Friday, 26 September 2008

ഫ്ലാഷ് ന്യൂസ്

വീടിനടുത്തുള്ള ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്നു, അറിയാതെ ഒരു പഴത്തൊലിയില്‍ ചവിട്ടി വീണു .അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും എഴുന്നേറ്റ് നിന്നപ്പോഴേക്കും കീശയിലെ "മൊബൈല്‍ കിളി" ചിലച്ചു ആഫ്രിക്കയില്‍ നിന്നു മകനായിരുന്നു, ഫോണെടുത്തുടന്‍ അവന്റെ ചോദ്യം "അച്ഛനു കുഴപ്പമൊന്നുമില്ലല്ലൊ സൂക്ഷിച്ചൊക്കെ നടക്കണ്ടെ" ഞാന്‍ അന്ധാളിച്ചു പോയി.അന്ധാളിപ്പ് അല്പമൊന്നു കുറഞ്ഞപ്പോള്‍ നീയിതു എങ്ങിനെ അറിഞ്ഞെന്നു ചോദിച്ചു. അവന്റെ മറുപടി ഇങ്ങനെയായിരുന്നു "ടീവിയില്‍ ഫ്ലാഷ് ന്യൂസ് ഉണ്ടായിരുന്നു" വാര്‍ത്തയൊന്നും കിട്ടാതിരുന്ന ഏതോ ഒരു മലയാളം വാര്‍ത്താ ചാനല്‍ എന്റെ വീഴ്ചയേയും ഫ്ലാഷ് ന്യൂസ് ആക്കിയിരുന്നു

12 Comments:

മനസറിയാതെ said...

ഞാന്‍ പുതിയ ബ്ബ്ലോഗ് തുടങ്ങിയ വിവരം ഏതെങ്കിലും ഒരു ചാനല്‍ ഫ്ലാഷ് ന്യൂസ് ആക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു

Sapna Anu B.George said...

പത്രത്തിന്റെയൊ, ന്യൂസിന്റെ ആവശ്യം വര്‍മെന്നു തോന്നുന്നില്ല്, ബൂലോഗര്‍ക്ക് എല്ലാവര്‍ക്കുമായി ഒരു നല്ല കൂട്ടായ്മയും, സഹവര്‍ത്തിത്വവും ഉണ്ട്. പുതിയ ബ്ലൊഗിനു സ്വാഗതം

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പുതിയ ബ്ലോഗര്‍ക്ക് ബൂലോകത്തേക്ക് സുസ്വാഗതം.....
വെള്ളായണി വിജയന്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല തുടക്കം. കുറച്ചു കൂടി ആഴത്തിലുള്ള സാ‍മൂഹ്യ വിമര്‍ശനങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് എത്തും എന്ന് പ്രതീക്ഷിക്കുന്നു.

ആശംസകള്‍.

(pls remove word verification)

siva // ശിവ said...

ഈ തമാശ സോ നൈസ്...ഇപ്പോള്‍ ഇങ്ങനെ ചിരിക്കാമെങ്കിലും ഇനിയുള്ള കാലം ചിലപ്പോള്‍ ഇങ്ങനെയും ആകാം...

ശ്രീ said...

നെറ്റില്‍ ലൈവായി വീഴ്ച കാണാതിരുന്നത് ഭാഗ്യം!
;)

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍.

ഫസല്‍ ബിനാലി.. said...

ആശംസകള്‍.

ബഷീർ said...

നല്ല തുടക്കം.
ആശംസകള്‍.

രസികന്‍ said...

welcome
ആശംസകള്‍.

B Shihab said...

അഭിനന്ദനം...
നല്ല തുടക്കം

നരിക്കുന്നൻ said...

ഇതെവിടെയോ വായിച്ച പോലെയോ കേട്ട പോലെയോ തോന്നുന്നു.

എങ്കിലും നന്നായി ചിരിച്ചു.

minute workers

©2008,2009 JITHIN