അറിഞ്ഞില്ലേ ഡിഗ്രി പഠനത്തിന്റെ കൂടെ സൌജന്യ മായി ഇനി കമ്മ്യൂണിസവും പഠിക്കാം അധികം വൈകാതെ തന്നെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കു ഈ സൌഭാഗ്യം ലഭിക്കാനാണു സാധ്യത വാര്‍ത്ത മാത്തുക്കുട്ടിച്ചായന്റെ വെബ്‌സൈറ്റിലുണ്ട്
ഈ വാര്‍ത്ത ശരിയാണോ എന്നറിയാന്‍ നര്‍മ്മലഹരി സഖാവ് പിണങ്ങാറായിയുമായി ബാന്ധപ്പെട്ടു (ആ ബന്ധപ്പെടലല്ല) വീട്ടിലേക്കു കയറിച്ചെന്ന ഞങ്ങളോടു പിണങ്ങാറായി " പരിപ്പു വടയും കട്ടന്‍ ചായയും എടുക്കട്ടെ അതോ ബര്‍ഗറും പെപ്സിയോ " 'പരിപ്പുവടയും കട്ടന്‍ ചായയും' ഇതു കേട്ട ഞാനൊന്നു ഞെട്ടി എന്റെ ഞെട്ടല്‍ മനസിലാക്കിയ പിണങ്ങാറായി "ചില കണ്‍ട്രി സഖാക്കന്‍മാര്‍ ഇടക്കൊക്കെ വരാറുണ്ട് അവര്‍ക്കു വേണ്ടികരുതിയതാ"
മുഖവുരയൊന്നും കൂടാതെ പിണങ്ങാറായിയോടു വാര്‍ത്തയുടെ സത്യാവസ്ഥയെ കൂറിച്ചു അന്വേഷിച്ചു പിണങ്ങാറായിയുടെ മറുപടി " വാര്‍ത്ത 100% സത്യമാണു ഇപ്പോള്‍ ബിരുദതലത്തില്‍ മാത്രമേ കമ്മ്യൂണിസം പഠിപ്പിക്കാന്‍ ഉദ്യേശിക്കുന്നൊള്ളൂ. സമീപ ഭാവിയില്‍ തന്നെ കുഞ്ഞിന്` അമ്മയുടെ മുലപ്പാലിനൊപ്പം കുറച്ചു കമ്മ്യൂണിസം കൂടി നല്കാന്‍ നിയമം കൊണ്ട് വരും (പിബി യുടെ പരിഗണനയിലാണു ഈ വിഷയം) ഏത് ബിരുദവിഷയമെടുത്താലും കമ്മ്യൂണിസം പഠിച്ചിരികണം ആ രീതിയിലണു സിലബസ് ക്രമീകരിക്കാന്‍ പോകുന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കൂടെകമ്മ്യൂണിസവും പഠിച്ച് വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി "സഖാവ് ഡോക്ടര്‍" എന്നറിയപ്പെടും അതുപോലെ തന്നെ മറ്റ് കോഴ്സ് പഠിക്കുന്നവരും
(ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ജേര്‍ണലിസത്തോടൊപ്പം കമ്മ്യൂണിസം കൂടി പഠിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ഡിക്ഷണറിയില്‍ നിന്നു മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വാക്ക് നീക്കം ചെയ്യുന്നതായിരിക്കും)
സിലബസിനെ കുറിച്ച് വ്യക്തത കൈവന്നിട്ടില്ലെങ്കിലും പിണങ്ങാറായി സിലബസിനെ കൂറിച്ചു ചില സൂചനകള്‍ തന്നു" എന്നും ഒരു മണിക്കൂര്‍ വെച്ച് ഒരു കമ്മ്യൂണിസ്റ്റ് എങ്ങിനെയാവരുതു എന്ന വിഷയത്തെ കുറിച്ചു ക്ലാസ് ഉണ്ടാകും അച്ചുമ്മാമ്മയെ ഉദാഹരിച്ചാണു ക്ലാസ് മുന്‍പോട്ട് പോകുക പിന്നെ കണ്ണൂരിലെ സഖാക്കളുടെ വക വെട്ടും തടവും പ്രാക്ടിക്കല്‍ സഹിതം. സഖാവു സൂപ്പര്‍സ്റ്റാര്‍ മാമുട്ടിയുടെ വക ബ്ലോഗിലൂടെ എങ്ങിനെ കമ്മ്യൂണിസം പ്രൊജക്ട്ചെയ്യാം എന്ന വിഷയത്തെ കുറിച്ചു ക്ലാസ് ഉണ്ടാകും , മന്ത്രിയും മഹാകവിയുമായ ജി യുടെ വക "തേന്‍ മൊഴി" കളെ കുറിച്ചു ക്ലാസ് ഉണ്ടാകുംപിന്നെ കെ പി എന്‍ അഹമ്മദ് കുഞ്ഞിന്റെ വക കുരങ്ങന്‍ ചാട്ടം . ഈ പി ജയദേവന്‍ സഖാവിന്റെ വക ബോണ്ടും ബോണ്ടയും . പിണങ്ങാറായി എങ്ങിനെയാണു കൃസ്തുവിനും നബിക്കും തുല്യമാകുന്നതു എന്ന വിഷയത്തെ പി ജയദേവന്‍ കൈകാര്യം ചെയ്യും.
മടങ്ങും നേരം പിണങ്ങറായിയോട് ജനയാത്രയുടെ സമാപനത്തില്‍ ആരൊക്കെ പങ്കെടുക്കും എന്നു ചോദിച്ചു പിണങ്ങാറായി "സിബിഐ യുടെ കാടത്തത്തിനിരയായ പലരും പങ്കെടുക്കും സിസ്റ്റെര്‍ സ്റ്റെഫി , ഫാദര്‍ തത്രക്ക, ഫാദര്‍ ഡ്രസ്സൂരാന്‍ തുടങ്ങിയവര്‍ വേദിയുടെ മുന്നില്‍ തന്നെയുണ്ടാകും"
വാല്‍കഷ്ണം : നമ്മുടെ കുഞ്ഞെലിക്കുട്ടി സാഹിബങ്ങാനും കേരളത്തിന്റെ മുഖ്യമന്ത്രി ആയാല്‍ എന്തൊക്കെയാണാവോ സിലബസില്‍ ചേര്‍ക്കുക ഓര്‍ക്കുമ്പോളേ കോരിത്തരിക്കുന്നു പ്രാക്ടിക്കല്‍ കൂടി ഉണ്ടെങ്കില്‍ തൃപ്തിയായി...
Sunday, 8 February 2009
ഇനി ബിരുദ പഠനത്തിന്റെ കൂടെ സൌജന്യമായി കമ്മ്യൂണിസ പഠനവും
Posted by മനസറിയാതെ at 6:49 pm
Subscribe to:
Post Comments (Atom)
3 Comments:
കേരളത്തിലെ താഴ്ന്ന ജാതിക്കാരന്റെയും അത്താഴ പട്ടിണിക്കാരന്റെയും ജീവിത നിലവാരം മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സമാന അവസ്ഥയില്‍ ഉള്ളവരേക്കാള്‍ മെച്ചമാണ് എങ്കില്‍, അതില്‍ കമ്മുനിസ്റ്റ് പാര്‍ട്ടിക്ക് എന്തെങ്കിലും പങ്ക് ഉണ്ടെങ്കില്‍...അതിന്റെ ക്രെഡിറ്റ് അവര്‍ എടുത്തോട്ടെന്നെ...കൂട്ടത്തില്‍ കമ്മുനിസ്റ്റ് പാര്‍ട്ടികള്‍ മൂലം ഉണ്ടായ ദോഷങ്ങള്‍ കൂടി അനുബന്ധം ആയിട്ട് ചേര്‍ക്കുന്നത് നല്ലതായിരിക്കും ...പിന്നെ ആ ഭാഗത്ത് പഠിപ്പിക്കുന്ന മറ്റു വിഷയങ്ങളില്‍ ക്രിസ്ത്യന്‍ മിഷിനറിമാര്‍ നല്കിയ സംഭാവനകളും ഉണ്ട്. അത് പഠിക്കുന്ന ഹിന്ദു /മുസ്ലിം കുട്ടികള്‍ കൂട്ടത്തോടെ മതം മാറ്റം ഒന്നും ഇതുവരെ നടത്തിയിട്ടില്ല. അത് കൊണ്ടു കുട്ടികള്‍ കമ്മുനിസ്റ്റ് ആകാനുള്ള വല്യ സാദ്ധ്യത ഒന്നും കാണുന്നില്ല.
ക്ലാപ്പ്... ക്ലാപ്പ്...ക്ലാപ്പ്... ക്ലാപ്പ്...ക്ലാപ്പ്... ക്ലാപ്പ്...ക്ലാപ്പ്... ക്ലാപ്പ്...
ഇതു തന്നെയല്ലേ ഇപ്പോള്‍ കോളേജില്‍ നടക്കുന്നത്?
എത്ര വര്‍ക്കിങ്ങ് ദിവസം നാട്ടില്‍ ഉണ്ടാവോ?
Post a Comment