Sunday 25 January, 2009

ചിത്രംവരക്കാരനും വെള്ളിയബലവും പിന്നെ കുറേ മുലകളും

എങ്ങിനെയെങ്കിലും പ്രശസ്തനാകുക എന്നത് അവന്റെ സ്വപ്നമായിരുന്നു. വീടിന്റെ ചുമരില്‍ എന്തോ കുത്തികുറിക്കുന്നതു കണ്ട വീട്ടിലെ വേലക്കാരി അവനെ ഒന്നു സോപ്പിടാനായി പറഞ്ഞു മോന്‍ നന്നായി വരക്കുന്നുണ്ടല്ലോ. ഈ അഭിനന്ദനം സത്യസന്ധമാണെന്നു കരുതി അവന്‍ അല്പം അഹങ്കാരത്തോടെ സ്വയം "ചിത്രംവരക്കാരന്‍" എന്ന പേര്‌ സ്വീകരിച്ചു

പിന്നെ പിന്നെ ചിത്രം വരക്കുന്നവരേയും വരച്ചിരുന്നവരേയും കളിയാക്കലായി അവന്റെ പണി രവി വര്‍മ്മയൊക്കെ അവന്റെ മുന്നില്‍ വെറും ശിശു പ്രശസ്തിക്കു ഇതു പോരാന്ന്‌ വന്നപ്പോള്‍ ഉയര്‍ന്ന ജാതിക്കാരെ തെറിവിളിക്കലായി പിന്നെ ജാതിമതഭേതമില്ലാതെ ദൈവങ്ങളെ ആക്ഷേപിക്കലായി എന്നിട്ടും അവന്‍ പ്രശസ്തനാകുന്നില്ല

പ്രശസ്തനാവനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ട ചിത്രം വരക്കാരനോടു ഒരു സുഹൃത്താണു അമീര്‍ഖാന്റെ "ഗജനി" യെ കുറിച്ചു പറഞ്ഞതു റിലീസിന്റെ രണ്ട് ദിവസം മുന്‍പ് മദ്രാസ്‌ ഹൈകോടതിയില്‍ സിനിമക്കാര്‍ തന്നെ സ്വന്തം സിനിമക്കെതിരെ കേസ് കൊടുത്ത് സിനിമക്കു വന്‍ പബ്ലിസിറ്റി നേടിയെടുത്ത സംഭവം . ഇതറിഞ്ഞ ചിത്രംവരക്കാരന്‍ "വെള്ളിയ്യബലം" എന്ന തന്റെ സുഹൃത്തിനെ കൂറിച്ച് ഓര്‍ത്തു (വെള്ളിയ്യബലവും പ്രശസ്തിയുടെ അസ്കിതയുള്ള വ്യക്തിയാണ്) ഉടന്‍ ഫോണെടുത്ത് വെള്ളിയെ വിളിച്ചു " ഡാ വെള്ളി മച്ചൂ നമുക്കു പ്രശസ്തരാവാനുള്ള വഴി തെളിഞ്ഞിട്ടുണ്ട് " വെള്ളിയുടെ മറുപടി "എങ്ങിനാ..?" ചിത്രം വരക്കാരന്‍ " നീ ഗജനി കേസിനെ കുറിച്ച് അറിഞ്ഞില്ലെ..?" വളരെ പാവവും ലോകവിവരം കുറഞ്ഞവനുമായ വെള്ളിയുടെ ഉത്തരം " ഏത് കൊല്ലംകോട്ടെ രജനിയോ!! നീ ഇപ്പഴും ആ കേസ് കെട്ട് വിട്ടില്ലെ" അല്പം ദേഷ്യത്തോടെയാണെങ്കിലും ചിത്രംവരക്കാരന്‍ തന്റെ പദ്ധതി വെള്ളിക്കു വിവരിച്ചു കൊടുത്തു " ഈ അടുത്തു സ്തനാര്‍ബുദം വന്നു മുല നീക്കം ചെയ്യപ്പെട്ട ശാന്ത ചേച്ചിയെ കുറിച്ചു എന്റെ ബ്ലോഗില്‍ 'ശാന്തക്കു എത്ര മുലകളുണ്ടെന്ന്' എന്ന പേരില്‍ ഒരു ലേഖനം എഴുതും എത്ര മുലകളാണു നീക്കം ചെയ്തതെന്നു ഡോക്ടര്‍ക്കും ശാന്തേച്ചിക്കും പിന്നെ അവരുടെ ഭര്‍ത്താവിനും മാത്രമല്ലേ അറിയൂ . നീ ഇതിനെതിരെ പ്രതികരിക്കണം പോലീസില്‍ പരാതിനല്കണം" വെള്ളിയുടെ കമന്റ് " അയ്യോ എനിക്കു പോലീസെന്നു കേട്ടാലേ മുള്ളാന്‍ മുട്ടും എനിക്കൊന്നും വയ്യ വേറെ എന്തെങ്കിലും വഴിയുണ്ടോ ആ രജനി കേസില്‍ അകത്തു കിടന്ന സംഭവം നീ മറന്നിട്ടില്ലല്ലോ.." വീണ്ടും ചിത്രംവരക്കാരന്‍ " പ്രശസ്തനാവണമെങ്കില്‍ ഒന്നുകൂടി സ്റ്റേഷനിലൊക്കെ കയറേണ്ടിവരും" ആവസാനം വെള്ളി പരാതിപ്പെടാന്‍ സമ്മതിച്ചു
ചിത്രംവരക്കാരന്‍ തുടര്‍ന്നു " ഞാന്‍ ലേഖനം ഇട്ട ഉടന്‍ തന്നെ മറ്റു ബ്ലോഗുകാര്‍ പ്രശ്നം ഏറ്റെടുത്തോളും. നീ പോലീസില്‍ പരാതിപ്പെട്ടാല്‍ എറ്റെടുക്കലിന്റെ ശക്തി ഒന്നു കൂടി കൂട്ടി പ്രശ്നം വിവാദമാക്കിക്കൊള്ളും പിന്നെ പത്രക്കാരും ടി.വിക്കാരും ഏറ്റെടുക്കും അങ്ങനെ എഴുതിയ ഞാനും കേസ് കൊടുത്ത നീയും പ്രശസ്തരാവും. എങ്ങിനെ ഉണ്ടെന്റെ ബുദ്ധി " ഇപ്പോഴും പാവം വെള്ളിയുടെ സംശയം തീര്‍ന്നിട്ടില്ല "പത്രക്കാരും ടീവിക്കാരും പ്രശ്നം ഏറ്റെടുക്കും എന്നു ഉറപ്പാണ്` പക്ഷെ വിവരമുള്ള ബ്ലോഗ് എഴുത്തുകാര്‍ ഇതു ഏറ്റെടുക്കുമോ..?" "ബ്ലോഗ് എഴുത്തുകാര്‍ക്ക് വിവരമോ....? " ചിത്രംവരക്കാരന്‍ പൊട്ടിച്ചിരിച്ചു...
വെള്ളിയബലത്തിനു അതത്ര ഇഷ്ടപ്പെട്ടില്ല . വെള്ളിപറഞ്ഞു "അങ്ങനെയൊന്നും ബ്ലോഗര്‍മാര്‍ ഏറ്റെടുക്കില്ല ഒരു ബ്ലോഗര്‍ കൂടി നീ എഴുതിയതിനു ശേഷം അതിനെ വിമര്‍ശിച്ചോ അനുകൂലിച്ചോ എഴുതണം" ചിത്രംവരക്കാരന്‍ " അങ്ങനെയാണെങ്കില്‍ നീ "ശ്രവണ ദോഷ"ക്കാരനോടു പറയൂ ഒരു ലേഖനം എഴുതാന്‍ ചുളിവില്‍ അവനും ഒന്നു പ്രശസ്തനാവട്ടെ നമുക്കു നല്ലകാലം വന്നപ്പോള്‍ അവനെ മറന്നു എന്നു അവനു തോന്നരുതല്ലോ .." ചിത്രംവരക്കാരന്റെ കണക്കുകൂട്ടല്‍ 100% വിജയിച്ചു ഇതു എഴുതുംബോഴും ചിത്രംവരക്കാരനും വെള്ളിയബലവും കൂടെ ചുളുവില്‍ ശ്രവണ ദോഷക്കാരനും" പ്രശസ്തി"യുടെ പടി ഓരോന്നായി കയറിക്കൊണ്ടിരിക്കുന്നു.....


നോട്ട് : മുന്‍പ് ഇത്തരത്തില്‍ പ്രശസ്തരായവര്‍ക്കോ ഇപ്പോള്‍ പ്രശസ്തരായിക്കൊണ്ടിരിക്കുന്നവര്‍ക്കോ ഇനി പ്രശസ്തരാവന്‍ പോകുന്നവര്‍ക്കോ എന്റെ ചിത്രംവരക്കാരന്‍ ,വെള്ളിയബലം, ശ്രവണദോഷക്കാരന്‍ എന്നിവരുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികമല്ലെന്നു ഇതിനാല്‍ അറിയിക്കുന്നു

Friday 23 January, 2009

ബ്ലോഗ് തുടങ്ങിയ സൂപ്പര്‍താരം പ്രതിഫലം കൂട്ടി

സൂപ്പര്‍താരത്തിന്റെ ബ്ലോഗ് ബൂലോകത്തിന് പുത്തന്‍ ഉണര്‍വ് നല്കിയെങ്കിലും സിനിമാ ലോകത്തിനുപ്രധാനമായും നിര്‍മാതാക്കള്‍ക്കു തിരിച്ചടിയാണു നല്കിയത് . സൂപ്പര്‍താരത്തിന്റെ ബ്ലോഗില്‍ പതിനഞ്ച്ദിവസത്തോളമായി പുതിയ പോസ്റ്റൊന്നും കണാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ്‌ഞെട്ടിക്കുന്ന ചിലവിവരങ്ങള്‍ ലഭിച്ചത്. സുപ്പര്‍താരവും അദ്ദേഹത്തിനു ബ്ലോഗ് എഴുതിക്കൊടുക്കുന്ന അജ്ഞാതനും (നമ്മുടെ ബ്ലോഗര്‍ അജ്ഞാതനല്ല) തമ്മിലുള്ള ഒടക്കാണത്രെ ബ്ലോഗില്‍ പുതിയപോസ്റ്റുകള്‍ വരാതിരിക്കാനുള്ള കാരണം. ഒടക്കിനു പിന്നില്‍ ചരട് വലി നടത്തിയതു മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്, ചരട് വലിക്കു കാരണംബ്ലോഗ് എഴുതികൊടുക്കുന്ന ആള്‍ ബ്ലോഗിനെ കുറിച്ചു അധികം അറിവൊന്നുമില്ലാത്തസൂപ്പര്‍താരത്തിന്റെ കയ്യില്‍ നിന്നു ഓരോന്നു പറഞ്ഞു പണം പിടുങ്ങാന്‍ തുടങ്ങിയതാണു .രണ്ട് ദിവസംമുന്‍പ് അയാള്‍ സൂപ്പര്‍താരത്തോട് പറഞ്ഞു " നമ്മുടെ ബ്ലോഗിന്റെ 'ഡാഷ് ബോഡ്' പോയി " സൂപ്പര്‍താരത്തിന്റെ മറുപടി "റബ്ബേ!!! ഇനി എന്തു ചെയ്യും" അയാള്‍ "സാര്‍ പേടിക്കണ്ട നമുക്കു പുതിയഡാഷ് ബോഡ് വാങ്ങാം ഒന്നൊന്നര ലക്ഷം രൂപവരും" സൂപ്പര്‍താരം വേഗം മൂന്ന് ലക്ഷം രൂപയുടെചെക്ക് എഴുതി കൊടുത്തു എന്നിട്ടു പറഞ്ഞു "രണ്ടെണ്ണം വാങ്ങിക്കൊ ഒന്ന് സ്റ്റെപ്നിയാക്കി വെക്കാം" ഇങ്ങനെ ആഴ്ച്ചയില്‍ ലക്ഷങ്ങളാണു ബ്ലോഗ് എഴുതി കൊടുക്കുന്ന ആള്‍ തട്ടിയെടുക്കുന്നതു, സ്വന്തമായിസ്റ്റുഡിയോകള്‍, നിര്‍മ്മാണ വിതരണ കബനികള്‍, ഷെയര്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ ,ഹോട്ടലുകള്‍, എന്തിനു മീന്‍കച്ചോടവും (ഹാര്‍ബര്‍ മാര്‍ക്കറ്റ്) അച്ചാര്‍ വില്പനയും (ടേസ്റ്റ് ബഡ്സ്) പോലുമില്ലാത്തസൂപ്പര്‍താരം എവിടെന്നു ബ്ലോഗിനു വേണ്ടി ഇത്ര പണം ഉണ്ടാക്കും. ഒറ്റ വഴിയേ ഉള്ളൂ നിര്‍മ്മാതാക്കളുടെതലക്കടിക്കുക. ഇങ്ങനെ തല്ക്കു അടിയേറ്റ നിര്‍മ്മാതാക്കളാണ്‌ സൂപ്പര്‍താരത്തെയും ബ്ലോഗ് എഴുതികൊടുക്കുന്ന ആളെയും തമ്മില്‍ തെറ്റിച്ചത്. എന്നാല്‍ ബ്ലോഗ് എഴുതാന്‍ കഴിയാതെ നിരാശനായിനില്ക്കുന്ന സൂപ്പര്‍താരത്തെ സഹായിക്കാനുള്ള വഴിയും നിര്‍മ്മാതാക്കള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട് . നിര്‍മ്മാതാക്കള്‍ അവരുടെ സംഘടന വഴി ഫെഫ് യുമായി ബന്ധപ്പെട്ടു ,ക്ലാപ്പടിച്ചും ഷൂട്ടിങ്ങ് കണാന്‍വരുന്ന ജനങ്ങളെ മാറ്റിയും പ്രത്യേഗിച്ച് പണിയൊന്നുമില്ലാതിരിക്കുന്ന സഹ സംവിധായകരെസൂപ്പര്‍താരത്തിനു ബ്ലോഗ് എഴുതിക്കാനായി സൌജന്യമായി വിട്ടുനല്കും.


നോട്ട് : സഹസംവിധായകര്‍ എഴുതുന്ന പോസ്റ്റുകള്‍ ഉടന്‍ തന്നെ ബ്ലോഗില്‍ വരുന്നതായിരിക്കും

Thursday 22 January, 2009

പി.എച്ച്.ഡി ഫ്രം കൊണ്ടോട്ടി മദ്രസ

.എസ്.ആര്‍. യില്‍ ഒരു പ്രധാന പോസ്റ്റിലേക്കുള്ള അഭിമുഖം നടക്കുകയാണു , ഉദ്യോഗത്തിനു വേണ്ട മിനിമം യോഗ്യത ..ടി ബിരുദമാണു. മാധവന്‍ നായരും നാലഞ്ച് സഹപ്രവര്‍ത്തകരുമാണു അഭിമുഖം നടത്തുന്ന ബോ(ര്‍)ഡിലുള്ളതു . അഭിമുഖത്തിനു വന്നവര്‍അവരവരുടെ ഊഴത്തിനായി അല്പം പരിഭ്രമത്തോടെ പുറത്തുകാത്തുനില്ക്കുന്നു ,പരിഭ്രമം ഒട്ടുമില്ലാത്തഒരാളും അവിടെ ഉണ്ടായിരുന്നു "കൊണ്ടോട്ടിക്കാരന്‍ ബീരാനിക്ക", അങ്ങനെ ബീരാനിക്കയുടെഊഴവുമെത്തി, ബീരാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാധവന്‍നായരെ ഏല്പിച്ചു
അതിലൂടെ കണ്ണോടിച്ച മാധവന്‍ നായര്‍ ബീരാനോട് പറഞ്ഞു "മിസ്റ്റര്‍. ബീരാന്‍ , ഉദ്യോഗത്തിനുവേണ്ട മിനിമം യോഗ്യത ..ടി ബിരുദമാണു താങ്കള്‍ക്ക് ബിരുദം പോയിട്ടു ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലല്ലോ..??!!!" ബീരാന്റെ മറുപടി "ഇങ്ങ്ളു ഏത് ദുനിയാവിലാണു നായരേ രാബിലെ കടലാസൊന്നും ബായിക്കലില്ല്ലെ.? എനി ജോലിക്കെല്ലാം ബലിയ പടിപ്പൊന്നും ബേണ്ട മദ്രസേപോയാമതി .ഞമ്മളെ ബേകം ജോലിക്കു വെക്കീന്നു"


ഇപ്പോള്‍ കിട്ടിയ വാര്‍ത്ത :
(1) മദ്രസ പഠനം സി.ബി.എസ്.സി ക്ക് തുല്ല്യമാക്കുന്നതിനു പിന്നാലെ ..എം. , ..ടി , ..എസ്.സി എന്നിവിടങ്ങളിലെ ബിരുദ, ബിരുദാനന്ത ബിരുദങ്ങള്‍ക്കുംതുല്ല്യമാക്കുന്നതായിരിക്കും.. സമീപഭാവിയില്‍തന്നെ മദ്രസ പഠനം ഇഡ്യന്‍ സിവില്‍ സര്‍വീസിനു (.എഫ്.എസ്, ..എസ്, .പി.എസ് മുതലായവ) തുല്യമാക്കുന്നതയിരിക്കും

(2)തങ്ങളുടെ സണ്‍ഡേ ക്ലാസിനു ഇത്തരത്തില്‍ തുല്യത നല്കണമെന്നു ക്രിസ്ത്യാനികളുംവേദപഠനങ്ങള്‍ക്കും തുല്യത വേണമെന്നു ഹിന്ദുക്കളും ആവശ്യമുന്നയിച്ചു . ആവശ്യം അംഗീകരിക്കാന്‍കഴിയില്ലെങ്കില്‍ തങ്ങളെ ഹിന്ദുമദ്രസകളും ക്രിസ്ത്യന്‍ മദ്രസകളും തുടങ്ങാന്‍ അനുവധിക്കണം

Wednesday 7 January, 2009

മാതൃകാസ്ഥാനം

ഒരു വേശ്യ അവരുടെ വീട്ടില്‍ പതിവു പോലെ 'ജോലി' ചെയ്യുകയായിരുന്നു,
സമയത്താണു പോലീസ് ,നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു വീട്
റെയ്ഡ് ചെയ്യാനെത്തിയത് , ഇതു മനസിലാക്കിയ കസ്റ്റമര്‍
പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു , വീട് മുഴുവന്‍ പരിശോധിച്ചു നോക്കി
നിരാശരായി നില്‍ക്കുന്ന പോലീസുകാരോടു സ്ത്രീ ഇങ്ങനെ പറഞ്ഞു
'സാറേ മാനം മര്യാദയോടെ ജീവിക്കുന്ന പാവങ്ങളെ ഇങ്ങനെ
അഭമാനിക്കരുതു,ഞാനൊരു ശ്രീ നാരായണഗുരു ഭക്തയാണു
സാറമ്മാരു ഉമ്മറത്ത് എഴുതിവച്ചിരിക്കുന്നത് ഒന്നുവായിക്ക്' വീടിന്റെ
മുന്‍വശത്ത് എഴുതി വെച്ചിരുന്ന നാലുവരി ഇതായിരുന്നു

"ജാതിഭേതം മതദ്വേഷം -
മേതുമില്ലാതെ സര്‍വരും
സോദരന്യേന വാഴുന്ന

മാതൃകാസ്ഥാനമാണിത്"


minute workers

©2008,2009 JITHIN