Thursday 12 March, 2009

കേരളത്തിലെ കള്ള്‌ കുടിയന്‍മാര്‍ ചേര്‍ന്നു വിളിച്ചു " നട്ടപിരാന്തന്‍ ഗോബാക്ക്"

കേരളത്തെ തെരെഞ്ഞെടുപ്പും മാര്‍ച്ച് മാസവും കൂടി ആകെ ചൂടു പിടിപ്പിക്കുകയാണ്‌ . അതിനിടക്കാണ്‌ മറ്റൊരു ചൂടന്‍ വാര്‍ത്ത ടീവിയില്‍ കണ്ടത് " കേരളത്തില്‍ കള്ളിന്റെ വില കുടി " അല്‍പ്പസമയത്തിനകം തന്നെ " കേരളത്തില്‍ കള്ള്‌ കിട്ടാനില്ല" എന്ന വാര്‍ത്തയും അതേ ചാനലില്‍ തന്നെ കണ്ടു (അതോടെ കറന്റും പോയി) .ആദ്യം കരുതിയത് വല്ല മദ്യവിരുദ്ധ സംഘടനകള്‍ എന്തെങ്കിലും ഒപ്പിച്ചതായിരിക്കും എന്നാണ്‌ . വീടിനു പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ അങ്ങനെയല്ല കാര്യം എന്ന് മനസിലായി നാട്ടിലെ പ്രധാനരും അപ്രധാനരുമായ കള്ളുകുടിയന്‍മാരെല്ലാം സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയാണ്‌ " മൊട്ടത്തലയാ നട്ടപിരന്താ ഞങ്ങടെ കള്ള്‌ ഞങ്ങക്ക് " നട്ടപിരാന്തന്‍ ഗോബാക്" "അങ്ങനെ പലതരം മുദ്രാവാക്യങ്ങള്‍ . നാട്ടിലെ വളരെ സമാധാനപ്രിയനും ഏറ്റവും പ്രായം ചെന്ന കുടിയനുമായ . ഗോപാലന്‍ ചേട്ടന്‍ മാത്രം ഒരു മൂലയില്‍ ഇരുന്ന് എന്തോ പിറുപിറുക്കുന്നുണ്ട് . ഞാന്‍ കാര്യമെന്താണെന്ന് അന്വേഷിച്ചു ഗോപാലച്ചേട്ടന്‍ പിറുപിറുത്തതല്ലത്രെ അദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു " ദൈവമേ നാട്ടിലെ കള്ള്‌ മുഴുവന്‍ കുടിച്ച് തീര്‍ക്കാനായി ഒരു പിരാന്തന്‍ ഇറങ്ങിയവിവരം അങ്ങ് അറിഞ്ഞിരിക്കുമല്ലോ . ആ പിരാന്തന്‍ എന്തു കൊണ്ടാണു ഹോട്ട് അടിക്കാത്തതെന്നും അങ്ങേക്കറിയാമല്ലോ . അതു കൊണ്ട് പിരന്തന്റെ കൂടെ കള്ള്‌ കുടിക്കുന്ന അരെങ്കിലും അപ്പോള്‍ തന്നെ വാളൂവെക്കണമെന്നും .ഹോട്ട് കേസിലെന്ന പോലെ തന്നെ "വാള്‍ ഏറ്റ് വാങ്ങനുള്ള "ഭാഗ്യം പിരാന്തനുതന്നെ നല്‍കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണു. അങ്ങനെ വരുകയാണെങ്കില്‍ വഴിപാടായി സ്ഥിരം ക്വാട്ടയുടെ കൂടെ രണ്ട് കുപ്പി കള്ള്‌ കൂടീ ഞാന്‍ കുടിച്ചോളാം"

നട്ടപിരാന്തന്റെ വരവ് കേരളം മുഴുവന്‍ സംസാര വിഷയമായിരിക്കുന്നു . കള്ളുകുടിയന്‍ മാര്‍ക്കു മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിരാന്തന്റെ വരവ് ഇഷ്ടപ്പെട്ടിട്ടില്ല .കാരണം ചാനലുകാരും പത്രക്കാരും തെരഞ്ഞെടുപ്പ്‌ വര്‍ത്തകളൊക്കെ ഉപേക്ഷിച്ച് പിരന്തന്റെ ലീലാവിലാസങ്ങള്‍ക്കു പിന്നാലെയാണു . ആളുകളാരും തെരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കുന്നു പോലുമില്ല. അവസാനം കേരള കള്ളുകുടിയന്‍ അസോസിയേഷന്‍ പിരന്തനോടു കാര്യം പറയാന്‍ ഉറപ്പിച്ചു

കള്ളുകുടി അസോസിയേഷന്‍ പിരാന്തനു എഴുതിയ കത്തിന്റെ പൂര്‍ണരൂപം

ശ്രീ. നട്ടപിരന്തന്‍ , താങ്കള്‍ ഷാപ്പന്വേഷണം നടത്തികൊണ്ട് ബ്ലോഗില്‍ പോസ്റ്റ് ഇട്ടപ്പോള്‍ അത് താങ്കളുടെ ഒരു പിരാന്ത് ആയാണു കരുതിയത് . താങ്കള്‍ ശരിക്കും ഷാപ്പ് അന്വേഷിച്ച് ഇറങ്ങുമെന്നു സ്വപ്‌നത്തില്‍ പോലും കരുതിയില്ല . താങ്കള്‍ ഷാപ്പ് അന്വേഷിച് ഇറങ്ങുക മാത്രമല്ല . ഷാപ്പിലെ കള്ള്‌ മൊത്തം മോന്തുകയും ചെയ്തു കൊണ്ടിരിക്കുകയാണ്‌ ആ ഒറ്റ കാരണം കൊണ്ട് തന്നെ കേരളത്തില്‍ ഒറ്റ ഷാപിലും കള്ള്‌ കിട്ടാനില്ല ഇനി കള്ളൂ ഉള്ള ഷാപ്പാണെങ്കിലോ താങ്കള്‍ക്ക് കൂടുതല്‍ വിലക്കു നല്‍കാനായി കരിഞ്ചന്തയില്‍ പൂഴ്തിവക്കുന്നു . താങ്കള്‍ ദയവു ചെയ്ത ഷാപ്പന്വേഷണം നിര്‍ത്തണം .കൊക്കക്കോള കമ്പനി പ്ളാച്ചിമടയിലെ ജനങ്ങളൊടു ചെയ്ത ദ്രോഹം താങ്കള്‍ പാവപ്പെട്ട കള്ളുകുടിയന്‍ മാരോടു ചെയ്യരുതു . ഇനിയും ഷാപ്പുകള്‍ വറ്റിക്കാനാണ്‌ താങ്കളുടെ പരിപാടിയെങ്കില്‍ താങ്കളെ ഷാപ്പുകള്‍ക്ക് മുന്നില്‍ വെച്ചുതടയുമെന്നും എന്നിട്ടും താങ്കള്‍ അടങ്ങുന്നില്ലെങ്കില്‍ താങ്കളുടെ മൊട്ടത്തല അടിച്ചുപൊട്ടിക്കുമെന്നും ഇതിനാല്‍ അറിയിക്കുന്നു

അതിനിടക്ക് നട്ടപിരാന്തനു മറ്റൊരുകത്ത് കിട്ടി കേരള കള്ളുക്കുടി അസോസിയേഷനിലെ അംഗങ്ങളുടെ ഭാര്യമാര്‍ ചേര്‍ന്നു രൂപം നല്‍കിയ ഒരു അസോസിയേഷനാണു പിരാന്തനു കത്തെഴുതിയത്

ശ്രീ . പിരാന്തന്‍ താങ്കള്‍ കേരളത്തില്‍ എത്തിയ വിവരം അറിഞ്ഞു . ഭര്‍ത്താക്കന്‍ മാരുടെ കള്ളുകുടിമൂലം പൊറുതിമുട്ടിയ ഞങ്ങളേ രക്ഷിക്കാന്‍ വന്ന ദൈവ ദൂതനാണു താങ്കള്‍ . ഞങ്ങള്‍ പലരുടേയും ദാമ്പത്യ ജീവിതംതകര്‍ച്ചയുടെ വക്കിലായിരുന്നു പലതും തകര്‍ന്നിരുന്നു . എന്നാല്‍ താങ്കള്‍ നട്ടിലെത്തിയതോടു കൂടി ഭര്‍ത്താക്കന്‍മാര്‍ നേരത്തിനു വീട്ടിലെത്താന്‍ തുടങ്ങി (തെറ്റി ധരിക്കണ്ട താങ്കള്‍ ആ ടൈപ്പാണെന്നല്ല പറഞ്ഞത് ഷാപില്‍ പോയിരുന്നിട്ട് കാര്യമില്ലല്ലൊ കള്ളൊക്കെ താങ്കള്‍ തീര്‍ത്തിട്ടുണ്ടാകുമാല്ലൊ അതാണു ഉദ്ദ്യേശിച്ചത്) സ്നേഹം പ്രകടീപ്പിക്കാന്‍ തുടങ്ങി വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി . തകര്‍ന്ന ചില ദാമ്പത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു . അങ്ങിനെ അങ്ങിനെ പോകുന്നു ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ നാട്ടിലെത്തിയ അന്നുമുതല്‍ ഞങ്ങളുടെ ജീവിതം സ്വര്‍ഗ്തുല്യമാണ്‌ . ഇനിയും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കണമെന്നാണു ആഗ്രഹം അതിനായി ദൈവദൂതാ താങ്കള്‍ ഇനിയെന്നും കേരളത്തില്‍ തന്നെ ഉണ്ടാവണമെന്നു അപേക്ഷിക്കുന്നു....


ഇതു പഴയ പോസ്റ്റ്


ഇന്നലെ കേട്ട വാര്‍ത്ത : കേരളത്തില്‍ കള്ളിനു വില കൂടി

ഇന്നു കേട്ട വാര്‍ത്ത : കേരളത്തില്‍ കള്ള്‌ കിട്ടാനില്ല

കേരളത്തിലെ കള്ള്‌ കുടിയന്‍മാര്‍ ചേര്‍ന്നു വിളിച്ചു " നട്ടപിരാന്തന്‍ ഗോബാക്ക്" ക്വിറ്റ് കള്ള്‌ ഷാപ്പ് "

അഖില കേരള കള്ളൂകുടി അസോസിയേഷന്‍ നട്ടപിരാന്തനു അയച്ച തുറന്ന കത്തിന്റെ ചുരുക്കം " ശ്രീ. നട്ടപിരാന്തന്‍ ദയവുചെയ്ത് ഷാപ്പന്വേഷണം നിര്‍ത്തുക . പ്ലാച്ചിമടയിലെ ജനങ്ങളോട് കൊക്കക്കോള കമ്പനി ചെയ്ത ദ്രോഹം പാവം കേരളത്തിലെ കള്ള്‌കുടിയന്‍ മാരോട് താങ്കള്‍ ചെയ്യരുതു . ഇനിയും ഷാപ്പിലെ ഉറവ വറ്റിക്കാനാണ്‌ താങ്കളുടെ പരിപാടിയെങ്കില്‍ താങ്കളെ ഷാപ്പുകളുടെ മുന്നില്‍ വെച്ച് തടയുമെന്നു ഇതിനാല്‍ അറിയിക്കുന്നു"

നട്ടപിരാന്തന്റെ ഷാപ്പന്വേഷണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

5 Comments:

saju john said...

Not only in my face, also its made a wide smile in heart too.....

Keep it up.......

Write something more hilarious, because you have that spark in your mind.

Best Wishes.

മനസറിയാതെ said...

നട്ടപിരാന്തന്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം . കൂടുതല്‍ എഴുതണം എന്ന് വെച്ച് തന്നെയാണു തുടങ്ങിയത് . എഴുതാന്‍ പറ്റിയ നല്ല വിഷയവുമായിരുന്നു . ഇന്നിപ്പോള്‍ ഒരാളെ കുറിച്ചു എന്ത് എഴുതിയാലും (അതു നല്ലതായിക്കൊട്ടെ മോശമായിക്കൊട്ടെ) ബൂലോകത്ത് വിവാദമാകുകുകയാണു . ആ ഒറ്റക്കാരണം കൊണ്ടാണ്‌ കൂടൂതല്‍ എഴുതാഞ്ഞത് . നട്ടപിരാന്തന്‍ എന്ന് എഴുതാതെ പിരാന്തന്‍ എന്നു മാത്രം എഴുതിയതും അതുകൊണ്ടുതന്നെ . എന്തായാലും പിരാന്തനെ നട്ടപിരാന്തന്‍ ആക്കുകയാണു ഷാപ്പന്വേഷണത്തിന്റെ ലിങ്കും നല്‍കുന്നു . ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരിക്കല്‍ കൂടി സന്തോഷം അറിയിക്കുന്നു . നല്ല വിഷയം കിട്ടിയിട്ടും ഉണ്ടാവാന്‍ സദ്ധ്യത ഇല്ലാത്ത വിവാദം ഉണ്ടാവുമെന്നു കരുതി കൂടുതല്‍ എഴുതാത്തതില്‍ ലജ്ജിക്കുന്നു ...

ജോ l JOE said...

ജിതിന്‍, കൊള്ളാം...നല്ല ഒരു കോമഡി പ്രതീക്ഷിച്ചിരുന്നു. ആള്‍ എന്ത് വിചാരിക്കും എന്ന പേടി മനസ്സില്‍ നിന്നും മാറ്റൂ...നമുക്ക് പറയാനുള്ളതെല്ലാം തുറന്നെഴുതൂ. പണ്ടൊരിക്കല്‍ എന്നെക്കുറിച്ചു എഴുതിയത് മറന്നു പോയോ ? അന്ന് ഞാന്‍ എങ്ങിനെയാണ് പ്രതികരിച്ചത് എന്നറിയാമല്ലോ. ദാ, ഇപ്പോള്‍ സാജുവും . പോന്നാനിക്കഥകള്‍ വായിക്കാറുണ്ട് കേട്ടോ...

ദീപക് രാജ്|Deepak Raj said...

പ്രിയ നര്‍മ്മലഹരി
എഴുതിയ രീതി കൊള്ളാം പക്ഷെ കുറഞ്ഞു പോയെന്നഭിപ്രായമേ ഉള്ളൂ.
നട്ടപിരാന്തന്‍ ചേട്ടന്‍ നല്ല സെന്‍സ് ഓഫ് ഹുമര്‍ ഉള്ള ആളാണ്‌.
എഴുത്തിനെ പ്രോത്സാഹിപ്പിക്കും. എഴുതിക്കോ.

സ്നേഹത്തോടെ
(ദീപക് രാജ്)

മനസറിയാതെ said...

ജോ താങ്കള്‍ പറഞ്ഞത് ശരിയാണു . എഴുതുമ്പോള്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു വിചാരിക്കാതെ തുറന്നു എഴുതുന്നത് തന്നെയാണു എപ്പോഴും നല്ലത്. പക്ഷെ താങ്കളുടെയും നട്ടപിരന്തന്റെയും ഹൃദയവിശാലത എല്ലവര്‍ക്കും ഉണ്ടായി എന്നു വരില്ല .അവര്‍ പ്രതികരിക്കും ( അവരെ കുറിച്ച് കോമഡി എഴുതിയത് കൊണ്ടാണു പ്രതികരിച്ചത് എന്ന ന്യായവും പറയാം) പിന്നെ അതിനു മറുപടി കൊടുക്കാന്‍ കൂറേ സമയം കളയണം .ഈ ഒരു കാരണം കൊണ്ട് ഇലക്കും മുള്ളിനും കേടില്ലാത്തരീതി സ്വീകരിക്കും ഒരു വിട്ടു വീഴ്ച . പക്ഷെ ഈ രീതി നല്ല ഒരു കോമഡി പ്രതീക്ഷിച്ചു വന്ന താങ്കളെ പോലുള്ള വരെ നിരാശപ്പെടുത്തിയെങ്കില്‍ എന്റെ കഴിവുകേടു .ഇനി എന്തായാലും മറ്റുള്ള കാര്യങ്ങള്‍ ചിന്തിക്കാതെ തുറന്ന് എഴുതാം . പിന്നെ ആരെയും പേടിയൊന്നും ഇല്ലട്ടോ :)

ദീപക് രാജ് കുറഞ്ഞുപോയി എന്ന താങ്കളുടെ കൂടി അഭിപ്രായം മാനിച്ചു കൊണ്ട് ഒന്നു കൂടി പരിഷ്കരിച്ചു പോസ്റ്റ് ചെയ്യാം നാളെതന്നെ

നട്ടപിരാന്തന്‍ ,ശ്രീ ,ജോ , ദീപക് രാജ് വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

minute workers

©2008,2009 JITHIN