Tuesday 10 February, 2009

നിങ്ങള്‍ പ്രശസ്തനല്ലേ..അല്ലെങ്കില്‍ മരണശേഷം പ്രശസ്തനാവാന്‍ ഒരു വഴിയിതാ....

പലര്‍ക്കും തോന്നാറുണ്ട് ഞാന്‍ പ്രശസ്തനല്ലല്ലോ, എന്നെ ആര്‍ക്കും അറിയില്ലല്ലോ ,ഞാനൊക്കെ മരിച്ചാല്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിനു യാതൊരു തെളിവുമില്ലല്ലോ ,മരിക്കുന്നതിനു മുന്‍പ് പ്രശസ്തനായില്ലെങ്കില്‍ ഒന്നു മരിച്ചതിനു ശേഷമെങ്കിലും പ്രശസ്തനായാല്‍ മതിയായിരുന്നു ,പ്രശസ്തനാവാന്‍ എന്തും ചെയ്യാന്‍ തയ്യാറാണു എന്നൊക്കെ അത്തരക്കാര്‍ക്ക്ക് മരണ ശേഷം പ്രശസ്തനാവനുള്ള വഴിയാണു ഇവിടെ ഉപദേശിക്കുന്നത്

ആദ്യം ചെയ്യേണ്ടത് കുറച്ചു വെടിമരുന്നു കുപ്പിച്ചില്ലു പൊടി കുറച്ച പാരസെറ്റമൊള്‍ ഗുളിക പൊടിച്ചതു അങ്ങിനെ ചില്ലറ സാധനങ്ങള്‍ ഗോ മൂത്രത്തില്‍ കുഴക്കുക എന്നിട്ട് ഈ കുഴമ്പ് ഒരു ചെറിയ കുപ്പിയില്‍ നിറക്കുക (ഇങ്ങനെ ചെയ്യുന്നതു എന്തിനാണെന്ന് പിന്നീട് വിശദീകരിക്കാം) അതിനു ശേഷം കുറച്ചു വസ്ത്രം വാങ്ങണം ആ വസ്ത്രത്തില്‍ നിങ്ങളെ കാണുമ്പോള്‍ ഭീകരത തോന്നണം അത്തരത്തിലുള്ള വസ്ത്രങ്ങളാണു തെരഞ്ഞെടുക്കേണ്ടതു ഇനി ചെയ്യേണ്ടത് രാജ്യത്തിന്റെ ഏതെങ്കിലും പ്രധാനപ്പെട്ട സൈനിക കേന്ദ്രത്തിലേക്ക് ആ വസ്ത്രം ധരിച്ചു മുഖം മൂടികൊണ്ട് കുപ്പിയുമായി എങ്ങിനെയെങ്കിലും നുഴഞ്ഞു കയറുക. ഇനിയിപ്പൊള്‍ നുഴഞ്ഞുകയറ്റത്തിനിടക്കു സൈനികരുടെ കണ്ണില്‍ പെട്ടാല്‍ അവര്‍ നിങ്ങളോട് സ്വാഭാവിക മായി തോക്ക് ചൂണ്ടിക്കൊണ്ട് കീഴടങ്ങാന്‍ പറയും. അപ്പോള്‍ നിങ്ങള്‍ കയ്യിലിരിക്കുന്ന കുപ്പി ഉയര്‍ത്തികാട്ടിക്കൊണ്ട്
ഇതൊരു പ്രത്യേകതരം ബോംമ്പാണു എന്നു പറയണം ( പ്രത്യേകം ശ്രദ്ധിക്കുക മലയാള ഭാഷ മാത്രമേ ഉപയോഗിക്കാവൂ നിങ്ങള്‍ ഹിന്ദിയോ ഇംഗ്ലീഷോ തമിഴോ മറ്റോ സംസാരിച്ചാല്‍ നിങ്ങള്‍ തീവ്രവാദിയാണോ എന്ന കാര്യത്തില്‍ സൈനികര്‍ക്കു സംശയം ഉണ്ടാവാന്‍ സാധ്യതയുണ്ട് കാരണം ഇപ്പോള്‍ പിടിക്കപെടുന്ന തീവ്രവാദികളെല്ലാം "ദൈവത്തിന്റെ സ്വന്തം മക്കളാണല്ലോ") അതിനു ശേഷം എങ്ങോട്ടെങ്കിലും ഓടണം അധികം ഓടിത്തളരേണ്ടി വരില്ല അപ്പോഴേക്കും നിങ്ങളെ വെടിവച്ച്‌ കൊന്നിരിക്കും (നിങ്ങളുടെ കയ്യില്‍ ബോംമ്പ് ഉള്ളതു കൊണ്ട് സൈനികര്‍ നിങ്ങളെ ജീവനോടെ പിടിക്കില്ല)

നിങ്ങള്‍ ഒരു ഹിന്ദുവാണെങ്കില്‍ മരണശേഷം വളരെ പ്രശസ്തനാവും ഹിന്ദു തീവ്രവാദവും ഇന്ത്യയില്‍ ഉണ്ട് എന്നുപറയുന്നവര്‍ക്ക് ഏറ്റവും വലിയ തെളിവാണല്ലോ നിങ്ങളുടെ മരണം , എന്തിനു.. ന്യൂനപക്ഷ വോട്ടിനു വേണ്ടി കേന്ദ്രകേരള സര്‍ക്കാറുകള്‍ നിങ്ങളുടെ മരണം ഏറ്റെടുത്തോളും നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ പരിവാര സംഘടനകള്‍ നിങ്ങള്‍ക്കു വേണ്ടി രംഗത്തെത്തിറങ്ങും . ഇത്രയും പ്രശസ്തി പോരായെന്നുണ്ടെങ്കില്‍ സൈനികര്‍ കീഴടങ്ങാന്‍ പറയുംമ്പോള്‍ " മുതലിക്ക് കീ ജയ് , ശ്രീറാം സേനാ കീജയ് " എന്ന മുദ്രാവാക്യം മുഴക്കണം (മറ്റൊരു സംഘടനയ്ക്കും ജയ് വിളിക്കരുതു കാരണം ഇപ്പോള്‍ മാര്‍ക്കറ്റ് ഈ സേനക്കാണു)

ഇനി നിങ്ങള്‍ ക്രിസ്ത്യാനിയാണെങ്കില്‍ രക്ഷപ്പെട്ടു ഇതു വരെ ക്രിസ്ത്യന്‍ തീവ്രവാദം എന്നാല്‍ മതപരിവര്‍ത്തനമായിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ ഉപജ്ഞാതാവായി നിങ്ങള്‍ അറിയപ്പെടും ന്യൂനപക്ഷ വോട്ടിനു വേണ്ടി കേന്ദ്രകേരള സര്‍ക്കാറുകള്‍ നിങ്ങളുടെ മരണം ഏറ്റെടുക്കാന്‍ സാധ്യതയില്ല എന്നു വെച്ചു നിങ്ങള്‍ പേടിക്കേണ്ട .പരിവാരസംഘടനകള്‍ നിങ്ങളുടെ കാര്യം നോക്കിക്കോളും ,ക്രിസ്ത്യന്‍ തീവ്രവാദം ഉടലെടുക്കാന്‍ സാധ്യയുണ്ടെന്നു മുന്‍കൂട്ടി കണ്ടതു കൊണ്ടാണു ഒറീസയില്‍ കൂട്ടക്കൊല നടത്തിയതു എന്നു വരെ പറഞ്ഞു കളയും .ഇപ്പോഴും ക്രിസ്ത്യാനിയായ നിങ്ങള്‍ക്കു ഒരു സന്ദേഹമില്ലേ മരിച്ച ഹിന്ദുവിനെ പരിവാരസംഘടനകള്‍ നോക്കാന്‍ സാധ്യത ഉള്ളതു പോലെ നിങ്ങളെ ക്രിസ്ത്യനികള്‍ നോക്കുമോ യെന്നു അതൊക്കെ നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും ഒരു പക്ഷേ നിങ്ങള്‍ക്കു വേണ്ടി ഇടവകകളില്‍ ഇടയലേഖനങ്ങള്‍ വരെ ഇറങ്ങും

ഇനി നിങ്ങള്‍ മുസ്ലീം ആണെങ്കില്‍ വലിയ പ്രശസ്തിയൊന്നും കിട്ടാന്‍ സാധ്യതയില്ല നിങ്ങളുടെ മരണം വലിയ കോളിളക്കമൊന്നു സൃഷ്ടിക്കില്ല ചിലപ്പോള്‍ പരിവാര സംഘടനകള്‍ പോലും തിരിഞ്ഞു നോക്കി എന്നു വരില്ല എന്നു വച്ചു വിഷമിക്കെണ്ട ഓടുന്ന സമയത്തു "അല്‍ ഖ്വയ്ത കീ ജയ് , ബിന്‍ ലാദന്‍ കീ ജയ് " എന്നു ഉറക്കെ ജയ് വിളിക്കണം .നിങ്ങളുടെ മരണം ബിന്‍ ലാദന്‍ ഇന്ത്യയിലോട്ട് തീവ്രവാദികളെ ഇറക്കിയുട്ടുണ്ട് അല്‍ ഖ്വയ്ത ഇന്ത്യയില്‍ വേരോട്ടം തുടങ്ങി എന്ന നിലയിലുള്ള ചര്‍ച്ചകള്‍ക്കു കാരണമാകും നിങ്ങളെ പരാമര്‍ശിക്കാതെ ചര്‍ച്ചകള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. അങ്ങിനെ നിങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കും . ഒരു കാര്യം കൂടി ഇതുവരെ യുള്ള അനുഭവംവെച്ച് നിങ്ങള്‍ക്കു ഒടുക്കത്തെ ഭാഗ്യമുണ്ടെങ്കില്‍ കൂടീ സമുദായം നിങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യത കുറവാണു

ഇപ്പോഴും ഒരു സംശയം ബാക്കിയില്ലേ ആദ്യം നടത്തിയ "ബോംമ്പ്" നിര്‍മാണത്തെ കുറിച്ചു. അങ്ങിനെ "ബോംമ്പ്" ഉണ്ടാക്കാന്‍ കാരണം നിങ്ങളെ ഒന്നു കൂടി പ്രശസ്തനാക്കാന്‍ വേണ്ടിയാണു. തീര്‍ച്ചയായും നിങ്ങളുടെ മരണശേഷം ആ ബോംമ്പ് പരിശോധനക്കു വിധേയമാക്കും .അതിലടങ്ങിയിരിക്കുന്ന അസംസ്കൃത വസ്തുക്കള്‍ മനസിലാക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ ഒന്നു ഞെട്ടും പശുവിന്‍ മൂത്രത്തില്‍ നിന്നൊക്കെ ബോമ്പോ .അതുതന്നെ ഒരു വലിയ ചര്‍ച്ചയാകും . അതു ഓപ്രേറ്റ് ചെയ്യുന്നതു എങ്ങിനെയാണെന്നും അതിന്റെ വിസ്ഫോടന ശേഷിയെ കുറിച്ചും ശാസ്ത്രലോകം ഊണും ഉറക്കവുമില്ലാതെ ചര്‍ച്ച ചെയ്യും

അതി പ്രശസ്തമായ ഒരു മരണം ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു


7 Comments:

മനസറിയാതെ said...

ഇതു വായിച്ച് എന്നെ ആരും തല്ലിക്കൊല്ലരുതേ.......

Thaikaden said...

Swayam prayogikkan dhairyam illanjittalle ee koprayam. (Athinu vere aale nokku)

നാട്ടുകാരന്‍ said...

അഭിനന്ദനങ്ങള്‍ ......
എന്നെ അറിയുമോ?
താല്പര്യമുണ്ടെങ്കില്‍ സന്ദര്‍ശിക്കുക ......

Anonymous said...

Nigalude postukalude nilavaaram kurayunnu superstar chithramvarhkkaran joe thudangiya postukalude aduthethan polum patiyitilla nannaayi ezhuthan sramikkuka

സുപ്രിയ said...

ചാകാന്‍ തോന്നുമ്പം ഞാനറിയിക്കാം. എനിക്കും ഒരു ബോംബു തരൂ....


പണ്ട് സ്കൂളില്‍വച്ച് ചില്ലുകുപ്പിയ്ക്കുള്ളില്‍ കൊച്ചുകല്ലുകള്‍ നിറച്ച് ബോംബാണെന്നു പറഞ്ഞ് എറിഞ്ഞുപൊട്ടിച്ചിരുന്നത് ഓര്‍ത്തുപോയി. സ്കൂള്‍ മതിലില്‍ കുപ്പിയെറിഞ്ഞു പൊട്ടിച്ചതിന് ടീച്ചര്‍ സ്റ്റാഫ്റൂമില്‍ പിടിച്ചോണ്ടു പോയി നല്ല പെടവച്ചു തന്നു. മറ്റു ടീച്ചര്‍മാര്‍ ചോദിച്ചപ്പോള്‍ 'ഇവളാ ബോംബേറുകാരി' എന്നു പറഞ്ഞു കളിയാക്കി. അന്ന് വല്ലാതെ കരച്ചില്‍വന്നു. ഇന്നോര്‍ക്കുമ്പോ ചിരിയും.

നല്ല പോസ്റ്റ് ട്ടോ.

മനസറിയാതെ said...

Thaikaden താങ്കള്‍ ശരിക്കുവായിച്ചില്ല എന്നു തോന്നുന്നു ഞാന്‍ നാലാളറിയാത്തവര്‍ക്കു പ്രശസ്തനാവാനുള്ള വഴിയാണു പറഞ്ഞതു... ഞാന്‍ സ്വയം പ്രയോഗിക്കേണ്ട കാര്യമില്ല .. എന്നെ നാലാള്‍ അറിയും അച്ഛന്‍ ,അമ്മ ,അനിയന്‍ പിന്നെ ഞാനും എന്നെ അറിയും ഇവര്‍ക്കിടയില്‍ ഞാന്‍ പ്രശസ്തനാണ്...നാട്ടുകാരന്‍ സന്ദര്‍ശിച്ചു കഴിഞ്ഞു... അനോണി നന്നാക്കാന്‍ ശ്രമിക്കാം സുപ്രിയ ചാകാന്‍ പോകുമ്പോള്‍ അറിയിക്കാന്‍ മറക്കരുതു, ബോംമ്പ് അപ്പോള്‍ തരാം . ഈ പോസ്റ്റ് താങ്കളുടെ സ്കൂള്‍ ജീവിതത്തിലെ ഒരു സംഭവം ഓര്‍മ്മയിലേക്ക് എത്തിച്ചു എന്നറിയുന്നതില്‍ സന്തോഷം . എല്ലാവര്‍ക്കും നന്ദി

Rejeesh Sanathanan said...

പ്രശസ്തിമാത്രം പോരാ.....കുടുംബത്തിന് 5-6 ലക്ഷം രൂപയും കിട്ടണം .......നടക്കുമോ?

minute workers

©2008,2009 JITHIN