Sunday 15 March, 2009

"പൊതു" പോയ സ്വതന്ത്രന്‍ അസൈന്‍ മൂന്നത്താണിയുടെ കവിത

രാവിലെ വീടിന്റെ മുറ്റത്തതാ കലീല്‌
ചെറിയ അലിക്കുട്ടീന്റെ കുറ്റി
കുറ്റിപ്പുറത്തു വെച്ചു തെറിപ്പിച്ച കലീല്‌
"എന്താ കലീലേ രാവിലത്തന്നെ..? "
"മൂന്നത്താണി സാറെ
പിണങ്ങാറായിയും സദനിയും
ഒന്നിച്ചിരുന്ന് പൊന്നാനിയിലെ
പൊതുസ്വതന്ത്രനെ തീരുമാനിച്ചു
അതുതാങ്കളാണ്‌ താങ്കളാണു
താങ്കളാണു സാറേ"
സന്തോഷം കൊണ്ടു ഞാന്‍
"ന്റെ പടച്ചോനേ"ന്ന് വിളിച്ചുപോയി
കലീലെന്നോടു കണ്ണുരുട്ടിക്കൊണ്ട്
പറഞ്ഞു "ഇനി നിങ്ങള്‍ സഖാവാണു
ഇനിയിങ്ങനെ പരസ്യമായി ദൈവത്തെ
വിളിച്ചേക്കരുത് വിളിക്കാന്‍ തോന്നുമ്പോള്‍
ആരും കേള്‍ക്കാത്തരീതിയില്‍ വിളിക്കേണം"
കേട്ടപാതി കേള്‍ക്കാത്തപാതി
ഞാന്‍ പ്രഖ്യാപിച്ചു ഞാനാണ്
പൊതുസ്വതന്ത്രന്‍
അതും പോരാഞ്ഞു പൊന്നാനിയിലെ
മതിലായ മതിലിലെല്ലാം
"പൊതു സ്വതന്ത്രന്‍ മൂന്നത്താണിയെ
വിജയിപ്പിക്കുകയെന്നെഴുതിവെച്ചു"

അതിനിടക്കു വെളിവില്ലാത്തവനൊരു
വെളിപാടുണ്ടായി വെളിപാടില്‍
പലരും വിരണ്ടു ,എന്റെ പൊതുസ്വതന്ത്രത്വം
കയ്യാലപ്പുറത്തായി

വെളിവില്ലാത്തവന്റെ വെളിപാടുകേട്ട്
പിണങ്ങാറായിയെന്നെ ചതിച്ചു
കൂടെ സദനിയും ചതിച്ചു
കലീലിന്റെ അഡ്രസുമില്ല

എന്തായാലും നാണം കെട്ടു
ഇനി പിന്‍മാറില്ലെന്നുറപ്പിച്ച്
വളാഞ്ചേരി ടൌണിലേക്കിറങ്ങിയ
എന്നെകണ്ട എന്റെ കോളെജിലെ
കുട്ടികള്‍ കൂകിവിളിച്ചുകോണ്ട് പറഞ്ഞു
നോക്കടാ പൊന്നാനിയിലെ
പൊതു പോയ സ്വതന്ത്രന്‍
നമ്മടെ പ്രിന്‍സിപ്പാളുസാറേ

കൂട്ടരേ അരെങ്കിലും പറയുന്നതും കേട്ട്
മുന്നിലെന്താ പിന്നിലെന്താ എന്നു നോക്കാതെ
ഇറങ്ങിപ്പുറപ്പെടാന്‍ തൊന്നുമ്പോള്‍
ഓര്‍ക്കുക നിങ്ങളീ അത്താണി പോയ
മൂന്നത്താണിയെ

(കൈവിട്ടിട്ടില്ല ഞാനിപ്പോഴും
കൈവിട്ടു പോയിക്കൊണ്ടിരിക്കുമീ
എന്‍ പൊതുസ്വതന്ത്ര സ്വപ്നത്തെ")

3 Comments:

വാഴക്കോടന്‍ ‍// vazhakodan said...

"പൊന്നാനിയാരെന്നു ചോദിച്ചു,
രണ്ട് അത്താണിയെന്നു ചൊല്ലിനേന്‍,
വെളിയം കേട്ടഥ കോപിച്ചു,
കുഞാമുവേ പൊറുക്കണേ.."
പൊന്നാനി കിടന്നു കൊഴഞ്ഞു മറിയുകയല്ലേ! ഇനിയെന്ത് എന്നുള്ളത് കാത്തിരുന്നു കാണാം!

നരിക്കുന്നൻ said...

അയാൾക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ... ഗോദയിലിറങ്ങിപോലും...പോന്നാനി ഈ തിരഞ്ഞെടുപ്പിന്റെ താരമാകും എന്ന് തീർച്ച.

പാവപ്പെട്ടവൻ said...

പേടികണ്ടാ രണ്ട് അത്താണി സഖാവേ
ചോര ചെന്കൊടി ഏന്തി
പിന്നാലെ അങ്ങ് പോന്നാട്ടെ

minute workers

©2008,2009 JITHIN