Monday, 3 November 2008

നിള 'ബ'ളര്‍ത്തിയവര്‍

കുറ്റിപ്പുറം പാലത്തിനു താഴെയുള്ള 'മരുഭൂമി'യിലൊരു സെമിനാര്‍ നടക്കുകയാണു " തങ്ങളുടെ ( പാണക്കാടുതങ്ങളുട അല്ല) വളര്‍ച്ചയില്‍ നിള വഹിച്ച് പങ്ക്" ഇതാണു വിഷയം അവിടെ എത്തിയിരിക്കുന്നവരെല്ലാംസഹിത്യകാരന്മാരും സിനിമാക്കാരുമാണു അവര്‍ തങ്ങളുടെ ( വീണ്ടൂം പാണക്കാട് തങ്ങളുടെ അല്ല) സൃഷ്ടികളില്‍ നിള ചെലുത്തിയ സ്വാധീനത്തെക്കുറിച്ചു വാതോരാതെ പ്രസംഗിച്ചുകൊണ്ടിരുന്നു . സമയത്താണൂ മലബാറിലെ ഒരു വന്‍ പണച്ചാക്ക് വേദിയിലേക്ക് കയറിവന്നതു അയാള്‍ ഒരുസാഹത്യകാരന്റെ കയ്യില്‍നിന്ന് മൈക്ക് ബലമായി പിടിച്ചു വാങ്ങി ഇങ്ങനെ പ്രസംഗിക്കാന്‍ തുടങ്ങി " ഞമ്മടെ സൊന്തക്കാരെ ഇബിടെ നിള ബളര്‍ത്തിയബരുടെ സഗമം നടക്കാണു , ഞമ്മളൂ ബേദനയോടെചോധിക്കാണു എന്തുകൊണ്ടിങ്ങളീ പാവം മണലുകച്ചോടക്കാരനെ പരിപാടിക്കു ബിളിച്ചില്ല"

Friday, 26 September 2008

ഫ്ലാഷ് ന്യൂസ്

വീടിനടുത്തുള്ള ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്നു, അറിയാതെ ഒരു പഴത്തൊലിയില്‍ ചവിട്ടി വീണു .അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും എഴുന്നേറ്റ് നിന്നപ്പോഴേക്കും കീശയിലെ "മൊബൈല്‍ കിളി" ചിലച്ചു ആഫ്രിക്കയില്‍ നിന്നു മകനായിരുന്നു, ഫോണെടുത്തുടന്‍ അവന്റെ ചോദ്യം "അച്ഛനു കുഴപ്പമൊന്നുമില്ലല്ലൊ സൂക്ഷിച്ചൊക്കെ നടക്കണ്ടെ" ഞാന്‍ അന്ധാളിച്ചു പോയി.അന്ധാളിപ്പ് അല്പമൊന്നു കുറഞ്ഞപ്പോള്‍ നീയിതു എങ്ങിനെ അറിഞ്ഞെന്നു ചോദിച്ചു. അവന്റെ മറുപടി ഇങ്ങനെയായിരുന്നു "ടീവിയില്‍ ഫ്ലാഷ് ന്യൂസ് ഉണ്ടായിരുന്നു" വാര്‍ത്തയൊന്നും കിട്ടാതിരുന്ന ഏതോ ഒരു മലയാളം വാര്‍ത്താ ചാനല്‍ എന്റെ വീഴ്ചയേയും ഫ്ലാഷ് ന്യൂസ് ആക്കിയിരുന്നു

minute workers

©2008,2009 JITHIN