Friday 23 January, 2009

ബ്ലോഗ് തുടങ്ങിയ സൂപ്പര്‍താരം പ്രതിഫലം കൂട്ടി

സൂപ്പര്‍താരത്തിന്റെ ബ്ലോഗ് ബൂലോകത്തിന് പുത്തന്‍ ഉണര്‍വ് നല്കിയെങ്കിലും സിനിമാ ലോകത്തിനുപ്രധാനമായും നിര്‍മാതാക്കള്‍ക്കു തിരിച്ചടിയാണു നല്കിയത് . സൂപ്പര്‍താരത്തിന്റെ ബ്ലോഗില്‍ പതിനഞ്ച്ദിവസത്തോളമായി പുതിയ പോസ്റ്റൊന്നും കണാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ്‌ഞെട്ടിക്കുന്ന ചിലവിവരങ്ങള്‍ ലഭിച്ചത്. സുപ്പര്‍താരവും അദ്ദേഹത്തിനു ബ്ലോഗ് എഴുതിക്കൊടുക്കുന്ന അജ്ഞാതനും (നമ്മുടെ ബ്ലോഗര്‍ അജ്ഞാതനല്ല) തമ്മിലുള്ള ഒടക്കാണത്രെ ബ്ലോഗില്‍ പുതിയപോസ്റ്റുകള്‍ വരാതിരിക്കാനുള്ള കാരണം. ഒടക്കിനു പിന്നില്‍ ചരട് വലി നടത്തിയതു മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്, ചരട് വലിക്കു കാരണംബ്ലോഗ് എഴുതികൊടുക്കുന്ന ആള്‍ ബ്ലോഗിനെ കുറിച്ചു അധികം അറിവൊന്നുമില്ലാത്തസൂപ്പര്‍താരത്തിന്റെ കയ്യില്‍ നിന്നു ഓരോന്നു പറഞ്ഞു പണം പിടുങ്ങാന്‍ തുടങ്ങിയതാണു .രണ്ട് ദിവസംമുന്‍പ് അയാള്‍ സൂപ്പര്‍താരത്തോട് പറഞ്ഞു " നമ്മുടെ ബ്ലോഗിന്റെ 'ഡാഷ് ബോഡ്' പോയി " സൂപ്പര്‍താരത്തിന്റെ മറുപടി "റബ്ബേ!!! ഇനി എന്തു ചെയ്യും" അയാള്‍ "സാര്‍ പേടിക്കണ്ട നമുക്കു പുതിയഡാഷ് ബോഡ് വാങ്ങാം ഒന്നൊന്നര ലക്ഷം രൂപവരും" സൂപ്പര്‍താരം വേഗം മൂന്ന് ലക്ഷം രൂപയുടെചെക്ക് എഴുതി കൊടുത്തു എന്നിട്ടു പറഞ്ഞു "രണ്ടെണ്ണം വാങ്ങിക്കൊ ഒന്ന് സ്റ്റെപ്നിയാക്കി വെക്കാം" ഇങ്ങനെ ആഴ്ച്ചയില്‍ ലക്ഷങ്ങളാണു ബ്ലോഗ് എഴുതി കൊടുക്കുന്ന ആള്‍ തട്ടിയെടുക്കുന്നതു, സ്വന്തമായിസ്റ്റുഡിയോകള്‍, നിര്‍മ്മാണ വിതരണ കബനികള്‍, ഷെയര്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ ,ഹോട്ടലുകള്‍, എന്തിനു മീന്‍കച്ചോടവും (ഹാര്‍ബര്‍ മാര്‍ക്കറ്റ്) അച്ചാര്‍ വില്പനയും (ടേസ്റ്റ് ബഡ്സ്) പോലുമില്ലാത്തസൂപ്പര്‍താരം എവിടെന്നു ബ്ലോഗിനു വേണ്ടി ഇത്ര പണം ഉണ്ടാക്കും. ഒറ്റ വഴിയേ ഉള്ളൂ നിര്‍മ്മാതാക്കളുടെതലക്കടിക്കുക. ഇങ്ങനെ തല്ക്കു അടിയേറ്റ നിര്‍മ്മാതാക്കളാണ്‌ സൂപ്പര്‍താരത്തെയും ബ്ലോഗ് എഴുതികൊടുക്കുന്ന ആളെയും തമ്മില്‍ തെറ്റിച്ചത്. എന്നാല്‍ ബ്ലോഗ് എഴുതാന്‍ കഴിയാതെ നിരാശനായിനില്ക്കുന്ന സൂപ്പര്‍താരത്തെ സഹായിക്കാനുള്ള വഴിയും നിര്‍മ്മാതാക്കള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട് . നിര്‍മ്മാതാക്കള്‍ അവരുടെ സംഘടന വഴി ഫെഫ് യുമായി ബന്ധപ്പെട്ടു ,ക്ലാപ്പടിച്ചും ഷൂട്ടിങ്ങ് കണാന്‍വരുന്ന ജനങ്ങളെ മാറ്റിയും പ്രത്യേഗിച്ച് പണിയൊന്നുമില്ലാതിരിക്കുന്ന സഹ സംവിധായകരെസൂപ്പര്‍താരത്തിനു ബ്ലോഗ് എഴുതിക്കാനായി സൌജന്യമായി വിട്ടുനല്കും.


നോട്ട് : സഹസംവിധായകര്‍ എഴുതുന്ന പോസ്റ്റുകള്‍ ഉടന്‍ തന്നെ ബ്ലോഗില്‍ വരുന്നതായിരിക്കും

15 Comments:

മനസറിയാതെ said...

സൂപ്പര്‍താരത്തിന്റെ പേര്‌ മനപ്പൂര്‍വം ഒഴിവാക്കിയതാണ്. ബ്ലോഗ് അഞ്ജാതനെ കൊണ്ട് എഴുതിക്കുന്നു എന്നേ പറഞ്ഞൊള്ളൂ, ആശയം താരത്തിന്റെ തന്നെയാകാം...

ജോ l JOE said...

കൊള്ളാം...നല്ല നര്‍മ്മം

ശ്രീലാല്‍ said...

Nice one !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തിനാ ഇങ്ങനെ വളിപ്പടിക്കുന്നെ???

ടോട്ടോചാന്‍ said...

ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞു അതിനാള്‍ കോളേജില്‍ ഫൈന്‍ കൊടുക്കണം . ആയിരം രൂപയാണ് ഫൈന്‍
താങ്കള്‍ തരും എന്നു പ്രതീക്ഷിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ ഇതു വളിപ്പോന്നുമല്ല മാഷേ... അടിപൊളി... നമ്മടെ ഫുള്‍ സപ്പോര്‍ട്ട്....!!

കടവന്‍ said...

ഹഹ ഇതു വളിപ്പോന്നുമല്ല മാഷേ... അടിപൊളി... നമ്മടെ ഫുള്‍ സപ്പോര്‍ട്ട്....!!

mine tooo..

മനസറിയാതെ said...

ജോ, ശ്രീലാല്‍,പ്രിയ ഉണ്ണികൃഷ്ണന്‍ ,ടോട്ടോചാന്‍, സാബിത്ത്,പകല്‍കിനാവന്‍,കടവന്‍ ഇതു വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.... ഫുള്‍ സപ്പോര്‍ട്ടിനു പകല്‍ കിനാവനോടും കടവനോടും പ്രത്യേക നന്ദി.. സൂപ്പര്‍ താരത്തിന്റെ ബ്ലോഗ് ഫോളോചെയ്യുകയും സര്‍വ്വോപരി അദ്യ കമന്റിടുകയും ചെയ്യുന്ന പ്രിയ ഉണ്ണീകൃഷ്ണന്റെ വികാരം ഞാന്‍ മാനിക്കുന്നു... "
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല " യഥാര്‍ത്തത്തില്‍ ഇതല്ലെ ഏറ്റവും വലിയ വളിപ്പു ...പലരും പറഞ്ഞപോലെ ആ പൌരനൊരു പ്രാവസിയാണെങ്കില്‍ ..രോഗം മൂലം ആശുപത്രിയില്‍ അഡ്മിറ്റാണെങ്കില്‍ വയ്യാതെ വീട്ടില്‍ തന്നെ വിശ്രമത്തിലാണെങ്കില്‍ അവനോ വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ എന്തെങ്കിലും അപകടം പറ്റിയെങ്കില്‍.. വേണ്ടപ്പെട്ടവരുടെ മരണം. വിവാഹം (വോട്ട് ചെയ്ത ശേഷം വിവാഹത്തിനു പൊയ്ക്കൂടെ എന്നു ചോദിക്കാം കാസര്‍കോഡ് കാരന്റെ പെങ്ങളുടെ മോളുടെ കല്ല്യാണം അങ്ങ് തിരുവന്തപുരത്താണെങ്കില്‍ എന്തു ചെയ്യും) ഒഴിച്ച് കൂടാനവാത്ത അടിയന്തിര സാഹചര്യങ്ങള്‍ . ഇത്തരം സാഹചര്യങ്ങളില്‍ പെടുന്നവരൊന്നും ഇനിമേലില്‍ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയണ്ടെന്നു പറയുന്നതു പോക്കിരിത്തരമാണു.."വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല" ഈ വാചകങ്ങള്‍ക്കു മുന്നില്‍ "സാഹചര്യം ഉണ്ടായിട്ടും" എന്ന രണ്ട് വാക്ക് ചേര്‍ക്കാനുള്ള "സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും" സൂപ്പര്‍താരവും അജ്ഞാതനും കാണിക്കാഞ്ഞത് എന്തുകൊണ്ടാണ്...?

മുസാഫിര്‍ said...

തമാശയാണല്ലെ ? വിശ്വസിച്ചു പോയി ട്ടോ.

ഇഗ്ഗോയ് /iggooy said...

That's his opinion and he has the right to express it as you have the same.

About that particular sense, if comment that will be a nonsense.

Your post is good.
the thing to keep in mind is that our super star has a strong political consciousness which only a few of our stars are ready to express publicly.
Waiting for your next post

Anonymous said...

Adipoliyane

സിജി സുരേന്ദ്രന്‍ said...

adipoliyane

Anonymous said...

dont think everybody like you

Areekkodan | അരീക്കോടന്‍ said...

കൊള്ളാം...നല്ല നര്‍മ്മം

മുജാഹിദ് said...

:-)

minute workers

©2008,2009 JITHIN