വീടിനടുത്തുള്ള ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്നു, അറിയാതെ ഒരു പഴത്തൊലിയില്‍ ചവിട്ടി വീണു .അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും എഴുന്നേറ്റ് നിന്നപ്പോഴേക്കും കീശയിലെ "മൊബൈല്‍ കിളി" ചിലച്ചു ആഫ്രിക്കയില്‍ നിന്നു മകനായിരുന്നു, ഫോണെടുത്തുടന്‍ അവന്റെ ചോദ്യം "അച്ഛനു കുഴപ്പമൊന്നുമില്ലല്ലൊ സൂക്ഷിച്ചൊക്കെ നടക്കണ്ടെ" ഞാന്‍ അന്ധാളിച്ചു പോയി.അന്ധാളിപ്പ് അല്പമൊന്നു കുറഞ്ഞപ്പോള്‍ നീയിതു എങ്ങിനെ അറിഞ്ഞെന്നു ചോദിച്ചു. അവന്റെ മറുപടി ഇങ്ങനെയായിരുന്നു "ടീവിയില്‍ ഫ്ലാഷ് ന്യൂസ് ഉണ്ടായിരുന്നു" വാര്‍ത്തയൊന്നും കിട്ടാതിരുന്ന ഏതോ ഒരു മലയാളം വാര്‍ത്താ ചാനല്‍ എന്റെ വീഴ്ചയേയും ഫ്ലാഷ് ന്യൂസ് ആക്കിയിരുന്നു
Friday, 26 September 2008
Subscribe to:
Posts (Atom)