Monday 2 February, 2009

ബെര്‍ളിയോടു മുട്ടിയ ജോ പുസ്തകമെഴുതുന്നു

ബൂലോകത്തുനിന്നു ഒരു പുസ്തകം കൂടി... ബെര്‍ളിയുമായി മുട്ടിക്കൊണ്ട് ബ്ലോഗര്‍മാരെയും ബ്ല്ലോഗ് വായനക്കാരെയും വെറും ഉണ്ണാക്കന്‍ മാരാക്കിയ ശ്രീമാന്‍ ജോക്കര്‍ എന്ന സോറി ജോഹര്‍ എന്ന ജോ ഒരു പുസ്തകത്തിന്റെ രചനയുടെ അവസാന ഘട്ടത്തിലാണു. എങ്ങിനെ ബ്ലോഗില്‍ വായനക്കാരെ കൂട്ടാം എന്ന വിഷയത്തെ കുറിച്ചുള്ളതാണു പുസ്തകം (ഈ വിഷയത്തെ കുറിച്ചു എഴുതാന്‍ ജോയോളം അനുഭവജ്ഞാനം ബൂലോകത്തെല്ല ഭൂലോകത്തും ആര്‍ക്കും കാണില്ല) ഈ പുസ്തകം പുറത്തിറങ്ങുന്നതോടേ ആദ്യാക്ഷരി അപ്പുവൊക്കെ ബ്ലോഗ് പൂട്ടി പോകാനാണു സാധ്യത എന്തെന്നാല്‍ ബ്ലോഗിലെ സകലമാന ഹുഡായിപ്പുകളും ജോയുടെ പുസ്തകത്തിലുണ്ടാകും പിന്നെയെന്തിനാ ആദ്യാക്ഷരി (വേണമെങ്കില്‍ അപ്പുവിനു ജോയുടേ പുസ്തകം വാങ്ങി വായിച്ചു ബ്ലോഗില്‍ നാലാളെക്കൂട്ടാം)

പുസ്തകരചനയുടെ അവസാനഘട്ടത്തില്‍ ജോ വല്ലാതെ ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടെന്ന്` ജോയുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു . പ്രധാനമായും രണ്ട് കാരണങ്ങളാണു ജോയെ ടെന്‍ഷനടിപ്പിക്കുന്നതു. കാരണം ഒന്നു പുസ്തകം ആരെങ്കിലും വാങ്ങി വായിക്കണമെങ്കില്‍ ആരോടാണു കൊമ്പ് കോര്‍ക്കേണ്ടത് (ബെര്‍ലിയുമായി മുട്ടി ബ്ലോഗില്‍ ഹിറ്റ് കൂട്ടിയതു പോലെ). എട്ടില്‍ എട്ടുവട്ടം പൊട്ടിയിട്ടും പുസ്തകം തുറന്നുനോക്കാത്ത ജോ. കൂടുതല്‍ കോപ്പികള്‍ വിറ്റ് പോയ മലയാള പുസ്തകങ്ങളെ കുറിച്ചു അന്വേഷിക്കാന്‍ തുടങ്ങി അങ്ങനെ ഏതോ ഒരു നളിനി ജമീലയുടെ പുസ്തകമാണു ഏറ്റവും വിറ്റ് പോയതെന്നു കണ്ടെത്തി. നളിനി ജമീല നളിനി നെറ്റോ(നീലന്‍)യുടെ ചേച്ചിയൊ, മറ്റോ ആണെന്നാണു ജോയുടെ വിചാരം നളിനി ജമീല ആരാണെന്നു ജോയെ ആരൊ മനസിലാക്കി കൊടുത്തു അങ്ങിനെ ആ ഉദ്യമത്തില്‍ നിന്നു ജോ പിന്‍മാറി. പിന്നെ എം ടി യോട് മുട്ടിയാല്‍ എന്താ എന്നായി അധികം പ്രതികരിക്കാത്ത എംടിയോടു മുട്ടിയിട്ട് കാര്യമില്ലെന്നു ജോ തന്നെ ഗവേഷണങ്ങളിലൂടെ മനസിലാക്കി അവസാനം എംവി ദേവനോടോ ,ടി പദ്മനാഭനോടോ മുട്ടാമെന്നു ജോ ഉറപ്പിച്ചു അതിനിടക്കു മന്ത്രി സുധാകരനോട് മുട്ടിയാലോ എന്ന ചിന്ത വന്നതാണു അദ്ദേഹവും ഒന്നു രണ്ട് കവിത എഴുതിയിട്ടുണ്ടല്ലൊ ഒരു ദിവസം സുധാകരന്റെ വാമൊഴിവഴക്കം ടീവിയില്‍ കണ്ട ജോ അപ്പണി വേണ്ടെന്നു അപ്പഴേ ഉറപ്പിച്ചു . നമ്മുടെ ജോ ഇപ്പോള്‍ എം. വി ദേവന്റേയും, ടി. പദ്മനാഭന്റെയും ഓര്‍ക്കൂട്ട് പ്രൊഫൈല്‍ തപ്പിക്കൊണ്ടിരിക്കുകയാണു ഒരു ഫ്രണ്ട്ഷിപ്പു റിക്വസ്റ്റ് നല്‍കാന്‍ ( എന്തായാലും പുസ്തക രചനകോണ്ട് ഒരു ഗുണമുണ്ടായി ജോ രണ്ട് മൂന്നു എഴുത്തുകാരുടെ പേര്‌ പഠിച്ചു)

കാരണം രണ്ട് പുസ്തകത്തിന്‍ ആരെക്കൊണ്ട് അവതാരിക എഴുതിക്കും തന്നെ പ്രശസ്തനാക്കിയ ബെര്‍ളിയെക്കൊണ്ടോ അതോ പ്രശസ്തനാവനുള്ള വഴി പറഞ്ഞുതന്ന സുഹൃത്തിനെ കൊണ്ടോ..? ബെര്‍ളിയെകൊണ്ട് അവതാരിക എഴുതിക്കാനാണു ജോവിനു താല്പര്യം കാരണം സുഹൃത്ത് അവതാരികയിലങ്ങാനും "ഇവന്റെ ഗുരു താനാണെന്നു" എഴുതി പിടിപ്പിച്ചാലോ. പക്ഷെ അവതാരിക എഴുതിപ്പിച്ചു ഒന്നു സോപ്പിട്ടില്ലെങ്കില്‍ പുസ്തകം ഇറങ്ങിയാല്‍ ഇതിലെ ആശയം മുഴുവന്‍ തന്റേതാണെന്നു പറഞ്ഞു സുഹൃത്ത് കേസിനു പോയാലോ. കക്ഷത്തിലിരിക്കുന്നതു പോകും ചെയ്യരുതു ഉത്തരത്തില്‍ ഇരിക്കുന്നതു കിട്ടുകയും വേണം


വാല്‍കഷ്ണം : രണ്ട് ദിവസമായി ഊണും ഉറക്കവുമില്ലാതെ ടെന്‍ഷനടിച്ചു കഴിയുന്ന മീനാക്ഷി റെഡ്ഡി മാധവനോട് പിതാവു എന്‍. എസ് മാധവന്‍ " എന്താ മോളെ നിനക്കു ഇത്ര വിഷമം രണ്ട് ദിവസമായിട്ടു ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ലല്ലോ" മീനാക്ഷി " അച്ഛാ അതച്ഛനു പറഞ്ഞാല്‍ മനസിലാവില്ല മലയാളത്തില്‍ ഒരു ബ്ലോഗറുണ്ട് വണ്‍ മിസ്റ്റര്‍. ജോ , അദ്ദേഹം ഉടന്‍ ഇംഗ്ലീഷിലും ബ്ലോഗെഴുതുന്നുണ്ടത്രെ"

10 Comments:

മനസറിയാതെ said...

ഇതു ജോ വായിക്കുമോ എന്നറിയില്ല വായിക്കുമെങ്കില്‍.... താങ്കള്‍ ബ്ലോഗില്‍ ഹിറ്റ് കൂട്ടാനായി കാട്ടികൂട്ടിയതു കണ്ടപ്പോള്‍ തോന്നിയ തമാശ മാത്രമാണിതു.. നല്ല സ്പിരിറ്റില്‍ എടുക്കണം താങ്കള്‍ക്ക് ഈ പോസ്റ്റ് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഡിലീറ്റ് ചെയുന്നതായിരിക്കും...

sivaprasad said...

kollam macha kalakkan

ജോ l JOE said...

തമാശകളെ ദുരന്തം കൊണ്ടും ,
ദുരന്തങ്ങളെ തമാശ കൊണ്ടും നേരിടും.


ഹാ ....ഹാ ....ഹാ ....ഹാ ....ഹാ .... നല്ല പോസ്റ്റ് .

ഇനി ,ഞാനിത് താങ്കളെ ക്കൊണ്ട് എഴുതിച്ചതാണെന്ന് ആരൊക്കെ പറയുമോ ആവോ?

(അമ്പട കള്ളാ, എന്‍റെയും ബെര്‍ളിച്ചായന്റെയും പേര്‍ മുതലാക്കി ഹിറ്റ് കൂട്ടാനുള്ള പരിപാടി ആണല്ലേ...ഉം ..നടക്കട്ടെ....നടക്കട്ടെ... )

ജോ l JOE said...

എന്തായാലും പോസ്റ്റിച്ചതല്ലേ,....... അതവിടെ തന്നെ കിടക്കട്ടെ . എന്തായാലും ഒരു പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ആരാ,ആരാ, ആദ്യം എഴുതുന്നതെന്ന് നോക്കിയിരിക്കുവായിരുന്നു. അഭിനന്ദനങ്ങള്‍.

മനസറിയാതെ said...

പോസ്റ്റ് വായിക്കുകയും , വളരെ പോസിറ്റിവ് ആയി എടുക്കുകയും , തമാശ ആസ്വദിക്കുകയും എന്നെ അഭിനന്ദിക്കുകയും ചെയ്‌ത ജോ വിനു പ്രത്യേക നന്ദി . പിന്നെ ജോ അദ്ദേഹത്തിന്റെ ബ്ലോഗില്‍ തലക്കെട്ടിനു തൊട്ടുതാഴെയായി എന്റെ ഈ പോസ്റ്റിലേക്കുള്ള ലിങ്ക് നല്കിക്കൊണ്ട് എന്നെ ഞ്ഞെട്ടിക്കുകയും ചെയ്തു .. ജോ വളരെ സന്തോഷം

ശ്രീ said...

ഇതിനി ഒരു പ്രശ്നമാകുമോ എന്നു സംശയിച്ചാണ് വായിച്ചു തീര്‍ത്തത്. കമന്റുകള്‍ കണ്ടപ്പോള്‍ ആ സംശയം മാറി.
:)

മുക്കുവന്‍ said...

para para.. yep are you too following joe?

മനസറിയാതെ said...

ശിവപ്രസാദ് നന്ദി , ശ്രീ പ്രശ്നമൊന്നും ഇല്ല
മുക്കുവാ ( ഇനി ഒരാളെ മുക്കുവന്‍ എന്നു വിളിച്ചതു പ്രശ്നമാവില്ലല്ലൊ) ഒരിക്കലും ജോ യെ ഫോളൊചെയ്തതല്ല. അങ്ങിനെയാണെങ്കില്‍ ഞാന്‍ എന്റെ ആദ്യത്തെ കമന്റ് ഒഴിവാക്കുമായിരുന്നു . പിന്നെ ഈ പോസ്റ്റില്‍ ജോയുമായി കൊമ്പുകോര്‍ക്കന്‍ പാകത്തില്‍ കടുപ്പത്തില്‍ പലതും ചേര്‍ക്കുമായിരുന്നു. എന്റെ ബ്ലോഗ് വായിക്കുകയും നല്ല പോസ്റ്റുകളെ അഭിനന്ദിച്ചു കോണ്ട് കമന്റ് ഇടുകയും ചെയ്യുന്ന അപൂര്‍വ്വം ചില ബ്ലോഗര്‍ മാരാണു ജോയും പകല്‍ കിനാവനും , അതില്‍ ജോയുമായി കോര്‍ത്തുകൊണ്ട് അദ്ദേഹത്തെ എന്റെ ബ്ലോഗിന്റെ പടിക്കല്‍ പോലും വരാത്തരീതിയില്‍ ആക്കാന്‍ താരതമ്യേന പുതിയ ബ്ലോഗര്‍ ആയ ഞാന്‍ ശ്രമിക്കില്ല. പിന്നെ ബെര്‍ളി ജോ വിവാദത്തെ ഞാന്‍ ഉപയോഗിച്ചോ എന്നു ചോദിച്ചാല്‍ ഉപയോഗിച്ചു, ഞാന്‍ ഇന്നു ഒരു പോസ്റ്റ് ഇട്ടിരുന്നു സ്വാഭാവികമായി ആ പോസ്റ്റ് തന്നെയാണു ചിന്ത അഗ്രിഗേറ്ററില്‍ മുന്നില്‍ നില്ക്കുക . feedjit ല്‍ നോക്കുമ്പോള്‍ ഹിറ്റ് മുഴുവന്‍ ഇന്നലെ ഇട്ട ഈ പോസ്റ്റിനാണു ഇതു എഴുതുമ്പോഴും ഹിറ്റുകള്‍ കിട്ടുന്നുണ്ട്. ഇതില്‍ നിന്നു എന്തു മനസിലാക്കാം ..?

Anonymous said...

veruthe othu kalikkalle makkale oral matale kalliyakka ayal kaliyakiya ale abinadikka kaliyakiya aal atthinu nanni paraya kalikalam

അഭയാര്‍ത്ഥി said...

ബ്ലോഗർമാർ ഇവരേ കണ്ടു പഠിക്കണം. എത്ര ലാഘവത്തോടെയാ വിമർശനങ്ങൾ കൈകാര്യം ചെയ്യുന്നെ. നിങ്ങളുടെ പക്വത എല്ലാ മലയാളി ബ്ലോഗർമാർക്കും ഉണ്ടായിരുന്നേൽ എന്നഗ്രഹിച്ചുപോകുന്നു.

minute workers

©2008,2009 JITHIN