോ .." ചിത്രംവരക്കാരന്റെ കണക്കുകൂട്ടല്‍ 100% വിജയിച്ചു ഇതു എഴുതുംബോഴും ചിത്രംവരക്കാരനും വെള്ളിയബലവും കൂടെ ചുളുവില്‍ ശ്രവണ ദോഷക്കാരനും" പ്രശസ്തി"യുടെ പടി ഓരോന്നായി കയറിക്കൊണ്ടിരിക്കുന്നു.....


നോട്ട് : മുന്‍പ് ഇത്തരത്തില്‍ പ്രശസ്തരായവര്‍ക്കോ ഇപ്പോള്‍ പ്രശസ്തരായിക്കൊണ്ടിരിക്കുന്നവര്‍ക്കോ ഇനി പ്രശസ്തരാവന്‍ പോകുന്നവര്‍ക്കോ എന്റെ ചിത്രംവരക്കാരന്‍ ,വെള്ളിയബലം, ശ്രവണദോഷക്കാരന്‍ എന്നിവരുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികമല്ലെന്നു ഇതിനാല്‍ അറിയിക്കുന്നു

6 Comments:

സഞ്ചാരി said...

മുറ്റ്‌..മച്ചൂൂൂൂൂൂ മുറ്റ്‌..! ഇങ്ങനെ അങ്ങു കൊഞ്ഞനം കാണിച്ച്‌ കാണിച്ച്‌ അണ്ണന്‍ എവിടെ വരെ പോകുമണ്ണോ? എന്തായാലും ഇത്തവണ അണ്ണാ..അണ്ണന്‍ കലക്കീ!

ജോ l JOE said...

കലക്കി ജിതിന്‍....നല്ല ഭാവന ..തീര്‍ച്ചയായും താങ്കളൊരു നല്ല സംവിധായകനാവും.

Tomkid! said...

സിനിമ പിടികുമ്പോ എന്നേം അറിയിക്കണേ. എനിക്കുമൊരു റോള്‍...

“കാണനൊരു ലുക്ക് ഇല്ലെന്നേ ഉള്ളൂ...ഭയങ്കര ബുദ്ധിയാ...”

എന്തായാലും ബ്ലോഗ് കിടിലന്‍.

Thaikaden said...

Ninte Kalu poyathinano nee kitannu karayunnathu. Avite oruthan thala poyittupolum mintunnilla...

മനസറിയാതെ said...

സഞ്ചാരീ മച്ചൂ കമന്റ് ഇഷ്ടപ്പെട്ടു , ജോ താങ്കളുടെ വാക്കുകള്‍ പൊന്നാവട്ടെ. Tomkid എനിക്കു അങ്ങിനെ ഒരു യോഗമുണ്ടാകുബോള്‍ തീര്‍ച്ചയായും പരിഗണിക്കാം പിന്നെ Thaikadan നിന്റെ കമന്റ് എനിക്കു ക്ഷ ബോധിച്ചു പിന്നെ ഞാന്‍ കരയുന്നത് എന്റെ വീട്ടിലെ തെങ്ങിന്‍ തയ്യൊക്കെ ഏതോ കാടന്‍ കട്ടുകൊണ്ടുപോയി അതോര്‍തിട്ടാ അല്ലതെ കാലു പോയതു കൊണ്ടല്ല പുരിഞ്ചിതാ....

മുക്കുവന്‍ said...

berlies ad blog really worked well I guess, every blog is full of ads. when can I see a blog without ad?

minute workers

©2008,2009 JITHIN