Friday 6 March, 2009

പൊന്നാനി ചില മൊബൈല്‍/ടെലിഫോണ്‍ സംഭാഷണങ്ങള്‍

സദനി - പിണങ്ങാറായി


സദനി : ഹലോ പിണങ്ങാറായി അല്ലെ ഇതു എഡിപി ഓഫീസില്‍ നിന്നു സദനിയാണ് എന്തായി നിങ്ങളുടേ തീരുമാനം

പിണങ്ങാറായി : സാര്‍ ക്ഷമിക്കണം ആ വെളിവില്ലാത്തവന്‍ വല്ലാതെ ഉടക്കുണ്ടാക്കുന്നു

സദനി : അങ്ങിനെയെങ്കില്‍ വെളിവില്ലാത്തവനേയും അവന്റെ പാര്‍ട്ടിയേയും ഏ ഡി ഏഫില്‍നിന്ന് പുറത്താക്ക് എന്നിട്ട് മറ്റ് മൂന്നിടങ്ങളില്‍ കൂടി നമുക്കു പൊതു സമ്മതരെ നിര്‍ത്താം ,വേണമെങ്കില്‍ ഞാനും പൂത്തറ ഹരാജും പൊതുസമ്മതരാവാം .അതിനു പകരമായി ഞങ്ങള്‍ ജയിക്കുകയും മൂന്നാം മുന്നണി അധികാരത്തില്‍ വരുകയും ചെയ്താല്‍ ആഭ്യന്തരവും പ്രതിരോധവും തന്നാല്‍ മതി

പിണങ്ങാറായി : സാര്‍ പറഞ്ഞകാര്യം ആലോചിക്കാവുന്നതാണ്` . വെളിവില്ലാത്തവന്റെ മൊട്ടത്തലക്ക് ഒരു കൊട്ട് കൊടുത്ത് നമ്മടെ വഴിക്കു കൊണ്ടുവരാന്‍ ശ്രമിക്കാം പറ്റിയില്ലെങ്കില്‍ ചെവിക്കു പിടിച്ചു പുറത്താക്കാം. സാര്‍ പറഞ്ഞമാതിരി എല്ലാകാര്യവും ഒത്തു വന്നാല്‍ ആഭ്യന്തരം തങ്കള്‍ക്ക് തന്നെ അതു ഉറപ്പു

സദനി : അച്ചുമ്മാമ ഉടക്കുണ്ടാക്കോ അല്ലെങ്കില്‍ ആഭ്യന്തര കാര്യത്തില്‍ കാരക്കാട്ടെ പ്രകാശനു എന്തെങ്കിലും എതിര്‍പ്പുണ്ടാകോ

പിണങ്ങാറായി : സാര്‍ ജയദേവന്‍ സഖാവ് പറഞ്ഞത് കേട്ടിട്ടില്ലേ " പാര്‍ട്ടിയെന്നാല്‍ പിണങ്ങാറായി" എന്നാണു ജയദേവന്‍ പറഞ്ഞതു.. അതു സത്യമാണു . ഞാന്‍ ഫോണ്‍ വെക്കുകയാണു . ആരോ പുറത്തുവന്നിട്ടുണ്ട് .

സദനി : സിബിഐ ഒന്നുമല്ലല്ലൊ പുറത്ത്..

പിണങ്ങാറായി : ഊതല്ലെ സാറേ


വെളിവില്ലാത്തവന്‍ - പിണങ്ങാറായി



പിണങ്ങാറായി : ഞാനാ പിണങ്ങാറായി . താങ്കള്‍ രണ്ടിലൊന്നു തീരുമാനിക്കണം

വെളിവില്ലാത്തവന്‍ : പൊന്നാനിയില്‍ പൊതു സമ്മതന്‍ തന്നെ നില്ക്കും . പൊതു സമ്മതന്‍ ഞങ്ങളുടെ മാത്രം സമ്മതന്‍ ആയിരിക്കും . അതാരെന്നു ഞങ്ങള്‍ തന്നെ തീരുമാനിക്കും

പിണങ്ങാറായി : അതൊന്നും പറ്റില്ല അതൊക്കെ സദനി സാര്‍ തീരുമാനിക്കും . സദനി സാര്‍ക്ക് സമ്മതനായവനാണ്` പൊന്നാനിയിലെ പൊതു സമ്മതന്‍

വെളിവില്ലാത്തവന്‍ : അതൊന്നു കാണണം

പിണങ്ങാറായി : ഇങ്ങോട്ടു മാറിനില്‍ക്കു ഞാന്‍ കാട്ടിത്തരാം . താങ്കള്‍ ഉടക്കാനാണു ഭാവമെങ്കില്‍ താങ്കളുടെ പാര്‍ട്ടിയെ ഏഡിഎഫില്‍ നിന്നു പുറത്താക്കാന്‍ ഞാനും സദനി സാറും തിരുമാനിച്ചിട്ടുണ്ട്

വെളിവില്ലാത്തവന്‍ : ഓ പിന്നേ.. ( ദേഷ്യപ്പെട്ടു ഫോണ്‍ കട്ടുചെയ്യുന്നു)


വെളിവില്ലാത്തവന്‍ - ആഡി ബദാമന്‍ (മലയാളപരിഭാഷ)


വെളിവില്ലാത്തവന്‍ : ബദാമന്‍ സാറെ ആകെ പ്രശ്നമാ . പൊന്നാനിയെ കുറിച്ചു അവര്‍ പറയുന്നത് കേട്ടില്ലെങ്കില്‍ നമ്മളെ ഏഡിഎഫില്‍ നിന്നു പുറത്താക്കും എന്നാണു പറയുന്നത്

ബദാമന്‍ : അതു ചുമ്മാ പറയാ

വെളിവില്ലാത്തവന്‍ : പറഞ്ഞത് അച്ചുമ്മാമ്മ യല്ല പിണങ്ങാറായിയാണു

ബദാമന്‍ : അങ്ങിനെ വന്നാല്‍ മറ്റ് മൂന്നു സീറ്റും പ്രശ്നമാകുമല്ലൊ..?

വെളിവില്ലാത്തവന്‍ : മറ്റ് മൂന്നും മൂഞ്ചും

ബദാമന്‍ : അങ്ങിനെയെങ്കില്‍ പൊന്നാനി യുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്തോളൂ . പക്ഷേ പത്രക്കാര്‍ക്കും മറ്റുമൊന്നും നമ്മള്‍ വിട്ടുവീഴ്ച്ച ചെയ്തതാണെന്നു തോന്നരുതു

വെളിവില്ലാത്തവന്‍ : വിട്ടുവീഴ്ച ചെയ്യാതെ പറ്റില്ല .. എന്നലും അവസാന പ്രതീക്ഷ എന്ന നിലയില്‍ അച്ചുമ്മാമ്മയെ ഒന്നു മൂപ്പിച്ചു നോക്കട്ടേ


വെളിവില്ലാത്തവന്‍- അച്ചുമ്മാമ



അച്ചുമ്മാമ്മ : എടോ വെളിവില്ലാത്തവനേ തന്റെ നമ്പര്‍ മൊബൈലില്‍ കണ്ടപ്പോഴേ മനസിലായി . എന്തിനാ എന്നെ വിളിക്കുന്നതെന്നു . എന്നെ എപ്പോഴും തള്ളിപ്പറഞ്ഞിട്ടുള്ള നിങ്ങളെ ഞാന്‍ സഹായിക്കില്ല .. ഇല്ല ഇല്ല ( ഫോണ്‍ കട്ട്)


പിണങ്ങാറായി - സദനി- മൂന്നത്താണി ( വോയ്സ് കോണ്‍ഫറന്‍സ്)



പിണങ്ങാറായി : സാറെ സ്താനാര്‍ത്ഥിയെ തീരുമാനിച്ചൊ

സദനി : മൂന്നത്താണിയെ നിര്‍ത്തിയാലോ എന്നാണ്` അലോചിക്കുന്നതു

പിണങ്ങാറായി : അതാരാ

സദനി : അതെനിക്കും അറിയില്ല , ഞാന്‍ മൂന്നത്താണിക്കു ഒന്നു കോള്‍ ചെയ്യാം കോണ്‍ഫറന്‍സ് വഴി താങ്കള്‍ക്കും സംസരിക്കം

പിണങ്ങാറായി : അങ്ങിനെയാവട്ടെ

മൂന്നത്താണി : ഏത് മറ്റേതിലേ മോനാടാ നട്ടപ്പാതിരക്കു ഫോണ്‍ ചെയ്യുന്നത്

സദനി : ഞാന്‍ സദനി കൂടെ പിണങ്ങാറയിയുമുണ്ട്

മൂന്നത്താണി : ഓ നിങ്ങളോ എന്താവിശേഷിച്ചു

സദനി : താങ്കള്‍ പൊന്നാനിയില്‍ തെരഞ്ഞെടുപ്പില്‍ പൊതു സമ്മതനായി മത്സരിക്കണം

മൂന്നത്താണി : ഞാനോ പൊന്നാനിയിലോ .. പൊതു സമ്മതന്‍ എന്ന പാര്‍ട്ടിയൊക്കെ കേരളത്തിലുണ്ടോ

പിണങ്ങാറായി ; പൊതു സമ്മതന്‍ എന്നാല്‍ പാര്‍ട്ടിയല്ല

മൂന്നത്താണി : അതെന്തെങ്കിലും ആവട്ടെ , ഞാന്‍ തയ്യറാണ്` .. ജയിക്കില്ലെ

പിണങ്ങാറായി ; ജയിക്കുന്നകാര്യം ഉറപ്പല്ലെ



പിണങ്ങാറായി - ബ്ലോഗര്‍ സൂപ്പര്‍ സ്റ്റാര്‍ മൊയ്തുട്ടി


മൊയ്തുട്ടി : സഖാവേ ഞാന്‍ മൊയ്തുട്ടി

പിണങ്ങാറായി : എന്താ മൊയ്തുട്ടി പടങ്ങളൊക്കെ പൊട്ടാണല്ലോ

മൊയ്തുട്ടി ; എന്തു പറയാനാ . വല്ലാത്ത കഷ്ടപ്പാടിലാ സാറൊന്നു സഹായിക്കണം

പിണങ്ങാറായി : എടോ തന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ ലവാലിന്‍ കാരില്‍ നിന്നു ഞാന്‍ പണം വാങ്ങിയിട്ടില്ല . പിന്നെ എങ്ങിനെയാ ഞാന്‍ സഹായിക്കാ

മൊയ്തുട്ടി : ഞാന്‍ പണം തന്നു സഹായിക്കാനല്ല പറഞ്ഞത്

പിണങ്ങാറായി : പിന്നെ

മൊയ്തുട്ടി : സാര്‍ എന്നെ പൊന്നാനിയിലെ പൊതു സമ്മത സ്ഥനാര്‍ത്ഥിയാക്കണം

പിണങ്ങാറായി : തീയേറ്ററില്‍ പോലും ആളെകയറ്റാന്‍ പരാജയപ്പെടുന്ന താങ്കളെങ്ങിനാ പോളിങ് ബൂത്തില്‍ ആളെ കയറ്റാ .

മൊയ്തുട്ടി : സാര്‍ പേടിക്കണ്ട . വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയുട്ടുണ്ട് കോടിക്കണക്കിനു ആളുകള്‍ വായിക്കുന്ന ബ്ലോഗാണ്` എന്റെതു അവരോക്കെ എനിക്കു വോട്ട് ചെയ്യും

പിണങ്ങാറായി: എന്റെ മൊയ്തുട്ടി ആകെ പത്തു പതിനഞ്ചു ലക്ഷം വോട്ടര്‍മാരെ പൊന്നാനിയിലൊള്ളൂ

6 Comments:

വാഴക്കോടന്‍ ‍// vazhakodan said...

നല്ല നര്‍മ്മ ഭാവന. നന്നായിട്ടുണ്ട്................സസ്നേഹം .... വാഴക്കോടന്‍

Anonymous said...

Hhahaha really wonderful one..

It gave me a lighter vein while in office.

Especially the CBI part...hahah still laughing,

Have a nice day

Vinu

ശ്രീക്കുട്ടന്‍ | Sreekuttan said...

രസകരമായിരിക്കുന്നു..

saju john said...

Its really amazing.......

Keep it up dear....

ബഷീർ said...

നന്നായിട്ടുണ്ട്

Unknown said...

രസിച്ചു.

minute workers

©2008,2009 JITHIN