Monday 23 March, 2009

തരൂരിന്റെ ലീലാവിലാസങ്ങള്‍

നിങ്ങള്‍ എത്ര പേര്‍ ഈ വര്‍ത്ത വായിച്ചു എന്നറിയില്ല വായിക്കാത്തവര്‍ക്കായി വാര്‍ത്തയുടെ ചുരുക്കം ഇവിടെ നല്‍കുന്നു

"തരൂര്‍ കോടതിയില്‍ ഹാജരാകണമെന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടു. ദേശീയഗാനത്തോട്‌ അനാദരവ്‌ കാണിച്ചുവെന്ന കേസിലാണ്‌ തരൂരിന്‌ കോടതി നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ദേശീയ ഗാനം പാടുമ്പോള്‍ അമേരിക്കയില്‍ ദേശീയ ഗാനം പാടുമ്പോള്‍ ചെയ്യുന്നതുപോലെ വലതുകൈ നെഞ്ചോട്‌ ചേര്‍ത്ത്‌ വയ്‌ക്കണമെന്ന്‌ ശശി തരൂര്‍ സദസ്യരോട്‌ പറഞ്ഞിരുന്നു. അതനുസരിച്ച്‌ പലരും അങ്ങനെ ചെയ്‌തു. ദേശീയഗാനം അലപിക്കുമ്പോള്‍ ഇന്ത്യ തുടര്‍ന്നുവന്ന അറ്റന്‍ഷന്‍ രീതിയ്‌ക്ക്‌ വിപരീതയമായി അമേരിക്കന്‍ രീതി സ്വീകരിച്ചത്‌ അനുചിതമാണെന്ന്‌ കോടതി നിരീക്ഷിച്ചു."(കടപ്പാടു: ദാറ്റ്സ് മലയാളം)

ഇനി തരൂര്‍ അമേരിക്കയില്‍ നടക്കുന്ന പലകാര്യങ്ങളും ഇന്ത്യയിലേക്കു പറിച്ചു നട്ടേക്കും

1)ദേശീയഗാനം ചൊല്ലുമ്പോള്‍ അമേരിക്കന്‍ രീതി പിന്‍തുടരുക മാത്രമല്ല അമേരിക്കന്‍ ദേശീയഗാനം തന്നെ ഇന്ത്യയുടെ ദേശീയഗാനമാക്കണം

2)ഇനി മുതല്‍ അതിഥികളെ കൈകൂപ്പി കൊണ്ട് സ്വീകരിക്കരുത് കെട്ടിപ്പിടിച്ചു കൊണ്ട് സ്വീകരിക്കണം ഉമ്മകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം (ഒത്താല്‍ ഫ്രഞ്ച് തന്നെ നല്‍കണം)

3)ഇനി മുതല്‍ സ്ത്രീകള്‍ സാരി ധരിക്കരുതു പകരം അമേരിക്കയിലെ പോലെ അര്‍ദ്ധനഗ്നത പുറത്തുകാട്ടുന്ന വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ പുരുഷന്‍മാര്‍ കോട്ടും സ്യൂട്ടും ധരിക്കണം

4)സ്ത്രീകളുടെ മദ്യപാനം പുകവലി എന്നിവ പ്രോത്സാഹിപ്പിക്കണം . നാടിന്റെ മുക്കിലും മൂലയിലും ഡാന്‍സ് ബാറുകളും കാസിനോകളും സ്ഥാപിക്കണം

5)മലയാളികള്‍ ദേഷ്യം നിരാശ എന്നിവ വരുമ്പോള്‍ സര്‍വ്വദേശീയമായി ഉപയോഗിക്കുന്ന "മ _ ര്" എന്നവാക്ക് മാറ്റി പകരം f_ck എന്ന വാക്ക് ഉപയോഗിക്കണം

6)പ്രായപൂര്‍ത്തിയാകുന്നതിനു മുന്പു ലൈംഗിക ബന്ധമാവാം ,ഒരാള്‍ക്ക് എത്ര ഇണയേവേണമെങ്കിലും സ്വീകരിക്കാം

7)സദ്യക്കു പകരം പിസയും ബര്‍ഗറും നല്‍കണം

8)താജ്മഹല്‍ തല്ലിപ്പൊളിച്ച് അവിടെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പണിയണം

9)മറ്റുരാജ്യങ്ങളെ എപ്പോഴും ശത്രുക്കളായികാണണം ഇടക്കിടക്കു ബെര്‍മ ബൂട്ടാന്‍ നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കണം

10)ഹോളിവുഡ് സിനിമകളൊടൂ കടപിടിക്കാന്‍ നമുക്കു കഴിയില്ല എന്നാല്‍ കിടപ്പറരംഗങ്ങളിലെങ്കിലും ഒന്നു മത്സരിക്കാന്‍ ഷക്കീല തിരുച്ചുവരണം

9 Comments:

മനസറിയാതെ said...

സ്വന്തം രാജ്യത്തിന്റെ ആത്മാവായ ദേശീയഗാനം അമേരിക്ക ചൊല്ലുന്നതുപോലെ ചൊല്ലണമെന്നു പറഞ്ഞ തരൂര്‍ ഇത്രയും കൂടി പറഞ്ഞാലും ഒരു അത്ഭുതവുമില്ല ... ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയ തരൂര്‍ ഇന്ത്യനോ അതോ...?

പക്ഷപാതി :: The Defendant said...

ഇനി ഇന്ത്യേടെ പേര് മാറ്റേണ്ടി വര്വോ?

Akshay S Dinesh said...

ഫുട്ബോള്‍ കളിക്കാര്‍ നെന്ചില്‍ കൈ വെച്ച് ദേശീയ ഗാനം ചെല്ലുന്നത് കാണുമ്പോള്‍ ഞാന്‍ പല പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട് അങ്ങനെ ചെയ്യണം എന്ന്.
ഹൃദയത്തില്‍ നിന്നും നേരെ ദേശത്തോട് പാടുന്നു.
പാവം ശശി തരൂര്‍ . നല്ലത് മാത്രം ഉദ്ദേശിച്ചു ചെയ്തതാകണം

asdfasdf asfdasdf said...

ദേശീയഗാനം നെഞ്ചോട് ചേര്‍ത്തുപിടിച്ച് ചെല്ലുന്നത് ഇത്രവലിയ അപരാധമാണെന്ന് ഇന്നാണ് മനസ്സിലായത്. ഗ്രേറ്റ്.

മനനം മനോമനന്‍ said...

പക്ഷപാതി,
അറിയാതെ “അമേരിന്ത്യ” എന്നൊന്നും കയറി പറഞ്ഞുകളയരുത്‌. നമ്മളായിട്ടെന്തിനാ ഒരു പേരു നിർദ്ദേശിച്ചു കൊടുക്കുന്നത്‌? അതൊക്കെ രാജ്യ ദ്രോഹമാ! തരൂർ അങ്ങ്‌ അമേരിയ്ക്കയിലേയ്ക്കു പോകും. പാവം നമ്മളോ?

വാഴക്കോടന്‍ ‍// vazhakodan said...

ഒരു ഇസ്രായേലി ബന്ധവും ഉള്ള ഈ പുള്ളിക്കാരനെ മുസ്ലിം ലീഗുകാര്‍ ശൈഖുനാ തരൂര്‍ എന്ന് വിളിക്കുന്ന കാലം വിദൂരമല്ല! ഇതൊക്കെ കാണാനായി എന്നെയിവിടെത്തന്നെ ഇടുന്ന ദൈവമേ അവരെയൊക്കെ അങ്ങ് വിളിച്ചൂടെ? ഇത്തിരി എരിവു കൂടീട്ടോ! ന്നാലും കേമായി!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"Blogger Akshay S Dinesh said...

ഫുട്ബോള്‍ കളിക്കാര്‍ നെന്ചില്‍ കൈ വെച്ച് ദേശീയ ഗാനം ചെല്ലുന്നത് കാണുമ്പോള്‍ ഞാന്‍ പല പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട് അങ്ങനെ ചെയ്യണം എന്ന്.
ഹൃദയത്തില്‍ നിന്നും നേരെ ദേശത്തോട് പാടുന്നു.
പാവം ശശി തരൂര്‍ . നല്ലത് മാത്രം ഉദ്ദേശിച്ചു ചെയ്തതാകണം"


സുഹൃത്തേ, Akshay S Dinesh,

അങ്ങനെ ആഗ്രഹമുണ്ടെങ്കിലും ചെയ്യാന്‍ പറ്റില്ലല്ലോ. നമുക്ക് പല ആഗ്രഹങ്ങളും കാണും. അമേരിക്കക്കാരന്‍ ചെയ്യുന്ന പോലെ ദേശീയ പതാക കൊണ്ട് അടിവസ്ത്രം തയ്ച്ച് ഉടുക്കാനും മറ്റും. പക്ഷെ പറ്റില്ലല്ലോ സഹോദരാ. നമുക്ക നമ്മുടെ ഭരണഘടനയില്‍ പറയുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉണ്ട്. അതേ പറ്റൂ. ദേശീയ ഗാനം ചൊല്ലുമ്പോള്‍ അറ്റന്‍ഷനായി നില്‍ക്കണമെന്നാണ് ( അത് എവിടെ വെച്ച് കേട്ടാലും ഒരു ഇന്ത്യന്‍ പൌരനാണെങ്കില്‍ അവിടെ അറ്റന്‍ഷനായി നില്‍ക്കണം) ചെറിയ ക്ലാസ്സില്‍ തന്നെ ഞാന്‍ പഠിച്ചിരിക്കുന്നത്. അത് അങ്ങനെയല്ലാതെ എന്റെ ഇഷ്ടത്തിന് ദേശീയ ഗാനത്തോടൊപ്പം ഡാന്‍സ് കളിക്കാനാണെനിക്കിഷ്ടം എന്ന് വെച്ചാ‍ലും സാധ്യമാവില്ലല്ലോ സുഹൃത്തേ.

അപ്പോള്‍ ശശി തരൂര്‍ എന്ന മാന്യന് ഇഷ്ടം പോലെ ചെയ്യാനുള്ളതല്ല നമ്മുടെ ദേശീയ ഗാനത്തിന്റെ ചിട്ടകള്‍. അദ്ദേഹത്തെ പോലെ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളുകള്‍ പ്രത്യേകിച്ചും ഇങ്ങനെ ചെയ്യരുതായിരുന്നു.

അമേരിക്കന്‍ വിധേയത്വത്തില്‍ മതി മറന്ന ഒരാള്‍ക്കേ ഇങ്ങെനെ പറയാന്‍ പറ്റൂ. അതനുസ്സരിക്കാന്‍ നട്ടെല്ലിന്റെ സ്ഥാനത്ത് മറ്റെന്തൊക്കെയോ ഉള്ളവരും. ന്യായീകരിക്കാന്‍ അതിന്റേം എച്ചില്‍ തിന്നുന്നവരും.

“പാവം ശശി തരൂര്‍ . നല്ലത് മാത്രം ഉദ്ദേശിച്ചു ചെയ്തതാകണം“

അതേ, അദ്ദേഹം ഒരു മന്ത്രിയാകാന്‍ ഉദ്ദേശിക്കുന്നു. പറ്റിയാല്‍ വിദേശകാര്യ മന്ത്രി തന്നെ.

Sriletha Pillai said...

When u get time pls visitthis pg

മനസറിയാതെ said...

പക്ഷപാതി

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ മിക്കവാറും മാറ്റണ്ടിവരും

Akshay S Dinesh

താങ്കളോടു പറയാനുള്ളത് വെട്ടിക്കാട്ട് ചേട്ടന്‍ പറഞ്ഞിട്ടുണ്ട് .

കുട്ടന്‍ മേനോന്‍

ഇപ്പോഴെങ്കിലും മനസിലായല്ലോ സന്തോഷം ഇനിയും കൂടുതല്‍ അറിയണമെങ്കില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ ഒന്നു പരാതിയാല്‍ മതി

മനനം മനോമനന്‍

അതുകലക്കി .പുള്ളിക്ക് അമേരിക്കയുണ്ട്

വാഴക്കോടന്‍

ശരിയാണു ആ കാലം വിദൂരമല്ല . പിന്നെ അമേരിക്കന്‍ സംസ്കാരത്തെ കുറിച്ചു ഒരു സധാരണ ഇന്ത്യക്കാരന്റെ കഴ്ചപ്പാടു അല്‍പ്പം എരിവുള്ളതുതന്നെയല്ലേ..? അതുകൊണ്ടാ പതിവില്ലാതെ അല്‍പ്പം എരിവു കൂട്ടിയത്..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്

താങ്കള്‍എഴുതിയത് വായിച്ചപ്പോള്‍സന്തോഷം തോന്നി . തരൂരിനെ ന്യായീകരിക്കുന്നവര്‍ അതൊന്നു വായിക്കട്ടെ (പിന്നെ എന്റെ അറിവു ശരിയാണെങ്കില്‍ അക്ഷയ് ബാല്യത്തിനും കൌമാരത്തിനും ഇടക്കുനില്‍ക്കുന്ന ഒരു പയ്യനാണു ആ ഒരു നിഷ്കളങ്കതയിലായിരിക്കുംഅങ്ങനെ ചിന്തിച്ചു പോയതു തിരുത്തിയതു നന്നായി)

maithreyi

സമയം കിട്ടി സന്ദര്‍ശിച്ചു

എല്ലാവര്‍ക്കും നന്ദി വീണ്ടും വരിക

minute workers

©2008,2009 JITHIN