Friday 6 March, 2009

മനസറിയാത്തവനെ അമേരിക്കന്‍ ദക്ഷിണ - ദക്ഷിണ ആധുനിക വിമര്‍ശകനായ സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തില്‍ പ്രശംസിച്ചതിനെ പറ്റി

രണ്ട് ദിവസമായി ഞാന്‍ വല്ലാത്ത ധര്‍മ്മ സങ്കടത്തിലായിരുന്നു . അതിനു കാരണം എന്റെ നര്‍മ്മലഹരി എന്ന ബ്ലോഗിന്റെ മലയാള തര്‍ജമ വായിച്ചതിനു ശേഷം അമേരിക്കന്‍ ദക്ഷിണ - ദക്ഷിണ ആധുനിക വിമര്‍ശകനായ സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തില്‍ എനിക്കു അയച്ച ഒരു ഈ മെയില്‍ ആണ്‌ . എന്നെയും എന്റെ ബ്ലോഗിനെയും വല്ലാതെ പുകഴ്ത്തിക്കൊണ്ടാണ്‌ സുഡോള്‍ഫ് സ് സിഡാന്‍ എനിക്കു മെയില്‍ അയച്ചത്. ആ മെയില്‍ ബൂലോകര്‍ക്കുമുന്നില്‍ പരസ്യപ്പെടുത്തി ഒന്നു ആളാകണമെന്ന് വല്ലാത്ത ആഗ്രഹം പക്ഷെ അത് അല്‍പ്പത്തരമാകുമോ എന്ന ചിന്ത ആഗ്രഹത്തിനു വിലങ്ങുതടിയായി നിന്നു. അങ്ങനെ ഇരിക്കുമ്പോളാണ്` എം.കെ ഹരികുമാറിന്റെ ഒരു ബ്ലോഗ് പോസ്റ്റ് കണ്ണില്‍പ്പെട്ടതു, അതു വായിച്ചപ്പോള്‍ എനിക്കു കിട്ടിയ മെയില്‍ ബൂലോകരെ കാണിക്കാനുള്ള ധൈര്യം കിട്ടി

ആദ്യം ആരാണു സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തില്‍ എന്നു പറഞ്ഞുകൊണ്ട് മെയിലിലേക്ക് കടക്കാം . മെയില്‍ കിട്ടുന്നതു വരെ എനിക്കും ആളെ അറിയില്ലായിരുന്നു . അദ്ദേഹം മുന്‍പ് ജോര്‍ജ്ജ് ബുഷിനേയും ഇപ്പോള്‍ ഒബാമയെയും വിറപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. അമേരിക്കയിലെ പ്രമുഖ ദക്ഷിണ- ദക്ഷിണ ആധുനിക ചിന്തകനാണു (ഇതൊക്കെ അദ്ദേഹം തന്നെ മെയിലില്‍ എഴുതിയിരുന്നതാണ്`).

ഇനി മെയിലില്‍ എന്നെയും ബ്ലോഗിനെയും കുറിച്ചു എഴുതിയ ഭാഗത്തിന്റെ മലയാള പരിഭാഷ " മനസറിയാതെ താങ്കളെ പോലെ അതിശക്തരായ എഴുത്തുകാര്‍ അമേരിക്കയില്‍ ഇല്ലാതെ പോയല്ലോ. താങ്കള്‍ വളരെ വലിയ ചിന്തകനാണ്. തങ്കളുടെ ബ്ലോഗിലേ ചില ലേഖനങ്ങളുടെ തര്‍ജമ വായിച്ചു ഞാന്‍ പോട്ടിപ്പൊട്ടി ചിന്തിച്ചു ചിരിക്കാറുണ്ട് (എങിനെയാണാവോ ചിന്തിച്ചു ചിരിക്കാ..!!) . എന്റെ ഭാര്യ പിണങ്ങിനില്‍ക്കുമ്പോള്‍ ഞാന്‍ താങ്കളുടെ പോസ്റ്റുകളെ കുറിച്ചു പറയും അപ്പോള്‍ അവള്‍ പുഞ്ചിരിക്കും അങ്ങനെ ഞങ്ങളുടെ പിണക്കം മാറും .ഞങ്ങളുടേ ദാമ്പത്യ ജീവിതം തകരാതിരിക്കുന്നതു സത്യം പറഞ്ഞാല്‍ താങ്കള്‍ കാരണമാണ്. എന്റെ കല്യാണം കഴിഞ്ഞിട്ട് 10 വര്‍ഷമായി എന്നിട്ടും കുട്ടികള്‍ ഉണ്ടായില്ല ഞാന്‍ ഭാര്യയോടു താങ്കളുടെ പോസ്റ്റുകള്‍ വായിക്കാന്‍ പറഞ്ഞു . അദ്ഭുത മെന്നു പറയട്ടെ അവള്‍ക്കിപ്പോള്‍ ഗര്‍ഭം പതിമ്മൂന്നാം മാസമാണ്` (ബ്ലോഗ് വഴിയുണ്ടാകുന്ന ഗര്‍ഭം പതിനാലു മാസം വരെ നീളുമത്രെ) . ഞാന്‍ ഒബാമയോടു താങ്കളുടെ പോസ്റ്റുകളെ കുറിച്ചു പറഞ്ഞിരുന്നു . അദ്ദേഹം തര്‍ജമ വായിക്കാന്‍ കൂട്ടാക്കിയില്ല . പകരം മലയാളം പഠിച്ചിട്ട് ചൂടും ചൂരും ഒട്ടും ചോരാതെ താങ്കളുടെ ബ്ലോഗ് വായിക്കാനാണത്രെ അദ്ദേഹത്തിനു താല്‍പ്പര്യം . താങ്കളുടെ ബ്ലോഗ് തര്‍ജമകൂടാതെ വായിക്കാനായി ഒബാമയും ഞാനും മറ്റു അമേരിക്കന്‍ നിവാസികളും മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണു...." ഇങ്ങനെ പോകുന്നു.. സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തിലിന്റെ ഈ മെയില്‍ ..ഇനി നിങ്ങള്‍ പറയൂ എന്നെ പുകഴ്ത്തിക്കൊണ്ട് എനിക്കു കിട്ടിയ മെയില്‍ പരസ്യപ്പെടുത്തിയതു അല്‍പ്പത്തരമായോ..? മടിക്കാതെ പറഞ്ഞോളൂ....

4 Comments:

മനസറിയാതെ said...

ഇനി നിങ്ങള്‍ പറയൂ എന്നെ പുകഴ്ത്തിക്കൊണ്ട് എനിക്കു കിട്ടിയ മെയില്‍ പരസ്യപ്പെടുത്തിയതു അല്‍പ്പത്തരമായോ..? മടിക്കാതെ പറഞ്ഞോളൂ....

പൊട്ട സ്ലേറ്റ്‌ said...

തകര്‍ത്തു.

ചങ്കരന്‍ said...

ഹമ്മേ ഇതു തന്നെ താങ്ങുന്നില്ല.

Akshay S Dinesh said...

തമാശ

minute workers

©2008,2009 JITHIN