Tuesday 10 March, 2009

കെട്ടിവെക്കാന്‍ കാശില്ലാതെ ഭാര്യയുടെ കെട്ട് താലി വിറ്റ് കിട്ടിയ പണം കെട്ടിവെച്ചു കൊണ്ട് മത്സരിക്കുന്ന കുടിയന്‍ വാസുവിന്റെ പ്രകടന പത്രിക

ഈ ലോകസഭ മണ്ഡലത്തിലെ പ്രിയപ്പെട്ട കുടിയന്‍മാരെ കെട്ടിവെക്കാന്‍ കാശില്ലാതെ ഭാര്യയുടെ കെട്ട് താലി വിറ്റ് കിട്ടിയ പണം കെട്ടിവെച്ചു കൊണ്ട് കുടിയന്‍ വാസു എന്ന അപരനാമത്തില്‍ അറിയപ്പെടൂന്ന കുടിക്കാത്ത വീട്ടില്‍ വാസു എന്ന സുന്ദരനും സുമുഖനും സൂശീലനും സര്‍വ്വോപരി മദ്യപാനിയുമായ ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി (സ്വതന്ത്രന്റെ മുന്നില്‍ പൊതു ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ) "വാള്‍" അടയാളത്തില്‍ മത്സരിക്കുന്നവിവരം അടൂത്തള്ള ഷാപ്പില്‍ നിന്നോ ബാറില്‍ നിന്നോ നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ . വാഗ്ദാനപ്പെരുമഴ തീര്‍ക്കാനോ ന്യൂനപക്ഷ പ്രീണനത്തിനോ ഞാനില്ല . ഈ മണ്ഡലത്തിലേ കുടിയന്‍ മാര്‍ക്കു വേണ്ടി ഞാന്‍ എന്തൊക്കെ ചെയ്യുമെന്നാണ്` ഇനി പറയാന്‍ പോകുന്നത്

1) ഓരോ വാര്‍ഡിലും ഓരോ കള്ളുഷാപും ഒരോ മുനിസിപ്പാലിറ്റി/ പഞ്ചായത്ത് എന്നിവിടങ്ങളില്‍ മൂന്ന് വീതം ബാറുകളും ബീവറേജ് മദ്യ വിതരണശാലകളും തുറക്കും

2)ഒരു പെഗ് പോലും അടിക്കാന്‍ കാശില്ലാത്ത BPL ( ബിലൊ പെഗ് ലെവല്‍)കാര്‍ക്കു . ഒരു രൂപക്ക് ഒരോ പെഗ് വീതം നല്‍കും


3) ബാറിലോ ഷാപ്പിലോ നിങ്ങള്‍ ബോധമില്ലാതെ കിടന്നാല്‍ സര്‍ക്കാര്‍വക വാഹനത്തില്‍ സൌജന്യമായി വീട്ടിലെത്തിക്കും

4)വെള്ളമടിച്ചു റോഡില്‍ വാളൂവെക്കുന്നത് ഒഴിവാക്കാനായി ഒരോ ഇലക്ട്രിക് പോസ്റ്റുകളിലും " വാള്‍ ബേസിനുകള്‍" സ്ഥാപിക്കും നിങ്ങള്‍ക്ക് അതില്‍ വാളുവെക്കാം

5)എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത കുടിയന്‍ മാര്‍ക്കു പെന്‍ഷന്‍ മദ്യം ഏര്‍പ്പെടൂത്തും (ഇപ്പോള്‍ എഴുന്നേറ്റ് നടക്കുന്ന കുടിയന്‍ മാര്‍ എഴുന്നേല്ക്കാന്‍ വയ്യാത്ത അവസ്ഥയിലേ പെന്‍ഷനു അപേക്ഷിക്കാന്‍ പാടുകയൊള്ളു) വയ്യായിക മൂലം പുറത്തിറങ്ങാന്‍ വയ്യ എന്നാല്‍ മദ്യപിക്കാതെ ജീവിക്കാനും വയ്യ അത്തരക്കാരുടെ വീട്ടില്‍ മാസത്തില്‍ മൂന്ന് ഫുള്‍ വീതം പെന്‍ഷനായി എത്തിച്ചു കൊടുക്കും

6) ഒരു ഫുള്ളിന്‌ ആവശ്യമായ പണത്തിന്റെ 80% വരെ ഒരു ദിവസത്തില്‍ ലോണായി നല്‍കും

8) മദ്യപിച്ച്‌ കരളടിച്ച്` പോയവരെ സൌജന്യമായി ചികില്‍സിക്കും . കരളു മാത്രമല്ല മൊത്തമായി അടിച്ചു പോയവരുടെ ശവമടക്കിനുള്ള തുക എംപി ഫണ്ടില്‍ നിന്നു നല്‍കുന്നതായിരിക്കും

9)പുതുതായി മദ്യ ഫീല്‍ഡില്‍ ഇറങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാനായി സ്കോളര്‍ഷിപ് നല്കും മത്രമല്ല മദ്യത്തിന്റെ ഗുണങ്ങളെ കുറിച്ചു സൌജന്യമായി ക്ലാസെടുത്തുകൊടുക്കും


10) നിങ്ങളുടെ അമിത മദ്യപാനം മൂലം ഭാര്യ പിണങ്ങിപ്പോയെങ്കില്‍ പകരം എന്റെ ഭാര്യമാരില്‍ ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് സൌജന്യമായി നല്‍കുന്നതായിരിക്കും വെള്ളപ്പുറത്ത് പറയുന്നതൊന്നുമല്ല അങ്ങിനെയെങ്കിലും ആ ശല്യങ്ങള്‍ ഒഴിഞ്ഞു പോകുമല്ലോ എനിക്ക് വീണ്ടും കെട്ടുകയും ചെയ്യാം


ഇത്രയുമാണ്` ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ വെക്കുന്ന തെരെഞ്ഞെടൂപ്പ് വാഗ്ദാനങ്ങള്‍ എന്നാല്‍ എന്റെ സ്വപ്നം ഇതൊന്നുമല്ല കരുണാനിധി എല്ലാവീട്ടിലും ടീവി നല്‍കിയതു പോലെ എല്ലാ വീട്ടിലും ബാര്‍ അതാണെന്റെ സ്വപ്നം . എന്റെ സ്വപ്ന സാക്ഷാത്കാരത്തിനും മദ്യമൊഴുകുന്ന മണ്ഡലത്തിനും വേണ്ടി നിങ്ങളുടേ വിലയേറിയ വോട്ടുകള്‍ "വാള്‍" അടയാളത്തില്‍ തന്നെ നല്‍കണമെന്നു വിനീതമായി അപേക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു

2 Comments:

മുക്കുവന്‍ said...

dey.. kudiyanmaarey oothunno? piece piecaakkum :)

Vadakkoot said...

ഓരോ പെഗ്ഗും അല്ല, വോട്ടും വാസൂന് :)

minute workers

©2008,2009 JITHIN